Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസുണ്ടാക്കി ആദിവാസി യുവാവിനെ ദുരിതത്തിലാക്കിയ വനപാലകരെ തിരിച്ചെടുത്തു; തന്റെ കാര്യത്തിൽ നീതി ഇപ്പോഴും അകലെയും; പ്രതിഷേധിച്ച് ഇരയായ യുവാവ് ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ; അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം തുടങ്ങി

കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസുണ്ടാക്കി ആദിവാസി യുവാവിനെ ദുരിതത്തിലാക്കിയ വനപാലകരെ തിരിച്ചെടുത്തു; തന്റെ കാര്യത്തിൽ നീതി ഇപ്പോഴും അകലെയും; പ്രതിഷേധിച്ച് ഇരയായ യുവാവ് ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ; അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം തുടങ്ങി

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസുണ്ടാക്കി ആദിവാസി യുവാവിനെ വനപാലകർ കുടുക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന എല്ലാ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഇരയായ യുവാവ് ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ. കണ്ണംപടി കുടിയിൽ പുത്തൻപുരയ്ക്കൻ സരുൺ സജിയാണ് സമരം നടത്തുന്നത്. മണിക്കൂറുകളായി യുവാവ് മരത്തിന് മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

ഉപ്പുതറ കണ്ണംപടി റൂട്ടിൽ കിഴുകാനം ഫോറസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം. ഇന്ന് രാവിലെ 10.30 ഓടെയാണ് യുവാവ് മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്. തന്നെ കള്ളക്കേസിൽ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിലും കുറ്റക്കാരെ അറസ്റ്റു ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് സമരം. വിവരമറിഞ്ഞ് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി.

വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ജനപ്രതിനിധികളും പൊലീസും നാട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും തനിക്ക് നീതി ലഭിക്കാതെ താഴെയിറങ്ങില്ലന്ന നിലപാടിലാണ് സരൂൺ. അഗ്‌നിശമനയുടെ സംഘം ഉടൻ ഇവിടേയ്ക്ക് എത്തും. തുടർന്ന് താഴെ ഇറക്കാനുള്ള ശ്രമം നടത്തുമെന്നാണ് സൂചന.

കുറ്റപത്രം ഇനിയും സമർപ്പിച്ചിട്ടില്ല

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതടക്കമുള്ള യാതൊരു നടപടികളും പൊലീസ് ഇനിയും പൂർത്തിയാക്കിയിട്ടില്ല. കാട്ടിറച്ചി ഓട്ടോറിക്ഷയിൽ കടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു അറസ്റ്റടക്കം നടന്നത്. ഇക്കാര്യം വനംവകുപ്പ് വിജിലൻസ് തന്നെ അന്വേഷിച്ച് കണ്ടെത്തിയതോടെ ഏറെ വിവാദമായിരുന്നു.
ആകെ 13 പ്രതികളുള്ള കേസിൽ ഒരാൾ മരിച്ച് പോയതാണ്.

ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ അടക്കം 7 പേരാണ് സ്ഥിര ജീവനക്കാർ, ഇവരെയാണ് രണ്ട് ഘട്ടമായി സസ്പെന്റ് ചെയ്തിരുന്നത്. ബാക്കിയുള്ള 5 പേരിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. 3 പേർ ഇപ്പോഴും കിഴുകാനത്ത് ജോലിയിൽ തുടരുകയുമാണ്. കഴിഞ്ഞ 19ന് മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനും കേസിലെ മുഖ്യസൂത്രധാരകനുമായ ബി. രാഹുലിനെ അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്ററായി നിയമിച്ചിരുന്നു. സസ്പെൻഷൻ ആറ് മാസം കഴിഞ്ഞെന്ന കാരണം കാട്ടിയായിരുന്നു നടപടി.

പിന്നാലെ കഴിഞ്ഞ ദിവസം കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ വി, ബിഎഫ്ഒമാരായ ലെനിൻ വി സി, ഷിജിരാജ് എൻ.ആർ, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ മോഹനൻ കെ.എൻ, ജയകുമാർ കെ.റ്റി. എന്നിവരേയും തിരിച്ചെടുത്തു. ഇവരെ കഴിഞ്ഞ ഒക്ടോബർ 29ന് ആണ് സസ്പെന്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP