Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഈ 'അധികാരകേന്ദ്രം' സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും ഒത്തുതീർപ്പിനു നേതൃത്വം നൽകുകയും ചെയ്യുന്നുണ്ടെന്ന ആരോപണം ഐജി പിൻവലിക്കും; ഹൈക്കോടതിയിലെ ഹർജിയിലെ പരാമർശം താനറിയാതെയെന്ന നിലപാടിൽ ലക്ഷ്മണ; ആ ആരോപണം ഇനി ഉന്നയിക്കാനാവില്ല

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഈ 'അധികാരകേന്ദ്രം' സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും ഒത്തുതീർപ്പിനു നേതൃത്വം നൽകുകയും ചെയ്യുന്നുണ്ടെന്ന ആരോപണം ഐജി പിൻവലിക്കും; ഹൈക്കോടതിയിലെ ഹർജിയിലെ പരാമർശം താനറിയാതെയെന്ന നിലപാടിൽ ലക്ഷ്മണ; ആ ആരോപണം ഇനി ഉന്നയിക്കാനാവില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഐജി ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചേക്കും. ലക്ഷ്മണിനെതിരേ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കുമെന്ന സൂചനകൾക്കിടെയാണ് ഈ നീക്കം. അഭിഭാഷകർ തയാറാക്കി നൽകിയ ഹർജിയാണിതെന്ന് ലക്ഷ്മണുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചികിത്സയിലായിരുന്നതിനാൽ ഇതിലെ വിശദാംശങ്ങൾ ഐജി അറിഞ്ഞില്ലെന്നാണ് വിശദീകരണം. ക്രൈംബ്രാഞ്ചിന് മുന്നിൽ ഇനി ഐജി ചോദ്യം ചെയ്യലിന് ഹാജരാവുകയുമില്ല. ആയുർവേദ ചികിൽസയിലാണെന്നാണ് വിശദീകരണം.

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ തന്നെ പ്രതി ചേർത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഐജി ലക്ഷ്മൺ മുഖമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും ഒത്തുതീർപ്പിന് നേതൃത്വം നൽകുകയും ചെയ്യുന്ന ഒരു അധികാരകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്നെന്നാണ് ആരോപണം. ഇത് സർക്കാരിന് തീരാ തലവേദനയായിരുന്നു. നിലവിൽ പൊലീസ് ട്രെയിനിങ് വിഭാഗം ഐജിയാണ് ലക്ഷ്മൺ. അതുകൊണ്ട് തന്നെ ഹർജിയിലെ പരാമർശങ്ങൾ ഗൗരവ സ്വഭാവമുള്ളതായി മാറി. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കങ്ങൾ പോലും ഇവിടെ തീർപ്പാക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് ഈ അധികാരകേന്ദ്രം നിർദ്ദേശം നൽകുന്നതായും ഹർജിയിൽ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നതായി പൊലീസ് ഐജി ജി. ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചത് വലിയ ചർച്ചയായിരുന്നു. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് ലക്ഷ്മണിന്റെ ഹർജി. പൊലീസ് ട്രെയിനിങ്ങിന്റെ ചുമതലയുള്ള ഐജിയാണ് ലക്ഷ്മൺ. കഴിഞ്ഞദിവസം ഹർജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവൻ, സർക്കാരിന്റെ നിലപാടു തേടി 17നു പരിഗണിക്കാൻ മാറ്റി. ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഹർജി പിൻവലിക്കുന്നത്. ഫലത്തിൽ ആരോപണങ്ങളിൽ നിന്നും സർക്കാരിന് ആശ്വാസം കിട്ടുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഈ 'അധികാരകേന്ദ്രം' സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും ഒത്തുതീർപ്പിനു നേതൃത്വം നൽകുകയും ചെയ്യുന്നുണ്ടെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കങ്ങൾ പോലും തീർപ്പാക്കുന്നു. ഈ ബുദ്ധികേന്ദ്രം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കു നിർദ്ദേശം നൽകുന്നതായും ആരോപിച്ചു. ഇത് പ്രതിപക്ഷം ആയുധമാക്കി. ഇതോടെ ലക്ഷ്മണിനെ വീണ്ടും സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നത് സർക്കാർ പരിഗണിച്ചു. ഇതിനിടെയാണ് ഹർജി തന്നെ ലക്ഷ്മൺ പിൻവലിക്കുമെന്ന റിപ്പോർട്ട്.

ഐജി ജി ലക്ഷ്മൺ ഉയർത്തുന്നത് തികച്ചും രാഷ്ട്രീയ ലക്ഷ്യമിട്ടുള്ള ആക്ഷേപങ്ങൾ എന്നതായിരുന്നു സിപിഎം നിലപാട്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇദ്ദേഹം ഉയർത്തിയ ആക്ഷേപത്തിന് കുറ്റവാളികളുടെ ന്യായീകരണമെന്നതിനപ്പുറം വിലയൊന്നും പൊതുസമൂഹം കൽപ്പിച്ചില്ല. എന്നാൽ, ഇത് സർക്കാരിനെ അടിക്കാനുള്ള വടിയാക്കാനാകുമോ എന്നാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ നോട്ടം-ഇതായിരുന്നു വിഷയത്തിൽ ദേശാഭിമാനി എഴുതിയത്. കേസിലെ പങ്കാളിത്തം സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തേ സസ്പെൻഷനിലായ ലക്ഷ്മണിനെ സർവീസ് ചട്ടങ്ങൾ പാലിക്കേണ്ടതിനാൽ തിരിച്ചെടുക്കാൻ തീരുമാനിച്ചപ്പോൾ, കുറ്റവാളിക്ക് സർക്കാർ സഹായം ചെയ്യുന്നുവെന്ന് വാദിച്ച മാധ്യമങ്ങളാണ് ഇപ്പോൾ മലക്കംമറിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ തികച്ചും അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിക്കാൻ ലക്ഷ്മൺ തയ്യാറായപ്പോൾ അദ്ദേഹം ചെയ്ത തെറ്റുകൾക്ക് വെള്ള പൂശാൻ നോക്കുന്നുവെന്നും വിശദീകരിച്ചത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മൺ കേസിൽ പ്രതിയായത്. മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു. ഇരുവരും മോൻസൺ മാവുങ്കലുമായി അടുത്തബന്ധം പുലർത്തിയിരുന്നുവെന്നും പരാതിക്കാരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തട്ടിപ്പിനിരയായ ആന്ധ്ര സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തി കൊടുത്തതാണെന്ന കണ്ടെത്തലിനെത്തുടർന്ന് ലക്ഷ്മണിനെ 2021 നവംബറിലാണ് ട്രാഫിക് ഐജി പദവിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഒരുവർഷവും രണ്ടുമാസവും സസ്പെൻഷൻതന്നെ തുടർന്നു.

ഇതിനിടയിൽ വകുപ്പുതല അന്വേഷണം പൂർത്തിയായതിനാൽ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ സസ്പെൻഷൻ റിവ്യു കമ്മിറ്റി ശുപാർശ ചെയ്തു. കേന്ദ്ര സർവീസ് ചട്ടങ്ങൾ പാലിക്കാനായി വകുപ്പുതല നടപടി തുടരുമെന്ന വ്യവസ്ഥയിൽ സർവീസിലേക്ക് തിരിച്ചെടുത്തെങ്കിലും ഉത്തരവാദിത്വമൊന്നും നൽകിയിരുന്നില്ല. അന്ന് ചില പത്രങ്ങളടക്കം ലക്ഷ്മണിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപിച്ചത്-ഇതായിരുന്നു ദേശാഭിമാനി നിലപാട് പ്രഖ്യാപനം.

പ്രതികൾക്കും കോടതിയിൽ പലതും പറയാനുണ്ടാകും. എന്നാൽ, ഐജി സ്ഥാനത്തിരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടിസ്ഥാനമില്ലാത്ത ആക്ഷേപം ഉന്നയിച്ചതിനാലാണ് രാഷ്ട്രീയ ലക്ഷ്യം പുറത്തുവരുന്നത്. കേസിലെ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോൾ ജാമ്യത്തിലാണ്. താനും അറസ്റ്റ് ചെയ്യപ്പെടുമെന്ന് മുൻകൂട്ടിക്കണ്ടുള്ള സഹതാപം ഉറപ്പാക്കൽ നാടകമാണ് ഐജി നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കരിവാരിത്തേയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നൽകിയ ഹർജിയിൽ തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റാരോപണങ്ങളെക്കുറിച്ച് ലക്ഷ്മൺ മിണ്ടുന്നില്ല. ഇത് പരോക്ഷമായ കുറ്റസമ്മതാണ്. ഇതും മറച്ചുവച്ചാണ് മാധ്യമ കോലാഹലം-ഇതാണ് സിപിഎം എടുത്ത നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP