Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

44 ദിവസത്തിനിടെ സഞ്ചരിച്ചത് 4000 കിലോമീറ്റർ ദൂരം; സിനിമാ പോസ്റ്റർ ഒട്ടിക്കും പോലെ കയ്യിൽ പശയുമായി ഹൈദരാബാദിലും പ്രദേശങ്ങളിലും ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചു സിഐ രാജീവൻ വലിയ വളപ്പിലും സംഘവും; ജെസ്ന കേസിന്റെ ഗതിവരാതെ പഴുതടച്ചു ഓരോ സ്റ്റെപ്പും മുന്നോട്ട്; അഞ്ജലിയെ കണ്ടെത്തിയ പൊലീസ് ബ്രില്ല്യൻസിന്റെ കഥ

44 ദിവസത്തിനിടെ സഞ്ചരിച്ചത് 4000 കിലോമീറ്റർ ദൂരം; സിനിമാ പോസ്റ്റർ ഒട്ടിക്കും പോലെ കയ്യിൽ പശയുമായി ഹൈദരാബാദിലും പ്രദേശങ്ങളിലും ലുക്കൗട്ട് നോട്ടീസ് ഒട്ടിച്ചു സിഐ രാജീവൻ വലിയ വളപ്പിലും സംഘവും; ജെസ്ന കേസിന്റെ ഗതിവരാതെ പഴുതടച്ചു ഓരോ സ്റ്റെപ്പും മുന്നോട്ട്; അഞ്ജലിയെ കണ്ടെത്തിയ പൊലീസ് ബ്രില്ല്യൻസിന്റെ കഥ

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: വിവാഹ തലേന്ന് കാമുകനൊപ്പം പോകുന്നു എന്നു തോന്നിക്കും വിധം കത്തെഴുതിവെച്ച് നാടുവിട്ട പെൺകുട്ടി. പിന്നീട്, സംഭവം ലൗവ് ജിഹാദാണെന്ന വിധത്തിൽ ഒരു കോണിൽ പ്രചരണം. എവിടേക്കാണ് പെൺകുട്ടി പോയതെന്ന് എത്തുപിടിയമില്ലാതിരുന്നിടത്തു നിന്നുമാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായ പെൺകുട്ടിയെ തെലുങ്കാനയിലെ ഉൾപ്രദേശത്തിൽ വെച്ചു കേരളാ പൊലീസ് കണ്ടെത്തിയത്. ഈ കണ്ടെത്തലിന് പിന്നിലുള്ളത് ശരിക്കും ഒരു കേരളാ പൊലീസ് ബ്രില്ല്യൻസ് തന്നെയാണ്. പത്തനംതിട്ടയിലെ എരുമേലിയിൽ നിന്നും കാണാതായ ജെസ്‌നയെ ഇനിയും കണ്ടെത്താൻ സാധിക്കാത്ത ഘട്ടത്തിലാണ് ജസ്‌ന കെസിന്റെ ഗതി വരാതെ കാര്യക്ഷമമമായ അന്വേഷണത്തിലൂടെ അഞ്ജലിയെന്ന പെൺകുട്ടിയെ കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസ് കണ്ടെത്തിയത്.

സി ഐ ഐ പി രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലായിരുന്നു ഒരു പിഴവും വരുത്താത്ത അേേന്വഷണം മുന്നോട്ടു നീങ്ങിയത്. ഈ പൊലീസ് ബ്രില്ല്യൻസ് കേരളാ പൊലീസിന് തന്നെ അഭിമാനം പകരുകയും ചെയ്തു. ഏപ്രിൽ 19 ന് ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ അഞ്ജലിയെ 44 ദിവസങ്ങൾക്കുശേഷമാണ് പൊലീസ് കണ്ടെത്തിയത്. ഈ ദിവസത്തിലെ ഇടവേളിയൽ അന്വേഷണ സംഘം സഞ്ചരിച്ച വഴികൾ വളരെ വ്യത്യസസ്ഥമായിരുന്നു. ഇതിനിടയിൽ പൊലീസ് സംഘം സഞ്ചരിച്ചത് നിരവധി ഇടങ്ങളിലായി 4000 കിലോമീറ്റരിലധികം ദൂരമാണ്.

അഞ്ജലിയുടെ തിരോധാനത്തെ ലൗ ജിഹാദിലേക്ക് തിരിച്ചുവിടാൻ ഒരു വിഭാഗം നടത്തിയ ശ്രമമാണ് അന്വേഷണം ആദ്യഘട്ടത്തിൽ വൈകാൻ കാരണമായത്. ഒരു ലൗജിഹാദിന് വേണ്ട ചില സൂചനകൾ പത്ത് പേജുള്ള കത്തിലൂടെ അഞ്ജലി നൽകിയിരുന്നു. ഇക്കയ്‌ക്കൊപ്പം പോകുന്നു.. എന്നെഴുതി വച്ചായിരുന്നു അഞ്ജലി അപ്രത്യക്ഷയായത്. ഇതോടെ തുടക്കത്തിൽ കേസിനെ ചുറ്റിപ്പറ്റി ദുരൂഹതകളും നിറഞ്ഞു. ഇനി എന്തിനാണ് ഇങ്ങനെ കുറിപ്പെഴുതിയത് എന്നാണ് അറിയാനുള്ളത്.

ഹൈദരാബാദിൽ നിന്നും തെലുങ്കാനയി അമ്പലത്തറ പൊലീസ് സംഘം എത്തിക്കൊണ്ടിരിക്കുകയാണ്, കൂടെ അഞ്ജലിയുടെ അമ്മാവനും ഉണ്ട്. അന്വേഷണം ഒന്നര 44 ദിവസം പിന്നിടുമ്പോൾ തെലങ്കാനയിലെ മണികോണ്ട മുനിസിപ്പാലിറ്റിയിൽ നർസിംഗി പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്‌നാംപൂർ ഹുദ എന്ന ചെറുപട്ടണത്തിലെ ലോഡ്ജിൽ അഞ്ജലി ഉണ്ടെന്ന വിവരം അമ്പലത്തറ പൊലീസിന് ലഭിക്കുന്നത്. ഇതേതുടർന്ന് തെലുങ്കാന പൊലീസുമായി ഇൻസ്‌പെക്ടർ ഓഫ് പൊലീസ് രാജീവൻ ബന്ധപ്പെടുകയും ഇന്നലെ വൈകിട്ട് 4 മണിയോടെ നരസിംഗി സ്റ്റേഷനിലെ ഇൻസ്‌പെക്ടർ മദനം ഗംഗാധർ അഞ്ജലിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അഞ്ജലിയെ കണ്ടെത്താനുള്ള അന്വേഷണം അവസാനിച്ചെങ്കിലും ഉത്തരം കിട്ടേണ്ട പല ചോദ്യങ്ങൾക്കും വരും മണിക്കൂറുകളിൽ ഉത്തരം ആകും. ജീവിതത്തിൽ ഇതുവരെ ദൂരയാത്ര ചെയ്യാത്ത അഞ്ജലി ഇത്രയും കിലോമീറ്ററുകൾ താണ്ടി പ്രമുഖ കമ്പ്യൂട്ടർ സോഫ്റ്റ് വെയർ നിർമ്മാണ കമ്പനികളുടെ ആസ്ഥാനമായ മണികൊണ്ടയിലെത്തിയത് ചില ലക്ഷ്യങ്ങളോടെയാവണം. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ എന്തെങ്കിലും ഒരു തൊഴിൽ നേടി ഒറ്റയ്ക്ക് ജീവിക്കുകയെന്നതായിരിക്കണം അഞ്ജലിയുടെ ലക്ഷ്യം എന്നാണ് ആണ് പ്രാഥമികമായി ലഭിക്കുന്ന സൂചനകൾ.

തെലങ്കാനയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിൽ ഒന്നായ മണികൊണ്ട തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ്. സമർത്ഥരായ ഉദ്യോഗസ്ഥരുടെ അന്വേഷണ മികവാണ് പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചത് 'രണ്ട് ദിവസം മുൻപ് ഹൈദരാബാദിലേക്ക് പോയ അന്വേഷണ സംഘം ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അജ്ഞലി തെലങ്കാനയിലുള്ളതായി സ്ഥിരീകരിച്ചത്.
ഏപ്രിൽ 25 ന് ഉദുമ സ്വദേശിയായ യുവാവുമായി വിവാഹ നിശ്ചയിച്ചതിന് പിന്നാലെയാണ് ഏപ്രിൽ 19 ന് അഞ്ജലി നാടുവിട്ടുന്നത് വിവാഹത്തിനായി കരുതിയ പത്ത് പവൻ ആഭരണങ്ങളുമായാണ് അഞ്ജലി മുങ്ങിയത്.

19 ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് അഞ്ജലി വീട് വിട്ടിറങ്ങുന്നത് അന്ന് തന്നെ ചെന്നൈ മംഗലാപുരം എക്സ്‌പ്രസിൽ ചെന്നൈയിലേക്ക് യാത്രതിരിക്കുന്നു 'പുലർച്ചെ ചെന്നൈ റെയിൽവേസ്റ്റേഷനിൽ വണ്ടിയിറങ്ങി ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന അഞ്ജലിയെ സി.സി ടി വി ദൃശ്യങ്ങളിൽ കണ്ടിരുന്നു ചെന്നൈയിലെത്തിയ അഞ്ജലി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ നിന്നും പുതിയ സിം കാർഡെടുക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചറിയൽ രേഖ നൽകാത്തതിനാൽ സാധിച്ചില്ല തുടർന്ന് തന്റെ മൊബൈൽ ഫോൺ അതേ കടയിൽ വിൽക്കുകയായിരുന്നു' തുടർന്ന് 20-ാം തിയ്യതി രാത്രി തന്നെ ബംഗളൂരുവിലേക്ക് വണ്ടി കയറി. 21 ന് ബംഗളൂരുവിലെത്തിയതായി റെയിൽവേ സ്റ്റേഷൻ സി.സി ടി.വി ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ചെന്നൈയിൽ അഞ്ജലി വിറ്റമൊബൈൽ ഫോൺ മറ്റൊരാൾ വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് അന്വേഷണം ചെന്നൈയിലേക്ക് നീങ്ങിയത്. ഏപ്രിൽ 26 നാണ് സൈബർ സെൽ മൊബൈൽ ലൊക്കേഷൻ കണ്ടെത്തുന്നത്. തുടർന്ന് ഏപ്രിൽ 27 ന് അമ്പലത്തറ പൊലീസ് ചെന്നൈയിലേക്ക് പോയി . പിന്നീട് ബംഗളൂരുവിലേക്കും ഹൈദ്രാബാദിലേക്കും അഞ്ജലിയെ പിന്തുടർന്ന അന്വേഷണ സംഘത്തെ അഞ്ജലി സമർത്ഥമായി കുഴക്കി എന്നു വേണം പറയാൻ ' 21 ന് ബംഗളൂരുവിൽ നിന്ന് ഹൈദ്രാബാദിലേക്ക് അഞ്ജലി ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തിയെങ്കിലും ടി.ടി ആർ രജിസ്റ്ററിൽ അങ്ങനെയൊരാൾ യാത്ര ചെയ്തതായി രേഖകളില്ലെന്നാണ് അന്വേഷണത്തിൽ അന്ന് വ്യക്തമായത്. ഇതോടെ അന്വേഷണം വഴിമുട്ടി.

തുടർന്ന് അമ്പലത്തറ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തെലങ്കാന യിലെ മലയാളി സമാജത്തിലെ ചിലരാണ് പൊലീസ് തെലുങ്കാനയിൽ വഴിയോരങ്ങളിൽ പതിപ്പിച്ച ലുക്കൗട്ട് നോട്ടീസിലെ പെൺകുട്ടി ഹുദയിലെ ലോഡ്ജിൽ താമസിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ അഞ്ജലിയുടെ തിരോധാനത്തിന് ഉത്തരമാവുകയായിരുന്നു. അമ്പലത്തറ ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിലിന് ഇത് അഭിമാനനേട്ടവുമായി. തക്ക സമയത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് കേസിന്റെ പുരോഗതിക്ക് സഹായകമായി.

ഇന്ന് രാത്രിയോടെ അന്വേഷ്ണ സംഘം മണി കൊണ്ടയിലെത്തും.ഇൻസ്‌പെക്ടർ രാജീവൻ വലിയ വളപ്പിലിനൊപ്പം എസ് ഐ മധുസൂദനൻ ,കെ.വി, വനിതാ എസ് സി.പി ഒ രതി എസ് സി പി ഒ ബാബു' എന്നിവരാണ് അഞ്ജലിയെ കൊണ്ടുവരാൻ മണി കൊണ്ടയിലേക്ക് പോയിട്ടുള്ളത് 'നാളെ രാത്രിയോടെ തിരിച്ചെത്തുമെന്ന് ഇൻസ്‌പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP