Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ചോദ്യം ചെയ്യലിൽ ആദ്യം കുടലിൽ പ്രശ്‌നങ്ങൾ പറഞ്ഞ് പിടിച്ചു നിന്ന നിഷ്‌കളങ്കനായ ആയുർവേദ ഡോക്ടർ; എല്ലാം പൊളിയുമെന്നായപ്പോൾ കുറ്റ സമ്മതം; പിന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിലിരുന്നത് എന്തോ മഹാകാര്യം ചെയ്ത പോലെ പുഞ്ചിരിച്ച മുഖവുമായി; മയൂർനാഥിന് ഭാവ വ്യത്യാസമൊന്നുമില്ല; അവണൂരിലെ 'വില്ലൻ' അത്ഭുതമാകുമ്പോൾ

ചോദ്യം ചെയ്യലിൽ ആദ്യം കുടലിൽ പ്രശ്‌നങ്ങൾ പറഞ്ഞ് പിടിച്ചു നിന്ന നിഷ്‌കളങ്കനായ ആയുർവേദ ഡോക്ടർ; എല്ലാം പൊളിയുമെന്നായപ്പോൾ കുറ്റ സമ്മതം; പിന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിലിരുന്നത് എന്തോ മഹാകാര്യം ചെയ്ത പോലെ പുഞ്ചിരിച്ച മുഖവുമായി; മയൂർനാഥിന് ഭാവ വ്യത്യാസമൊന്നുമില്ല; അവണൂരിലെ 'വില്ലൻ' അത്ഭുതമാകുമ്പോൾ

ആർ പീയൂഷ്

തൃശ്ശൂർ: അവണൂരിൽ ശശീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ മകൻ മയൂർനാഥ് പൊലീസിന് മൊഴി നൽകുന്നത് ചിരിച്ച മുഖത്തോടെ. ഒരു ഭാവഭേവും ഈ ആയുർവേദ ഡോക്ടർക്കില്ല. വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിന് മുന്നോടിയായി രാവിലെ പൊലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് കൂളായി എല്ലാം പറഞ്ഞത്. പ്രതിയുടെ ചിരിക്കുന്ന മുഖം അന്വേഷകരെ പോലും അമ്പരപ്പിച്ചു.

ഇന്നലെ ശശീന്ദ്രന്റ സംസ്‌കാരത്തിന് ശേഷം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യില്ലാണ് പ്രതി കുറ്റം സമ്മതിച്ചത്. 15 വർഷം മുമ്പ് ശശീന്ദ്രന്റെ ആദ്യ ഭാര്യയും മയൂർനാഥന്റെ അമ്മയുമായ ബിന്ദു തീക്കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം അച്ഛനാണ് എന്നായിരുന്നു മയൂർ നാഥ് കരുതിയിരുന്നത്. ഈ പകയാണ് കൊലപാതകത്തിൽ എത്താനുള്ള കാരണം. ആയുർവേദ ഡോക്ടർ ആയ പ്രതി രാസക്കൂട്ടുകൾ വരുത്തിയത് ഓൺലൈൻ വഴിയാണ്. ഇത് കൂട്ടിച്ചേർത്താണ് വിഷം ഉണ്ടാക്കിയത്.

ചോദ്യം ചെയ്യലിൽ ആദ്യം തന്റെ കുടലിൽ പ്രശ്‌നങ്ങൾ പറഞ്ഞ് പിടിച്ചു നിന്ന നിഷ്‌കളങ്കനായ ആയുർവേദ ഡോക്ടർ പിന്നീട് എല്ലാം തുറന്നു പറഞ്ഞു. പൊലീസിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യലിൽ എല്ലാം പൊളിയുമെന്നായപ്പോൾ കുറ്റ സമ്മതം നടത്തി. പിന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിലിരുന്നത് എന്തോ മഹാകാര്യം ചെയ്ത പോലെ പുഞ്ചിച്ച മുഖവുമായിട്ടായിരുന്നു. എല്ലാ ചോദ്യത്തിനും മണി മണിയായി ഉത്തരം. മയൂർനാഥിന് ഇപ്പോൾ ഭാവ വ്യത്യാസമൊന്നുമില്ല. അങ്ങനെ അവണൂരിലെ 'വില്ലൻ' പൊലീസിന് അത്ഭുതമായി മാറി.

കടലക്കറിയിൽ കലർത്തി അച്ഛനെ മാത്രം കൊലപ്പെടുത്തുക എന്നതായിരുന്നു മയൂർനാഥിന്റെ ഉദ്ദേശം. എന്നാൽ രണ്ടാനമ്മ ഗീതയും ശശീന്ദ്രന്റെ അമ്മ കമലാക്ഷിയും തോട്ടത്തിലെ ജോലിക്കാരും ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണതോടെ എല്ലാം പൊളിഞ്ഞു. അച്ഛന്റെ മരണം സ്വാഭാവികമായി ഏവരും കരുതുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൂടുതൽ പേർക്ക് അസുഖം വന്നതോടെ സംശയം ബലപ്പെട്ടു. ഭഷ്യ വിഷബാധയിലെ സംശയം കൊലപാതകം തെളിയിച്ചു.

തൃശ്ശൂർ അവണൂരിൽ അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ രക്തം ഛർദിച്ച് മരിച്ചശേഷം പ്രതി മയൂർനാഥ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വയറുവേദനയുണ്ടെന്ന് പറഞ്ഞ് പ്രതി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്ന് ഡിസ്ചാർജ് ചെയ്തയുടനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വീട്ടിലുള്ള എല്ലാവരും ഇഡ്ഡലി കഴിച്ചെങ്കിലും പ്രതിമാത്രം കഴിച്ചിരുന്നില്ല. വയറിന് പറ്റില്ലെന്നാണ് കഴിക്കാത്തതിന് കാരണമായി പറഞ്ഞിരുന്നത്.എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിരുന്നില്ല. ഇഡ്ഡലിയുടെ മാവ് വീട്ടിൽത്തന്നെ ഉണ്ടാക്കിയതായതിനാൽ ഭക്ഷ്യവിഷബാധാസാധ്യത കുറവായിരുന്നു. ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത ഡോക്ടർമാരും തള്ളിയതോടെ സംഭവം കൊലപാതകമെന്ന സംശയം പൊലീസിന് ശക്തമായി. ഇതേത്തുടർന്നാണ് പ്രതിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ശക്തമാക്കിയത്.

ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, ഇവരുെട വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച തെങ്ങുകയറ്റത്തൊഴിലാളികളായ ചന്ദ്രൻ, ശ്രീരാമചന്ദ്രൻ എന്നിവരെ സമാനമായ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണംചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തിങ്കളാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശശീന്ദ്രന്റെ മരണകാരണം സ്ഥിരീകരിക്കാനായിരുന്നില്ല. തുടർന്ന് ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. ചികിത്സയിലുള്ളവരുടെ രക്തപരിശോധനാഫലവും വരാനുണ്ട്. ഭക്ഷണസാമ്പിളിന്റെ പരിശോധനാഫലവും ലഭിച്ചിട്ടില്ല.

മയൂർനാഥ് പഠനത്തിൽ മിടുമിടുക്കനായിരുന്നു. എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും ആയുർവേദത്തിൽ ഉപരിപഠനമാണു തിരഞ്ഞെടുത്തത്. ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം നടത്തി കണ്ടെത്താൻ വീടിന്റെ മുകളിൽ ഒരു ലാബും സജ്ജമാക്കി. ഈ ലാബിനു വേണ്ടി ഇടയ്ക്കിടെ മയൂർനാഥ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നതു വീട്ടിൽ വലിയ വഴക്കിനു കാരണമായിരുന്നതായും പൊലീസ് പറയുന്നു.

കൊലപാതകശേഷം മയൂർനാഥ് ഒന്നുമറിയാത്തപോലെ നിലകൊണ്ടെങ്കിലും പൊലീസിനു സംശയമുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ഏതെന്നു തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണു വിദഗ്ധമായൊരു കൊലപാതക സാധ്യത തെളിഞ്ഞുവന്നത്. ചോദ്യം ചെയ്യലിൽ ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ മയൂർനാഥ് കുറ്റം സമ്മതിച്ചു.

'അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നാണ് മയൂർനാഥ് പൊലീസ് കസ്റ്റഡിയിൽ വെളിപ്പെടുത്തിയത്. അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായി തനിക്കുണ്ടായിരുന്ന പകയാണു കടലക്കറിയിൽ വിഷം ചേർത്ത് അച്ഛനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിലേക്കു നയിച്ചതെന്നു മയൂർനാഥ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP