Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

യു.കെ സ്വദേശിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു ചങ്ങനാശ്ശേരിയിലെ വീട്ടമ്മയുമായി അടുത്തു കൂടി; 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു; കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ പണം അടയ്ക്കാൻ ആവശ്യപ്പെട്ടു പലപ്പോഴായി തട്ടിയെടുത്തത് 81 ലക്ഷം; നൈജീരിയൻ സ്വദേശി പിടിയിൽ

യു.കെ സ്വദേശിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു ചങ്ങനാശ്ശേരിയിലെ വീട്ടമ്മയുമായി അടുത്തു കൂടി; 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു; കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ പണം അടയ്ക്കാൻ ആവശ്യപ്പെട്ടു പലപ്പോഴായി തട്ടിയെടുത്തത് 81 ലക്ഷം; നൈജീരിയൻ സ്വദേശി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സാമ്പത്തിക തട്ടിപ്പുകൾ പതിവായ കേരളത്തിൽ സൈബർ തട്ടിപ്പുകളും കൂടി വരികയാണ്. ലോകത്തിന്റെ ഏത് കോണിലിരുന്നും മലയാളികളെ പറ്റിക്കാം എന്ന വിധത്തിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. ഇതിനിടെ ചടങ്ങനാശ്ശേരിയിൽ നിന്നുമൊരു തട്ടിപ്പു വാർത്ത കൂടി പുറത്തുവന്നു. ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിലായി. നൈജീരിയൻ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബർ പൊലീസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടിയത്.

ഇയാൾ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് 81 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. അതി സമർത്ഥമായാണ് ഇയാൾ വീട്ടമ്മയെ കബളിപ്പിച്ചത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. അന്ന മോർഗൻ എന്ന യു.കെ സ്വദേശിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തിൽ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച വീട്ടമ്മ ഈ തുക ലഭിക്കാൻ വേണ്ടി നടത്തി ശ്രമങ്ങളോടെയാണ് കൈയിൽ ഉണ്ടായിരുന്ന പണം നഷ്ടമായത്.

പിന്നീട് മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങൾക്ക് യു.കെയിൽ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22000 രൂപ അടക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വീഡിയോകളും അയച്ചു നൽകിയതോടെ കെണിയിൽ വീണ വീട്ടമ്മ ഇയാൾ ആവശ്യപ്പെട്ട പണം കൈമാറി. ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോൾ വരികയും ഇയാൾ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം കൈമാറുകയും ചെയ്തു.

എന്നാൽ പിന്നീട് വീട്ടമ്മ പണം അയക്കാതിരുന്നതോടുകൂടി ഇവരുടെ സമ്മാനങ്ങൾ വിദേശത്തു നിന്ന് വന്നതാണെന്നും കൈപ്പറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഇയാൾ വീണ്ടും വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും, കൈയിൽ ഉണ്ടായിരുന്ന സ്വർണം വിറ്റും ഇവർ വീണ്ടും പണം അയച്ചു നൽകി.

2022 ജൂലൈയിലാണ് വിഷയം ചൂണ്ടിക്കാട്ടി വീട്ടമ്മ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നതും സൈബർ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തട്ടിപ്പ് നടത്തിയത് ഡൽഹിയിൽ നിന്നുമാണെന്ന് മനസ്സിലാകുന്നത്. കേസിൽ മറ്റ് പ്രതികൾ ഉണ്ടോയെന്നും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP