Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ഭരണിക്കാവ് -മുണ്ടക്കയം ദേശീയ പാത വികസനം; കടകളും വീടുകളും പരമാവധി ഒഴിവാക്കും; അടൂരിലും ഓമല്ലൂരിലും പത്തനംതിട്ടയിലും പുതിയ ബൈപാസുകൾ; ഓമല്ലൂരിൽ ആകാശപാതയും വരുന്നു; ദേശീയ പാത രണ്ടാം ഘട്ടം നിർമ്മാണോദ്ഘാടനത്തിൽ ആന്റോ ആന്റണി എംപിക്ക് അവഗണന എന്ന് പരാതിയും

ഭരണിക്കാവ് -മുണ്ടക്കയം ദേശീയ പാത വികസനം; കടകളും വീടുകളും പരമാവധി ഒഴിവാക്കും; അടൂരിലും ഓമല്ലൂരിലും പത്തനംതിട്ടയിലും പുതിയ ബൈപാസുകൾ; ഓമല്ലൂരിൽ ആകാശപാതയും  വരുന്നു; ദേശീയ പാത രണ്ടാം ഘട്ടം നിർമ്മാണോദ്ഘാടനത്തിൽ ആന്റോ ആന്റണി എംപിക്ക് അവഗണന എന്ന് പരാതിയും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട:  കൊല്ലം-തേനി ദേശീയ പാതയ്ക്ക് സമാന്തരമായി നിർമ്മിക്കുന്ന പാതയാണ് ഭരണിക്കാവ് മുതൽ മുണ്ടക്കയം വരെ നിർമ്മിക്കുന്ന ദേശീയപാത 183-എ. ടൗണുകളിൽ ഗതാഗത തടസ്സം കുറയുന്ന വിധത്തിൽ ടൗണുകൾ ഒഴിവാക്കിയാണ് പാത. ന്യൂഡൽഹി ആസ്ഥാനമായ എസ്‌പിയുപി കൺസൾട്ടന്റാണ് അലൈന്മെന്റ് സർവേ നടത്തിയത്.

പുതിയ വിശേഷം, ഭരണിക്കാവ്- മുണ്ടക്കയം 183 എ ദേശീയപാതയിൽ അടൂരിലും ഓമല്ലൂരിലും പത്തനംതിട്ടയിലും പുതിയ ബൈപാസുകൾ വരുന്നു എന്നതാണ്.

അടൂരിൽ രണ്ടുബൈപാസുകൾ

നെല്ലിമൂട്ടിൽപടി മുതൽ ആനന്ദപ്പള്ളി വരെ (5 കിമീ),

കൈപ്പട്ടൂർ മുതൽ പുത്തൻപീടിക വരെ (3 കിമീ)

45 മീറ്റർ വീതിയിൽ നാലുവരി പാതയാണു ലക്ഷ്യമിടുന്നത്.

അടൂർ ടൗണിലെ കടകൾ, വീടുകൾ എന്നിവ ഏറ്റെടുക്കുന്നത് ഒഴിവാക്കും

ഓമല്ലൂരിൽ ആകാശ പാത

്ഓമല്ലൂർ ടൗണിലെ കടകൾ, രക്തകണ്ഠ സ്വാമി ക്ഷേത്രം എന്നിവയെ ബാധിക്കാതിരിക്കാൻ ആകാശപാത

പുത്തൻപീടിക വരെയാണ് ആകാശ പാത

അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂരിൽ പുതിയ പാലം നിർമ്മിക്കും.


പത്തനംതിട്ട

എസ്‌പി ഓഫിസ്, ശബരിമല ഇടത്താവളം എന്നിവയ്ക്കു പിന്നിലൂടെ മൈലപ്ര ഭാഗത്തേക്കാണു ബൈപാസ്

പത്തനംതിട്ട നഗരത്തിൽ അബാൻ മേൽപാലം കഴിഞ്ഞ് ശബരിമല ഇടത്താവളത്തിനു പിന്നിലൂടെയാണു പുതിയ റോഡ്

വീടുകളും കടകളും നഷ്ടപ്പെടാത്ത രീതിയിൽ വയലിലൂടെയാണ് പാത കടന്നുപോകുക.

ഞുണ്ണുങ്കൽ പടി മുതൽ മൈലപ്ര പഞ്ചായത്ത് പടി വരെ ബൈപാസ് നിർമ്മിക്കും.

മൈലപ്ര പഞ്ചായത്ത് പടി മുതൽ മണ്ണാരക്കുളഞ്ഞി വരെ പുനലൂർ- പൊൻകുന്നം റോഡ് ദേശീയപാതയുടെ ഭാഗമാകും.

മണ്ണാരക്കുളഞ്ഞി മുതൽ ഇലവുങ്കൽ വരെ ശബരിമല പാത പൂർണമായും ദേശീയപാതയുടെ ഭാഗമാകും.

ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാത കടന്നുപോകുന്നത്

ഭരണിക്കാവ് , കടമ്പനാട്, അടൂർ, തട്ട, പത്തനംതിട്ട, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, കണമല, മുണ്ടക്കയം

കേന്ദ്ര - സംസ്ഥാന പദ്ധതി

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ

രണ്ടുവരി പാത നാലുവരി പാതയാകും

നീളം 103.9 കിലോമീറ്റർ


ദേശീയ പാത രണ്ടാം ഘട്ടത്തിൽ ആന്റോ ആന്റണി എംപിക്ക് അവഗണന

കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള മണ്ണാറക്കുളഞ്ഞി-ചാലക്കയം ദേശീയപാത നിർമ്മാണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് തന്നെ ഒഴിവാക്കിയതായി ആന്റോ ആന്റണി എംപി. വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

47 കോടി രൂപ മുടക്കിയാണ് റോഡ് പുനരുദ്ധരിക്കുന്നത്. ഭരണിക്കാവ്-മുണ്ടക്കയം എൻ.എച്ച്.-183 എ റോഡിന്റെ ഭാഗമാണിത്. മണ്ണാറക്കുളഞ്ഞിമുതൽ പ്ലാപ്പള്ളിവരെയുള്ള ഭാഗമാണ് ഇപ്പോൾ ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നത്. നിർമ്മാണോദ്ഘാടനം 16-ന് നാലിന് വടശ്ശേരിക്കരയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് നിർവഹിക്കുന്നതെന്ന് നാട്ടിൽ സ്ഥാപിച്ച ബോർഡിൽകൂടി അറിയാൻ കഴിഞ്ഞതായി എംപി. പറഞ്ഞു.

ഉദ്ഘാടനം സംബന്ധിച്ച ബോർഡുകൾ നാട് മുഴുവൻ സ്ഥാപിച്ചിട്ടുണ്ട്. പൂർണമായും കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. പദ്ധതി നടപ്പാക്കാൻ വലിയ പങ്ക് വഹിച്ച തന്നോട് ഉദ്ഘാടനവിവരം ആരും പറഞ്ഞിട്ടില്ല. ദേശീയപാത ഉദ്യോഗസ്ഥർക്കുപോലും ഇക്കാര്യങ്ങൾ അറിയില്ല. ഇത് ആദ്യത്തെ സംഭവമല്ല. കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ളപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽപോലും തന്നെ പങ്കെടുപ്പിക്കാറില്ല. അടുത്തിടെ നടന്ന ചെറുകോൽ-നാരങ്ങാനം കൂടിവെള്ളപദ്ധതി ഉദ്ഘാടനത്തിലും പങ്കെടുപ്പിച്ചില്ല. നിരന്തരം തന്നെ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP