Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജീയം ശുപാർശ; ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ മിശ്രക്കുവേണ്ടിയും ശുപാർശ

മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജീയം ശുപാർശ; ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ മിശ്രക്കുവേണ്ടിയും ശുപാർശ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മലയാളിയും മുതിർന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ചേർന്ന കൊളീജിയമാണ് കെ.വി വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ ശുപാർശ ചെയ്തത്. പാലക്കാട് കൽപ്പാത്തി സ്വദേശിയാണ് കെ.വി. വിശ്വനാഥ്. ആന്ധ്ര പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ മിശ്രയെയും സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും എം.ആർ ഷായും വിരമിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരുടെ ഒഴിവുണ്ട്. ഈ ഒഴിവിലേക്കാണ് ജസ്റ്റിസ് പി.കെ മിശ്രയുടെയും സീനിയർ അഭിഭാഷകൻ കെ.വി വിശ്വനാഥിന്റെയും പേര് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തത്.

കെ.വി വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജി ആയി ഉയർത്താനുള്ള ശുപാർശ യു.യു ലളിത് ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിലെ കൊളീജിയം പരിഗണിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവർ കൊളീജിയം ശുപാർശ ചർച്ച ചെയ്യുന്നതിലെ നടപടി ക്രമങ്ങളിലെ പ്രശനങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശയിൽ ഒപ്പുവെക്കാൻ തയ്യാറായിരുന്നില്ല.

കെ.വി. വിശ്വനാഥനെ ജഡ്ജിയായി ഉയർത്താനുള്ള ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ അദ്ദേഹം ഭാവിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകാനുള്ള സാധ്യത ഏറെയാണ് . 2030 ഓഗസ്റ്റ് പതിനൊന്നിന് ജസ്റ്റിസ് ജെ.ബി. പർഡിവാല ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി കെ.വി. വിശ്വനാഥന് ഒമ്പത് മാസം രാജ്യത്തിന്റെ പരമോന്നത കോടതിയിലെ അധിപനാകാൻ സാധിച്ചേക്കും.

32 വർഷമായി അഭിഭാഷകനാണ് കെ വി വിശ്വനാഥൻ. സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2009ലാണ് സീനീയർ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP