Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

നന്മ കുട്ടികൾക്ക് വേനൽ ക്യാമ്പ് സംഘടിപ്പിക്കുന്നു; ജൂലൈ മൂന്നിന് തുടങ്ങുന്ന ക്യാമ്പ് ഓഗസ്റ്റ് 30-ന് അവസാനിക്കും

നന്മ കുട്ടികൾക്ക് വേനൽ ക്യാമ്പ് സംഘടിപ്പിക്കുന്നു; ജൂലൈ മൂന്നിന് തുടങ്ങുന്ന ക്യാമ്പ് ഓഗസ്റ്റ് 30-ന് അവസാനിക്കും

സ്വന്തം ലേഖകൻ

വേനലവധിക്കാലത്ത് അമേരിക്കയിലെയും കാനഡയിലേയും കുട്ടികൾക്ക് നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസ് (NANMMA) സംഘടിപ്പിക്കുന്ന ക്യാമ്പ് ജൂലൈ മൂന്നിന് തുടങ്ങും. നാല് വയസ്സു മുതലുള്ള കുട്ടികളെ അഞ്ചു വിഭാഗങ്ങളായി തിരിച്ച് വ്യത്യസ്ത മേഖലകളിലെ ക്ലാസുകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചാണ് വിജ്ഞാനവും വിനോദവും ചേർന്ന ക്യാമ്പ്. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പ്രമുഖരായ പരിശീലകരും അദ്ധ്യാപകരുമാണ് ഓരോ സെഷനുകൾക്കും നേതൃത്വം നൽകുന്നത്.

വ്യക്തിത്വ വികസനം, ഇസ്ലാമിക പാഠങ്ങൾ, ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലകൾ, കലയും കരകൗശല വിദ്യയും, പ്രകൃതി പരിസ്ഥിതി നിരീക്ഷണം, കളികളും വിനോദങ്ങളും, അഭിരുചികളും മൂല്യങ്ങളും തുടങ്ങിയ വിഷയങ്ങളിലായാണ് ക്ലാസ്സുകളും പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഓരോ പ്രായത്തിലുള്ളവർക്കും യോജിച്ച രീതിയിൽ സംവിധാനം ചെയ്തിരിക്കുന്ന ക്യാമ്പിനു ഇരുനൂറ്റമ്പതോളം കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ പൊതുവായതും ഓരോ വിഭാഗങ്ങൾക്കും പ്രത്യേകമായും ഉള്ള സെഷനുകൾ കളികളും വിനോദങ്ങളും ചേർത്തു കുട്ടികളുടെ അഭിരുചിക്കിണങ്ങിയ പരസ്പര സംവേദനാത്മക സെഷനുകളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എട്ട് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ക്യാമ്പ് ഓഗസ്റ്റ് 30-ന് അവസാനിക്കും.

ഡോ. മുഹമ്മദ് അബ്ദുൽ മുനീർ നയിക്കുന്ന ക്യാമ്പിന്റെ ഡയറക്ടർ കുഞ്ഞു പയ്യോളിയാണ്.

കൂടുതൽ വിവരങ്ങൾക്ക്: [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP