Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി നിവാസ് സന്ദർശിക്കാം; പൊതുജനങ്ങൾക്കായി തുറന്ന് നൽകുക ഏപ്രിൽ 23 മുതൽ; ടിക്കറ്റ് ഏപ്രിൽ 15 മുതൽ

രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി നിവാസ് സന്ദർശിക്കാം; പൊതുജനങ്ങൾക്കായി തുറന്ന് നൽകുക ഏപ്രിൽ 23 മുതൽ; ടിക്കറ്റ് ഏപ്രിൽ 15 മുതൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:രാഷ്ട്രപതിയുടെ വസതികളിലൊന്നായ ഷിംലയിലെ രാഷ്ട്രപതി നിവാസ് ഇനി പൊതുജനങ്ങൾക്കും സന്ദർശിക്കാം. ഏപ്രിൽ 23 മുതലാണ് പൊതുജനങ്ങൾക്ക് രാഷ്ട്രപതി നിവാസ് തുറന്നു നൽകുക. ഡൽഹി, ഷിംല, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ ഔദ്യോഗിക വസതികളും ഇന്ത്യാക്കാർക്ക് അവകാശപ്പെട്ടതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു നേരത്തെ പറഞ്ഞിരുന്നു.

രാഷ്ട്രപതി തന്നെയാകും രാഷ്ട്രപതി നിവാസ് ജനങ്ങൾക്കായി തുറന്നു കൊടുക്കുക. കെട്ടിടം സന്ദർശിക്കാൻ എത്തുന്നവരിൽ നിന്ന് ചെറിയ ടിക്കറ്റ് ഈടാക്കും. ഇന്ത്യക്കാർക്ക് 50 രൂപയും വിദേശികൾക്ക് 250 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. എല്ലാ തിങ്കളാഴ്ചയിലും സർക്കാർ അവധി ദിനങ്ങളിലും രാഷ്ട്രപതിയുടെ സന്ദർശന സമയത്തും ഒഴികെയുള്ള ദിവസങ്ങൽായിരിക്കും രാഷ്ട്രപതി നിവാസിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.

പ്രധാന കെട്ടിടവും ഡൈനിങ് ഹാളും കരകൗശല വസ്തുക്കൾ ഉൾപ്പടെയുള്ളവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. അതിമനോഹരമായ ഒരു പുൽത്തകിടി ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. പരമ്പരാഗത യൂറോപ്യൻ ശൈലിയിലുള്ള കെട്ടിടം അതിമനോഹരമാണ്. ട്യുലിപ്പ് പൂക്കൾ നിറഞ്ഞ പൂന്തോട്ടവും കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കും. രാഷ്ട്രപതി നിവാസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാഷ്ട്രപതിഭവൻ ഒഫിഷ്യൽ വെബ്‌സൈറ്റ് വഴി ഏപ്രിൽ 15 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP