Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

താനുമായി മത്സരിച്ചപ്പോൾ ഡി വിജയകുമാർ തോറ്റത് വലിയ സങ്കടമായി; കോൺഗ്രസിൽ നിന്നും പലരും മറുകണ്ടം ചാടിയപ്പോഴും അദ്ദേഹം സ്വന്തം പാർട്ടിയിൽ ഉറച്ചു നിന്നു; ഉമ്മൻ ചാണ്ടി സാറിനെ കണ്ടപ്പോൾ എങ്ങനെയെങ്കിലും കയറ്റി വിടണമെന്ന് ഞാൻ പറഞ്ഞിരുന്നു; ചെങ്ങന്നൂരിലെ കോൺഗ്രസ് നേതാവിനെ പുകഴ്‌ത്തി മന്ത്രി സജി ചെറിയാൻ

താനുമായി മത്സരിച്ചപ്പോൾ ഡി വിജയകുമാർ തോറ്റത് വലിയ സങ്കടമായി; കോൺഗ്രസിൽ നിന്നും പലരും മറുകണ്ടം ചാടിയപ്പോഴും അദ്ദേഹം സ്വന്തം പാർട്ടിയിൽ ഉറച്ചു നിന്നു; ഉമ്മൻ ചാണ്ടി സാറിനെ കണ്ടപ്പോൾ എങ്ങനെയെങ്കിലും കയറ്റി വിടണമെന്ന് ഞാൻ പറഞ്ഞിരുന്നു; ചെങ്ങന്നൂരിലെ കോൺഗ്രസ് നേതാവിനെ പുകഴ്‌ത്തി മന്ത്രി സജി ചെറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചെറിയൊരു സ്ഥാനം വെച്ചു നീട്ടിയാൽ ആദർശങ്ങളെല്ലാം വെടിഞ്ഞ് മറ്റു രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറാൻ കാത്തു നിൽക്കുന്ന രാഷ്ട്രീയക്കാർ ഏറെയുണ്ട്. കേരളത്തിൽ തന്നെ കോൺഗ്രസ് പാർട്ടിയിൽ നിന്നും മറുകണ്ടം ചാടി സിപിഎമ്മിലെത്തി സ്ഥാനമാനങ്ങൾ വഹിച്ച നേതാക്കൾ ഏറെയാണ്. അനിൽകുമാർ മുതൽ കെ വി തോമസ് വരെ ഈ ലിസ്റ്റിലുണ്ട്. എന്നാൽ, പാർട്ടി കാര്യമായി പരിഗണിച്ചില്ലെങ്കിലും അടിയുറച്ച് കോൺഗ്രസിനോട് കൂറു പുലർത്തുന്ന നേതാക്കളും ചിലരുണ്ട്. അത്തരം നേതാക്കളിൽ ഒരാളാണ് ചെങ്ങന്നൂരിലെ ഡി വിജയകുമാർ.

ഇപ്പോഴും അടിയുറച്ച് കോൺഗ്രസിനോടു ചേർന്നു നിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തെ പുകഴ്‌ത്തുകയും ചെയ്യും. അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. ഡി വിജയകുമാർ മുൻപ് സജി ചെറിയാനുമായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട നേതാവ് കൂടിയാണ്. അന്നത്തെ തെരഞ്ഞെടുപ്പു ചരിത്രം അടക്കം ചൂണ്ടിക്കാട്ടി വിജയകുമാറിലെ രാഷ്ട്രീയക്കാരനെ പുകഴ്‌ത്തുകാണ് കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന വേദിയിൽ സജി ചെറിയാൻ ചെയ്തത്.

അയ്യപ്പസേവാ സംഘം വിജയകുമാറിന് ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് തന്റെ രാഷ്ട്രീയ എതിരാളിയെ കുറിച്ച് നല്ലവാക്കുകൾ സജീ ചെറിയാൻ പറഞ്ഞത്. സിപിഎമ്മുകാരനായ തനിക്ക് വിജയകുമാറിനോട് വലിയ ബഹുമാനം ഉണ്ടെന്നാണ് മന്ത്രി പറഞ്ഞ്ത്. വിജയകുമാറുമായി മത്സരിച്ചാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത് മാന്യമായി മത്സരമായിരുന്നു. ഞാനാണ് വിജയിച്ചത്. ഞാൻ ഇലക്ഷൻ കഴിഞ്ഞ് ആദ്യം പോയത് ഡി വിജയകുമാറിന്റെ വീട്ടിലാണ്. അദ്ദേഹം തോറ്റത് വലിയ സങ്കടമായി. രാഷ്ട്രീയം ആത്മബന്ധമായി കൊണ്ടു നടന്ന അദ്ദേഹത്തിന് കിട്ടേണ്ട പരിഗണന കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.

വിജയകുമാറിനെ തന്റെ പക്ഷേത്തേക്ക് ക്ഷണിച്ചാൻ താൻ മുമ്പ് ശ്രമിച്ചിരുന്നെന്ന സൂചനയും മന്ത്രി നൽകി. താൻ ഇടപെട്ട് പലരെയും സിപിഎമ്മുകാരാക്കായി കഥയാണ് സജി ചെറിയാൻ പറഞ്ഞത്. കോൺഗ്രസുകാർ എന്നല്ല മിക്ക രാഷ്ട്രീയക്കാരും ഇപ്പോൾ ഒരിടത്തു തന്നെ നിൽക്കുന്നവരല്ലെന്നും സജി ചെറിയാൻ പറഞ്ഞു. എന്നാൽ കോൺഗ്രസിൽ നിന്നും പലരും മറുകണ്ടം ചാടിയപ്പോഴും വിജയകുമാർ സ്വന്തം പാർട്ടിയിൽ അടിയുറച്ചു നിന്നെന്നും സജി ചെറിയാൻ പറഞ്ഞു.

അദ്ദേഹത്തിനോട് എനിക്കുള്ള ബഹുമാനണ്ട്. കോൺഗ്രസിലും നേതൃസ്ഥാനത്തേക്ക് അദ്ദേഹം വരുമെന്നാണ് കരുതുന്നത്. ചെങ്ങന്നൂർ താലൂക്കിലെ പ്രമുഖനായ നേതാവാണ് അദ്ദേഹം. ഒരിക്കൽ ഞാൻ ട്രെയിനിൽ വരുമ്പൾ ഉമ്മൻ ചാണ്ടി സാറിനെ കണ്ടു. അന്ന് ചെങ്ങന്നൂരിലെ രണ്ട് നേതാക്കളുടെ കാര്യമാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ഒന്ന് വിജയകുമാറും മറ്റൊന്ന് എബി കുര്യാക്കോസും.   രണ്ടിനെയും കോൺഗ്രസ് പാർട്ടിയിൽ എങ്ങനെയും മുകളിലേക്ക് കയറ്റിവിടണമെന്നും താൻ അന്ന് ഉമ്മൻ ചാണ്ടിയോട് പറഞ്ഞെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ സംബന്ധിച്ച കൊടിക്കുന്നിൽ സുരേഷും അഡ്വ. ഡി വിജയകുമാറിനെ അഭിനന്ദിച്ചു. മാധ്യമങ്ങൾ ഇല്ലാതിരുന്നത് നന്നായി. ഒരാളെ അഭിനന്ദിക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്തെങ്കിലും നല്ലകാര്യം പറഞ്ഞാൽ വ്യാഖ്യാനിച്ചു വിവാദമാക്കും, ശത്രുവിനെ എത്രയും ശത്രുവായി കാണണം എന്ന വിധത്തിലാണ് ഇന്നത്തെ കാര്യങ്ങൾ. മറിച്ചാണെങ്കിൽ ചെറിയാനും വിജയകുമാരും തമ്മിൽ സംസാരിച്ചിരുന്നു എന്നു ഡീലിന്റെ കാര്യത്തിൽ തെറ്റിപ്പിരിഞ്ഞു. ഇല്ലെങ്കിൽ വിജയകുമാർ ഇന്ന് സിപിഎകാരൻ ആയേനേ എന്നൊക്കെ വാർത്ത വന്നേനേയെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP