Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

കാക്കനാട്ടെ 'കിൻഫ്ര'യിലെ ചില്ലിട്ട കെട്ടിടം കത്തിയത് മെയ്‌ 13ന്; മൊബൈൽ ലൈറ്റ് തെളിയിച്ച് ദുരന്തം പുറംലോകത്തെ അറിയിച്ച ടെക്കികൾ; ഉളിയക്കോവിലിൽ കത്തി പോയത് കോവിഡ് കാല സാനിറ്റൈസർ; തുമ്പയിൽ പഴി ബ്ലീച്ചിങ് പൗഡറിന്; ഊരാളുങ്കലിന് പുനർനിർമ്മാണവസരം കിട്ടിയേക്കും; പത്ത് ദിവസത്തിനിടെ മൂന്ന് 'സർക്കാർ' അഗ്നിബാധ

കാക്കനാട്ടെ 'കിൻഫ്ര'യിലെ ചില്ലിട്ട കെട്ടിടം കത്തിയത് മെയ്‌ 13ന്; മൊബൈൽ ലൈറ്റ് തെളിയിച്ച് ദുരന്തം പുറംലോകത്തെ അറിയിച്ച ടെക്കികൾ; ഉളിയക്കോവിലിൽ കത്തി പോയത് കോവിഡ് കാല സാനിറ്റൈസർ; തുമ്പയിൽ പഴി ബ്ലീച്ചിങ് പൗഡറിന്; ഊരാളുങ്കലിന് പുനർനിർമ്മാണവസരം കിട്ടിയേക്കും; പത്ത് ദിവസത്തിനിടെ മൂന്ന് 'സർക്കാർ' അഗ്നിബാധ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തു ദിവസത്തിനിടെ മൂന്ന് തിപിടിത്തം. എല്ലാം ഗൗരവ സ്വഭാവത്തിലുള്ളത്. തീ പിടിച്ചതെല്ലാം സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ. അതിൽ രണ്ടെണ്ണം കിൻഫ്രാ പാർക്ക്. കൊച്ചിയിലും തിരുവനന്തപുരത്തമുള്ള കിൻഫ്രാപാർക്കിൽ പത്ത് ദിവസത്തിനിടെ തീ പിടിത്തമുണ്ടായി. ഇതിനൊപ്പം കൊല്ലം ഉളിയക്കോവിലിൽ മരുന്നു സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായി.

തിരുവനന്തപുരത്തെ കിൻഫ്രാ പാർക്കും ഉളിയക്കോവിലിലെ കെട്ടിടവും മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ ഗോഡൗൺ. പല സംശയങ്ങളും ഉയരുന്നുണ്ട്. ഇനി അതിവേഗ പുനരുദ്ധാരണം എല്ലായിടത്തും നടത്തും. ഇതിന്റെ കരാർ മിക്കവാറും സഹകരണ കരുത്തുമായി ഊരാളുങ്കലും നേടിയേക്കും. നഷ്ടം ഖജനാവിനും. കാക്കനാട് കിൻഫ്ര പാർക്കിൽ പത്തു ദിവസമുമ്പ് ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തത്തിൽ ഏഴുപേർക്ക് പരിക്കേറ്റിരുന്നു.

വൈകിട്ട് ആറേകാലോടെ തുടങ്ങിയ അഗ്‌നിബാധ ഒമ്പതരയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. മൂന്നുനില പൂർണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പത്തോളം കമ്പനികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ രണ്ടാം ശനിയാഴ്ചയായതിനാൽ ജീവനക്കാർ തീരെക്കുറവായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന അമ്പതോളം പേർക്ക് പെട്ടെന്ന് പുറത്തിറങ്ങാനായതിനാൽ വൻദുരന്തം ഒഴിവായി.

ഫയർഫോഴ്‌സ് ജീവനക്കാർക്ക് അന്ന് പരിക്കേൽക്കുകയും ചെയ്തു. കാക്കനാട് ഫയർഫോഴ്‌സ് ഓഫീസർമാരായ നിസാം, ഷിജോ ജേക്കബ്, ക്‌ളബ് റോഡ് ഫയർ സ്റ്റേഷനിലെ ഓഫീസർ ഷെമീർ എന്നിവർക്കുമാണ് പരിക്ക്. രക്ഷാപ്രവർത്തനത്തിനിടെ നിസാമിന്റെ കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടായി. പുകശ്വസിച്ച് ശ്വാസതടമുണ്ടായതിനെത്തുടർന്ന് ഷെമീറിനെയും ഷിജോയെയും കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കാക്കനാട് ആളപായം ഉണ്ടാകാത്തത് ഭാഗ്യം കൊണ്ടാണ്. എന്നാൽ അനാസ്ഥകൾ തുമ്പയിൽ ഒരു ഫയർ ഫോഴ്‌സുകാരന്റെ ജീവനെടുത്തു.

സുരക്ഷാ പരിശോധനകളുടെ അഭാവമാണ് ഈ തീ പിടിത്തം ചർച്ചയാക്കിയത്. നാലു നിലയുള്ള ജിയോ ഇൻഫോപാർക്കിൽ ഇരുപതോളം ചെറിയ ഐടി യൂണിറ്റുകളും ഓഫിസുകളുമാണു പ്രവർത്തിച്ചിരുന്നത്. പൂർണമായും ചില്ലിട്ട കെട്ടിടത്തിൽ പെട്ടെന്നു തീ ആളിപ്പടർന്നു. കെട്ടിടത്തിലെ എസി യൂണിറ്റുകളിൽ നിന്നു ഗ്യാസ് ചോർന്നതും തീ പടരാൻ ഇടയാക്കി. ചൂടിൽ ചില്ലുകൾ പൊട്ടിത്തെറിച്ചതോടെ ആർക്കും കെട്ടിടത്തിനു സമീപത്തേക്ക് എത്താൻ കഴിയാഞ്ഞത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനു തടസ്സമായി. കെട്ടിടത്തിൽ കുടുങ്ങിപ്പോയവർ ചില്ലു തകർത്തു മൊബൈൽ ലൈറ്റ് തെളിച്ചാണു താഴെയുള്ളവരെ വിവരം അറിയിച്ചത്. കിൻഫ്രയുടെ കെട്ടിടത്തിലാണ് ഇതെല്ലാം സംഭവിച്ചത്.

കൊല്ലം ഉളിയക്കോവിലിലെ മരുന്നു സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തമാണ് ഉണ്ടായത്. മെഡിക്കൽ സർവീസ് കോർപറേഷന്റെ കീഴിലുള്ള സ്ഥാപനത്തിനാണ് തീപിടിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വൈകിട്ട് അഞ്ചിന് അടയ്ക്കുമെന്നതിനാൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടായതിൽ ദൂരൂഹത സംശയിക്കുന്നുണ്ട്.

എന്നാൽ അതിലേക്ക് അന്വേഷണം പോയില്ല. കോവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. 15 വർഷമായി പ്രവർത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രത്തിൽ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കുന്നത്. ആദ്യം തീപിടിച്ചത് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നിടത്താണ്. ജനറേറ്റുകളും ശീതകരണ സംവിധാനവും ഉൾപ്പെടെ കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

തുമ്പയിലും എല്ലാ കുറ്റവും ബ്ലിച്ചിങ് പൗഡറിന് ചാർത്തി നൽകുകയാണ് ഉദ്യോഗസ്ഥർ. ബ്ലീച്ചിങ് പൗഡർ മഴ നനഞ്ഞു കുതിർന്നു. രാസ പ്രവർത്തന ഫലമായി ചൂടുണ്ടായിക്കാണം. ഇത് തീയും പുകയുമായി. പൊട്ടിത്തറെയിൽ താൽകാലിക കെട്ടിടം തകർന്നു-ഇതാണ് മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ തുമ്പയിലെ ദുരന്തത്തിൽ നൽകുന്ന വിശദീകരണം. ഇവിടെ ഒരു ജീവൻ നഷ്ടമായി. അതുകൊണ്ടു തന്നെ രണ്ടു ദിവസം ചർച്ചകൾ നടക്കും.

പിന്നെ എല്ലാം ശാന്തമാകും. അപ്പോൾ തുമ്പയിലും പുതിയ കെട്ടിടം പണിയാം. അതും സഹകരണ കരുത്തിൽ ഇഷ്ടമുള്ളവർക്ക് നൽകും. അങ്ങനെ ഖജനാവിൽ നിന്നുള്ള പണം ഇഷ്ടക്കാർക്ക് കിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP