Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

സംസ്ഥാനത്തിന് 14 ലക്ഷം ഡോസ് വാക്സിൻ കൂടി; ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനത്തിലേക്ക്; 32 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും; വിമുഖത കാട്ടാതെ എല്ലാവരും വാക്‌സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്തിന് 14 ലക്ഷം ഡോസ് വാക്സിൻ കൂടി; ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനത്തിലേക്ക്; 32 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും; വിമുഖത കാട്ടാതെ എല്ലാവരും വാക്‌സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ വാക്സിൻ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്സിൻ എത്തിച്ചേരുന്ന മുറയ്ക്ക് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനത്തിലേക്ക് അടുക്കുകയാണ്. വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും(2,28,18,901) 31.52 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (90,51,085) നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്സിൻ നൽകാനായി. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ. അതിനായി മതിയായ വാക്സിൻ ലഭ്യമാക്കേണ്ടതാണ്. വാക്സിൻ എടുത്തിട്ടില്ലാത്ത കോളേജ് വിദ്യാർത്ഥികൾ എത്രയും വേഗം ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പടേണ്ടതാണ്.

ഇനിയും വാക്സിനെടുക്കാൻ വിമുഖത കാട്ടുന്നവർ എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണ്. കോവിഡ് 19 വാക്സിനുകൾ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കോവിഡ് ബാധിതരായ വ്യക്തികളിൽ ഒരു ഡോസ് കോവിഡ് വാക്സിനെടുത്ത 6 ശതമാനം പേരും രണ്ട് ഡോസും എടുത്ത 3.6 ശതമാനം പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അണുബാധ തടയാൻ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാൽ വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP