Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

പുൽവാമ സുരക്ഷാവീഴ്ച: പ്രധാനമന്ത്രി പദത്തിൽ തുടരാൻ മോദിക്ക് യോഗ്യതയില്ലെന്ന് കെ.സി വേണുഗോപാൽ

പുൽവാമ സുരക്ഷാവീഴ്ച: പ്രധാനമന്ത്രി പദത്തിൽ തുടരാൻ മോദിക്ക് യോഗ്യതയില്ലെന്ന് കെ.സി വേണുഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുൽവാമ ഭീകരാക്രമണം ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ജമ്മുകശ്മീർ മുൻ ഗവർണർ സത്പാൽ മാലിക് വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പദത്തിൽ തുടരാൻ മോദിക്ക് യോഗ്യതയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

പുൽവാമ സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച് ദേശീയത പറഞ്ഞ ആളാണ് പ്രധാനമന്ത്രി. പുൽവാമ ആക്രമണം ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ജമ്മുകശ്മീർ മുൻ ഗവർണർ സത്പാൽ മാലിക് പറഞ്ഞു കഴിഞ്ഞു. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദത്തിൽ തുടരാൻ എന്ത് യോഗ്യതയാണുള്ളതെന്നും വേണുഗോപാൽ ചോദിച്ചു.

തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി ആട്ടിൻതോലണിഞ്ഞും വരുമെന്ന് വേണുഗോപാൽ പറഞ്ഞു. വിജയം നേടാൻ ബിജെപി വർഗീയത പറയുകയും ഉപയോഗിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ദേശീയത ബിജെപിക്ക് വോട്ട് കിട്ടാനുള്ള ആയുധം മാത്രമാണ്. അതിന് വേണ്ടി സ്വന്തം വീഴ്ചകളെ നേട്ടമാക്കി മാറ്റാനുള്ള ശേഷി മോദിക്കുണ്ട്. ദേശീയത വിറ്റ് കാശാക്കുന്നവരെ വിശ്വസിച്ച് ന്യൂനപക്ഷം പോകുമെന്നാണോ കരുതുന്നതെന്നും വേണുഗോപാൽ ചോദിച്ചു.

പി.ആർ വർക്ക് കൊണ്ട് താൽകാലികമായി എല്ലാം മറച്ചുവെക്കാം. എന്നാൽ, യഥാർഥ മുഖം ഒരിക്കൽ പുറത്തുവരും. അതിന്റെ ഒരു ഉദാഹരണമാണ് പുൽവാമ സുരക്ഷാവീഴ്ച സംബന്ധിച്ച മുൻ ഗവർണറുടെ വെളിപ്പെടുത്തലെന്നും കൂടുതൽ വെളിപ്പെടുത്തൽ ഇനിയും ഉണ്ടാകുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP