Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

മഹാരാഷ്ട്രയിലെ റായിഗഡിൽ കനത്ത മഴ, ഉരുൾപൊട്ടൽ; അഞ്ച് പേർ മരിച്ചു; 30 കുടുംബങ്ങൾ മണ്ണിനടിയിൽ കുടുങ്ങിയതായി റിപ്പോർട്ട്; 21 പേരെ രക്ഷപെടുത്തി

മഹാരാഷ്ട്രയിലെ റായിഗഡിൽ കനത്ത മഴ, ഉരുൾപൊട്ടൽ; അഞ്ച്  പേർ മരിച്ചു; 30 കുടുംബങ്ങൾ മണ്ണിനടിയിൽ കുടുങ്ങിയതായി റിപ്പോർട്ട്; 21 പേരെ രക്ഷപെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിച്ചു. 30 കുടുംബങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഇതുവരെ 21 പേരെ രക്ഷപെടുത്തി.

ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. മുംബൈയിൽനിന്നു മറ്റു രണ്ട് സംഘങ്ങൾകൂടി ഇവിടേക്കു പുറപ്പെട്ടിട്ടുണ്ട്.

കുന്നിൻ പ്രദേശമായ ഇർസൽവാഡി ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തെത്തുടർന്ന് റായിഗഡ് പൊലീസ് കൺട്രോൾ റൂം ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ച ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

നേരം പുലർന്നതോടെയാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനായതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ നൂറിലേറെപ്പേർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈയിലും ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP