Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

മലപ്പുറത്ത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ ചാകര; അയല ചെമ്പാനും അയലയും മാന്തളും ഇഷ്ടം പോലെ

മലപ്പുറത്ത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ ചാകര; അയല ചെമ്പാനും അയലയും മാന്തളും ഇഷ്ടം പോലെ

സ്വന്തം ലേഖകൻ

പൊന്നാനി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി മലപ്പുറത്തിന് ചെമ്മീൻ ചാകര. ഇന്നലെ മീൻപിടിത്തത്തിനിറങ്ങിയവർക്കെല്ലാം വല നിറയെ ചെമ്മീൻ കിട്ടി. അയല ചെമ്പാനും അയലയും മാന്തളും ആവശ്യത്തിന് കിട്ടുന്നുണ്ട്. രാവിലെ കിലോഗ്രാമിന് 100 രൂപയിൽ തുടങ്ങി 80 രൂപയിൽ വരെ ചെമ്മീൻ വിൽപന നടന്നു.

ഇന്നലെ രാവിലെ മുതൽ പൊന്നാനി ഫിഷിങ് ഹാർബറിൽ ചെമ്മീനിന്റെ വരവായിരുന്നു. കൊട്ടക്കണക്കിന് ചെമ്മീൻ ഒറ്റ ദിവസം കൊണ്ട് വിറ്റഴിച്ചു.അയലയും മാന്തളും തുടക്കം മുതൽ ഒടുക്കം വരെ 100 രൂപയിൽ നിന്നു. ദിവസങ്ങളായി ഇതേ വിലയിലാണ് ഹാർബറിലെ മൊത്തക്കച്ചവടം നടക്കുന്നത്.

ആവോലിയുടെ വില അൽപം താഴ്ന്നിട്ടുണ്ട്. 300 രൂപയാണ് കിലോഗ്രാമിന് വില. അയക്കൂറ നാനൂറിൽ ഉറച്ചു നിൽക്കുകയാണ്. അയല ചെമ്പാനും കാര്യമായി കിട്ടുന്നുണ്ട്. അയല ചെമ്പാൻ 50 രൂപ നിരക്കിൽ വരെ വിൽപന നടക്കുന്നുണ്ട്. ലോക്ഡൗണും കടലാക്രമണവും കാലവർഷക്കെടുതികളും കടുത്ത വറുതിയിലാക്കി തീരദേശത്തിന് അൽപം ഉണർവ് വന്നിരിക്കുകയാണ് ഇപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP