Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഭിലാഷ് മോഹനെ റാഞ്ചിയ മാതൃഭൂമിക്ക് പണികൊടുക്കാൻ മീഡിയാ വൺ; ശ്രേയംസിന്റെ ചാനലിലെ അവതാരകരിൽ പ്രധാനിയെ മീഡിയാ വൺ റാഞ്ചും; സ്മൃതി പരുത്തിക്കാടിനൊപ്പം മഞ്ജുഷ് ഗോപാലും മാതൃഭൂമി ടിവി വിടും; പഴയ ഏഷ്യാനെറ്റുകാരൻ നീങ്ങുന്നത് സി നെറ്റ് വർക്കിലേക്ക്

അഭിലാഷ് മോഹനെ റാഞ്ചിയ മാതൃഭൂമിക്ക് പണികൊടുക്കാൻ മീഡിയാ വൺ; ശ്രേയംസിന്റെ ചാനലിലെ അവതാരകരിൽ പ്രധാനിയെ മീഡിയാ വൺ റാഞ്ചും; സ്മൃതി പരുത്തിക്കാടിനൊപ്പം മഞ്ജുഷ് ഗോപാലും മാതൃഭൂമി ടിവി വിടും; പഴയ ഏഷ്യാനെറ്റുകാരൻ നീങ്ങുന്നത് സി നെറ്റ് വർക്കിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മീഡിയാ വണ്ണിൽ നിന്ന് രാജിവച്ച അഭിലാഷ് മോഹൻ അടുത്ത മാസം മാതൃഭൂമി ടിവിയുടെ ഭാഗമാകും. മീഡിയാ വണ്ണിന്റെ പ്രധാന മുഖമായിരുന്നു അഭിലാഷ് മോഹൻ. മിഡീയാ വണ്ണിൽ നിന്നും ഡെപ്യൂട്ടി എഡിറ്റർ പദവിയിലാണ് അഭിലാഷ് മാതൃഭൂമിയിലേക്ക് എത്തുന്നത്. ഇതിന് പകരം മാതൃഭൂമി ടിവിയിലെ പ്രധാനമുഖത്തെ തന്നെ മീഡിയാ വണ്ണും സ്വന്തമാക്കും. സ്മൃതി പരുത്തിക്കാട് മാതൃഭൂമി ടിവിയിൽ നിന്ന് മീഡിയാ വണ്ണിലേക്ക് മാറും. സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്ററുടെ പദവിയാണ് മീഡിയാ വൺ സ്മൃതിക്ക് വാഗ്ദാനം നൽകുന്നത്. ഇതിനൊപ്പം മാതൃഭൂമി ടിവിയിലെ മഞ്ജൂഷ് ഗോപാലും ചാനൽ മാറ്റത്തിനാണ്.

സിടിവിയുടെ കേരളത്തിലെ തലവനായി മഞ്ജൂഷ് മാറുമെന്നാണ് സൂചന. മലയാളത്തിലേക്ക് വാർത്താ വിഭാഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സീ ടിവിയുടെ കേരളത്തിലേക്കുള്ള അടുത്ത ചുവടു വയ്‌പ്പ്. നേരത്തെ വിനോദ ചാനൽ മലയാളത്തിൽ സിടിവി തുടങ്ങിയിരുന്നു. ആദ്യ ഘട്ടത്തിൽ കേരളത്തിൽ ഡിജിറ്റൽ വിഭാഗമാകും സിടിവി ശക്തിപ്പെടുത്തുക. ഇതിന്റെ തലപ്പത്തേക്കാണ് മഞ്ജൂഷ് ഗോപാൽ എത്തുന്നത്. ഇതോടെ രണ്ട് പ്രമുഖർ മാതൃഭൂമി ടിവി വിടുന്ന അവസ്ഥ വരും. നേരത്തെ അവതാരകനായ വേണു ബാലകൃഷ്ണനും മാതൃഭൂമിയിൽ നിന്ന് പോയിരുന്നു. ഇതിന് പകരമായിട്ടാണ് അഭിലാഷ് മോഹനെ കൊണ്ടു വരുന്നത്. ഇതിനിടെയാണ് രണ്ടു പ്രമുഖർ മാതൃഭൂമി വിടാനൊരുങ്ങുന്നത്.

സിടിവി എത്തുന്നത് മലയാളത്തിലെ പല പ്രമുഖർ ചാനലുകൾക്കും വിനയാകും. ചാനൽ മത്സരത്തിന് ഇത് പുതിയ തലം നൽകും. പല ചാനലുകളിലേയും അസംതൃപ്തരെ സി ഗ്രൂപ്പ് നോട്ടമിടുന്നുണ്ട്. ഇന്ന് തിരുവനന്തപുരത്ത് സിടിവിയുടെ അഭിമുഖവും നടന്നു. പല പ്രമുഖരും ഈ അഭിമുഖത്തിന് എത്തിയിട്ടുണ്ട്. ദേശീയ തലത്തിലെ പ്രധാന ബ്രാണ്ട് എന്ന നിലയിലാണ് സി ഗ്രൂപ്പിനോട് മാധ്യമ പ്രവർത്തകർ താൽപ്പര്യം കാണിക്കുന്നത്. അദാനിയുടെ ന്യൂസ് 18 കേരളത്തിൽ സജീവമായതിന് ശേഷം മറ്റൊരു ദേശീയ ചാനൽ കൂടി മലയാളത്തിൽ സാന്നിധ്യം ഉറപ്പിക്കാൻ എത്തുന്നതിന്റെ സൂചനയാണ് സി ഗ്രൂപ്പിന്റെ നീക്കങ്ങളിലുള്ളത്.

മാതൃഭൂമി ന്യൂസിൽ സീനിയർ ന്യൂസ് എഡിറ്ററായാണ് സ്മൃതിയും മഞ്ജുഷും പ്രവർത്തിച്ചിരുന്നത്. ഇരുവരും ചാനലിലെ പ്രൈം ടൈം ചർച്ച അവതാരകരുമാണ്. മാതൃഭൂമി വിടുന്ന സ്മൃതി മീഡിയ വൺ ചാനലിലേക്ക് പോകുമെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. മീഡിയ വൺ ചാനലിൽ സീനിയർ കോർഡിനേറ്റിങ് എഡിറ്ററായിട്ടായിരിക്കും സ്മൃതി ജോയിൻ ചെയ്യുക. ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകരായ ഉണ്ണി ബാലകൃഷ്ണനും, വേണു ബാലകൃഷ്ണനും അടുത്തിടെ മാതൃഭൂമിയിൽ നിന്നും പുറത്ത് പോയിരുന്നു. പതിനഞ്ച് വർഷത്തോളം ഏഷ്യനെറ്റ് ന്യൂസിൽ പ്രവർത്തിച്ചതിന് ശേഷ ന്യൂസ് തലവനായിട്ടായിരുന്നു ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമിയിൽ എത്തിയത്. ചാനലിന്റെ തുടക്കം മുതൽ ചീഫ് ഓഫ് ന്യൂസായി പ്രവർത്തിച്ചുവരികയായിരുന്നു.

മാനേജ്‌മെന്റുമായിട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഉണ്ണി ബാലകൃഷ്ണൻ ചാനൽ വിട്ടതെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഉണ്ണി ബാലകൃഷ്ണന്റെ രാജിക്ക് പിന്നാലെ പ്രൈം ടൈം അവതാരകൻ കൂടിയായ വേണു ബാലകൃഷ്ണനും പോയി. മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതൽ പ്രൈം ടൈം അവതാരകനായിരുന്നു വേണു ബാലകൃഷ്ണൻ. വേണു പോയ ശേഷം സ്മൃതിയും മഞ്ജുഷുമായിരുന്നു പ്രധാന അവതാരകർ.

മീഡിയ വൺ എഡിറ്ററായിരുന്നു രാജീവ് ദേവരാജായിരുന്നു ഉണ്ണി ബാലകൃഷ്ണന് പകരമായി മാതൃഭൂമി ന്യൂസ് തലപ്പത്തേക്ക് എത്തിയത്. രാജീവ് ദേവരാജ് മീഡിയ വൺ വിട്ടതോടെ അദ്ദേഹത്തിന് പകരക്കാനായിട്ട് ചാനലിന്റെ എഡിറ്റർ സ്ഥാനത്ത് എത്തിയത് പ്രമോദ് രാമനായിരുന്നു അഭിലാഷ് മോഹന് പകരക്കാരിയുടെ റോളിലാവും സ്മൃതി മീഡിയ വണ്ണിൽ ജോയിൻ ചെയ്യുക. ജനുവരിയോടെയായിരിക്കും അഭിലാഷ് മാതൃഭൂമിയിൽ ചേരുക. ചാനലിലെ പ്രൈം ടൈം ഡിബേറ്റിന്റെ പ്രധാന അവതാരകരിലോരാളായിട്ടാകും മാതൃഭൂമിയിലും അദ്ദേഹത്തെ കാണുക.

ചാനലിന്റെ പ്രൈംടൈം ചർച്ചയായ സ്‌പെഷ്യൽ എഡിഷൻ ഉൾപ്പടേയുള്ള പരിപാടികളിലെ അവതാരകരനായിരുന്നു അഭിലാഷ്. 2008 ജുലൈയിലാണ് അദ്ദേഹം കൈരടി ടിവിയിൽ ജോയിൻ ചെയ്യുന്നത്. രണ്ട് വർഷത്തിന് ശേഷം കൈരളി വിട്ട അദ്ദേഹം 2010 ആഗസ്തിൽ ഇന്ത്യാവിഷൻ ചാനലിലെത്തി. 2014 ജുലൈ വരെ ഇന്ത്യാവിഷനിൽ തുടർന്ന അഭിലാഷ് മോഹൻ അതിന് ശേഷം നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ചാനലിലെത്തി. അവിടെ നിന്നായിരുന്നു മീഡിയാ വണ്ണിലേക്കുള്ള കൂടുമാറ്റം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP