Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കേന്ദ്ര സംസഥാന സർക്കാരുകൾ യോജിച്ചുള്ള നിർമ്മാണ വ്യവസ്ഥയിൽ പകുതി ബാധ്യതയേ സംസ്ഥാനത്തിന് വരു; 420 കിലോമീറ്റർ പാതയ്ക്ക് 84000 കോടി ചെലവ്; നിർമ്മാണം ഇന്ത്യൻ റെയിൽവേയോ ഡിഎംആർസിയേയോ ഏൽപ്പിക്കാം; ഹൈസ്പീഡിന് ശ്രീധരൻ തയ്യാർ; കെ റെയിൽ സഹകരണം അസാധ്യം; പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിൽ

കേന്ദ്ര സംസഥാന സർക്കാരുകൾ യോജിച്ചുള്ള നിർമ്മാണ വ്യവസ്ഥയിൽ പകുതി ബാധ്യതയേ സംസ്ഥാനത്തിന് വരു; 420 കിലോമീറ്റർ പാതയ്ക്ക് 84000 കോടി ചെലവ്; നിർമ്മാണം ഇന്ത്യൻ റെയിൽവേയോ ഡിഎംആർസിയേയോ ഏൽപ്പിക്കാം; ഹൈസ്പീഡിന് ശ്രീധരൻ തയ്യാർ; കെ റെയിൽ സഹകരണം അസാധ്യം; പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിന് ഹൈസ്പീഡ് റെയിൽ സംവിധാനം ആവശ്യമാണെന്നും സർക്കാർ ആവശ്യപ്പെട്ടാൽ അത്തരമൊരു പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇ ശ്രീധരൻ. കേരളത്തിന്റെ പുരോഗതിക്ക് അതിവേഗ ട്രെയിൻ ആവശ്യമാണ്. അർധ- അതിവേഗ പാതകളാണ് കേരളത്തിന് യോജിച്ചത്. ഈ വിഷയം താനുമായി ചർച്ച നടത്തിയ സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസിനെ അറിയിച്ചിട്ടുണ്ട്. സർക്കാരുമായി ഇതേകുറിച്ച് സംസാരിക്കാം എന്ന് കെ വി തോമസ് പറഞ്ഞിട്ടുണ്ട്. എന്നാൽ സർക്കാരുമായി ഔദ്യോഗികമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ ഇ ശ്രീധരൻ പറഞ്ഞു.

ഹൈ സ്പീഡ്, സെമി ഹൈ സ്പീഡ് റെയിലാണ് കേരളത്തിന് അഭികാമ്യമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ വിശദീകരിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ഔദ്യോഗികമായി ചർച്ച നടത്തിയിട്ടില്ലെന്നും ശ്രീധരൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹൈ സ്പീഡ് റെയിലുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങളിൽ സർക്കാരിൽ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ല. കെ.വി. തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നൽകിയത്. ആകാശപാതയായോ തുരങ്കപാതയായോ നടപ്പാക്കാം. പദ്ധതി കേരളത്തിന് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ.വി. തോമസ് വന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാൽ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല. മുഖ്യമന്ത്രിയെ കാണാനും തയാറാണ്-ശ്രീധരൻ പറഞ്ഞു.

പുതിയ പദ്ധതി എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കും. കേന്ദ്രത്തെ ഉൾപ്പെടുത്തിയാൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. കെ. റെയിൽവേണ്ട എന്നത് കോൺഗ്രസിന്റ അഭിപ്രായമായിരിക്കാം. എന്നാൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയിൽവേ ചർച്ച നടത്തിയിരുന്നുവെന്നും ശ്രീധരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് തന്നെയറിയാമെന്നും പാലാരിവട്ടം മേൽപ്പാലം പുനഃനിർമ്മാണത്തിന് തന്നെയാണ് അദ്ദേഹം വിളിച്ചതെന്നും ഇ ശ്രീധരൻ പറഞ്ഞു. സർക്കാരിന് ഉപകാരപ്പെടുന്ന ഏത് പദ്ധതിയുമായും സഹകരിക്കാൻ തയ്യാറാണ്. അതിൽ രാഷ്ട്രീയമില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. ഇതോടെ എല്ലാം മുഖ്യമന്ത്രി തീരുമാനിക്കട്ടേ എന്ന നിലപാടിലേക്ക് വരികെയാണ് ശ്രീധരൻ. സംസ്ഥാന സർക്കാർ തീരുമാനം നിർണ്ണായകമാകും.

കെ റെയിലുമായി ഒരു സഹകരണം സാധ്യമല്ല. അതിന് ബദലായി ആകാശപാതയും തുരങ്കപാതയും അധികം വരുന്ന ഹൈസ്പീഡ് റെയിൽവേ പദ്ധതിയാണ് മുന്നോട്ട് വെയ്ക്കുന്നത്. അങ്ങിനെയെങ്കിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ ആവശ്യകത കുറയും. കൂടാതെ കേന്ദ്ര സംസഥാന സർക്കാരുകൾ യോജിച്ചുള്ള 51- 49 ശതമാനം നിർമ്മാണ വ്യവസ്ഥയിൽ പകുതി ബാധ്യതയേ സംസ്ഥാനത്തിന് വരികയുള്ളൂ. നിർമ്മാണത്തിന് പകുതി കേന്ദ്രവും സംസ്ഥാനവും ബാക്കി പകുതി നിർമ്മാണ കമ്പനിയും ചേർന്ന് എടുക്കുന്ന കൊങ്കൻ മോഡലും അല്ലെങ്കിൽ മെട്രോ മോഡലും സ്വീകരിക്കാം. ഈ മൂന്ന് ഫണ്ടിങ് രൂപത്തിലും ഹൈസ്പീഡ് റെയിൽ പദ്ധതി നടത്താം.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എകദേശം 420 കിലോമീറ്റർ പാതയ്ക്ക് കിലോമീറ്ററിന് 200 കോടി കണക്കിൽ 84000 കോടി രൂപയാണ് ചെലവ് പ്രതിക്ഷിക്കുന്നത്. നിർമ്മാണം ഇന്ത്യൻ റെയിൽവേയോ ഡിഎംആർസിയേയോ ഏൽപ്പിക്കാം. കെ റെയിലിന്റെ എബാർക്ക് മെന്റിനും സോയിൽ സ്റ്റെബിലൈസേഷനും കൂടതൽ തുക മുടക്കേണ്ടിവരും അതിനാൽ ഹൈസ്പീഡ് റെയിലിനേക്കാൾ ചിലവേറും. വിശദമായ കുറിപ്പ് കെ വി തോമസിന് നൽകിയിട്ടുണ്ട്. തുടർചർച്ചകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ മറ്റ് സാധ്യതകൾ തെളിയുകയണെങ്കിൽ വിശദമായ പ്ലാൻ ചർച്ചചെയ്യാമെന്നും ശ്രീധരൻ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP