Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

കേരളത്തിലേക്കു പോകാൻ നേരത്തേ സുപ്രീംകോടതി അനുമതി നൽകിയിരുന്നെങ്കിലും ചെലവ് താങ്ങാനാകാത്തതിനാൽ യാത്ര ഉപേക്ഷിച്ചു; കർണ്ണാടകയിൽ സർക്കാർ മാറിയപ്പോൾ കാര്യങ്ങൾ അനുകൂലമായി; മദനി നാളെ കേരളത്തിലെത്തും; നെടുമ്പാശ്ശേരിയിൽ നിന്നും പോവുക കൊല്ലത്തെ വീട്ടിലേക്ക്; മദനി വീണ്ടും നാട്ടിലെത്തുമ്പോൾ

കേരളത്തിലേക്കു പോകാൻ നേരത്തേ സുപ്രീംകോടതി അനുമതി നൽകിയിരുന്നെങ്കിലും ചെലവ് താങ്ങാനാകാത്തതിനാൽ യാത്ര ഉപേക്ഷിച്ചു; കർണ്ണാടകയിൽ സർക്കാർ മാറിയപ്പോൾ കാര്യങ്ങൾ അനുകൂലമായി; മദനി നാളെ കേരളത്തിലെത്തും; നെടുമ്പാശ്ശേരിയിൽ നിന്നും പോവുക കൊല്ലത്തെ വീട്ടിലേക്ക്; മദനി വീണ്ടും നാട്ടിലെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി കേരളത്തിലേയ്ക്ക്. ബംഗളുരു പൊലീസിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ വിമാനമാർഗം തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തുക. ആരോഗ്യസ്ഥിതി മോശമായ പിതാവിനെ സന്ദർശിക്കാനും സ്വന്തം ചികിത്സയ്ക്കുമായാണ് മദനി വരുന്നത്. കർശന സുരക്ഷ മദനിക്ക് ഒരുക്കും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന.

ബംഗളുരു സ്‌ഫോടനക്കേസിൽ ബംഗളുരുവിൽ തുടരുന്ന മദനി കേരളത്തിലേയ്ക്ക് പോകാൻ ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബംഗളുരു പൊലീസിന്റെ എതിർപ്പിനെ മറികടന്ന് കേരള യാത്രയ്ക്ക് സുപ്രീം കോടതി അനുമതി നൽകിയിട്ട് മാസങ്ങളായി. എന്നാൽ സുരക്ഷാ കാരണങ്ങൾ യാത്രാ ചെലവ് തുടങ്ങിയവ മൂലം മുടങ്ങുകയായിരുന്നു. ഇതിനിടയിൽ ബംഗളുരു കമ്മീഷണർ ഓഫീസിൽ നിന്ന് അനുമതി ലഭിക്കുകയായിരുന്നു. കർണ്ണാടകയിലെ രാഷ്ട്രീയ മാറ്റവും ഇതിന് കാരണമായി. കർണ്ണാടകയിലെ പുതിയ കോൺഗ്രസ് സർക്കാർ മദനിക്ക് അനുകൂല തീരുമാനം എടുക്കുകയായിരുന്നു.

12 ദിവത്തേയ്ക്കുള്ള അനുമതിയാണ് പൊലീസ് നൽകിയത്. യാത്രയിലുടനീളം ബംഗളുരു പൊലീസും മദനിയെ അനുഗമിക്കും. അതേസമയം മദനി നാട്ടിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ മാസം കൊല്ലം മൈനാഗപ്പള്ളിയിലും എറണാകുളത്തുമെത്തി സുരക്ഷ വിലയിരുത്തി മടങ്ങിയിരുന്നു. ബംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ യതീഷ് ചന്ദ്ര,ആന്റി ടെററിസ്റ്റ് സെൽ എ.സി.പി അമിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മദനിയുടെ കുടുംബവീടായ മൈനാഗപ്പള്ളി തോട്ടുവാൽ വീട്,അദ്ധ്യാത്മിക രാഷ്ട്രീയ കേന്ദ്രമായ അൻവാർശേരി എന്നിവിടങ്ങൾക്ക് പുറമേ എറണാകുളം കല്ലൂരിലുള്ള വീട്ടിലും പരിശോധന നടത്തിയിരുന്നു.

അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. 12 ദിവസത്തേക്കാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാട്ടി കർണാടക പൊലീസ് നേരത്തെ കത്ത് നൽകിയിരുന്നു. 82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മദനിയെ അനുഗമിക്കുന്നത്.

ഇവർക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേർത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചത്. എന്നാൽ പുതിയ കോൺഗ്രസ് സർക്കാർ ഇതിൽ ഇളവ് അനുവദിക്കും. നാളെ വൈകുന്നേരം ബംഗളൂരുവിൽനിന്നു വിമാനമാർഗം നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം കൊല്ലത്തെ വീട്ടിലേക്ക് പോകും. ജൂലൈ ഏഴിന് ബംഗളൂരുവിലേക്ക് മടങ്ങും.

കേരളത്തിലേക്കു പോകാൻ നേരത്തേ സുപ്രീംകോടതി അനുമതി നൽകിയിരുന്നെങ്കിലും ചെലവ് താങ്ങാനാകാത്തതിനാൽ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ജൂലൈ എട്ടുവരെ കേരളത്തിൽ തങ്ങാമെന്നും എന്നാൽ സുരക്ഷാച്ചെലവ് സ്വയം വഹിക്കണമെന്നുമായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതുപ്രകാരം സുരക്ഷയ്ക്കും മറ്റുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു കർണാടക പൊലീസ് നിർദ്ദേശിച്ചിരുന്നു.

എന്നാൽ, കോൺഗ്രസ് അധികാരത്തിലേറിയതോടെ കെ.സി.വേണുഗോപാൽ ഇടപെട്ട് മദനിയുടെ യാത്രയ്ക്ക് സൗകര്യമൊരുക്കുകയായിരുന്നു. സുരക്ഷാച്ചെലവിനത്തിൽ കെട്ടിവയ്‌ക്കേണ്ട തുക കുറച്ചേക്കുമെന്നാണ് സൂചന. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP