Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കൊറോണ കീഴടങ്ങുന്ന വാർത്തകൾ കേൾക്കുമ്പോഴും ലോകമെമ്പാടും മലയാളികളുടെ ശനിദശ തുടരുന്നു; കേരളത്തിന് പുറത്ത് മാത്രം ഇന്നലെ മരിച്ചത് 10 മലയാളികൾ; മലയാളികളുടെ ശവപ്പറമ്പായി മാറിയ ഗൾഫിൽ മാത്രം ഇന്നലെ മരിച്ചത് ഏഴ് മലയാളികൾ; മഹാരാഷ്ട്രയിൽ മരണത്തിന് കീഴടങ്ങിയത് മൂന്ന് മലയാളികൾ: മഹാരാഷ്ട്രയിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 34 ആയി

കൊറോണ കീഴടങ്ങുന്ന വാർത്തകൾ കേൾക്കുമ്പോഴും ലോകമെമ്പാടും മലയാളികളുടെ ശനിദശ തുടരുന്നു; കേരളത്തിന് പുറത്ത് മാത്രം ഇന്നലെ മരിച്ചത് 10 മലയാളികൾ; മലയാളികളുടെ ശവപ്പറമ്പായി മാറിയ ഗൾഫിൽ മാത്രം ഇന്നലെ മരിച്ചത് ഏഴ് മലയാളികൾ; മഹാരാഷ്ട്രയിൽ മരണത്തിന് കീഴടങ്ങിയത് മൂന്ന് മലയാളികൾ: മഹാരാഷ്ട്രയിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 34 ആയി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമേരിക്കയിലും ബ്രസീലിലും അടക്കം കൊറോണ ഗുരുതരമായി ബാധിച്ച രാജ്യങ്ങളിൽ നിന്ന് പോലും കൊറോണ കീഴടങ്ങുന്ന ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്. ലോകത്തിന് പ്രതീക്ഷയായി ഈ വാർത്തകൾ മാറുമ്പോഴും ലോകമെമ്പാടും മലയാളികളുടെ ശനിദശ തുടരുകയാണ്. ഇന്നലെ മാത്രം കേരളത്തിന് പുറത്ത് പത്ത് മലയാളികളാണ് മരണത്തിന് കീഴടങ്ങിയത്. കേരളത്തിൽ മരണത്തെ പിടിച്ചു നിർ്ത്തുമ്പോഴാണ് കേരളത്തിന് പുറത്തുള്ള സ്ഥലങ്ങൾ മലയാളികളുടെ ശവപ്പറമ്പായി മാറുന്നത്.

ഇന്നലെ കേരളത്തിന് പുറത്ത് പത്ത് മലയാളികൾ മരിച്ചപ്പോൾ അതിൽ ഏഴ് പേരും മരിച്ചത് ഗൾഫ് രാജ്യങ്ങളിലാണ്. മഹാരാഷ്ട്രയിൽ 3 പേരും മരണത്തിന് കീഴടങ്ങി. സൗദിയിൽ അഞ്ച് മലയാളികൾ മരിച്ചപ്പോൾ രണ്ട് മലയാളികൾ മരിച്ചത് കുവൈറ്റിലാണ്. കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാൽ റാവുത്തർ നിരപ്പേൽ (67), മലപ്പുറം ചേളാരി ചാപ്പപ്പാറയിൽ പോക്കാട്ടുങ്ങൽ അബ്ദുൽ അസീസ് (47), കൊല്ലം മുഖത്തല പാങ്കോണം ഇലഞ്ഞിക്കൽ പൊയ്കയിൽ സനോഫർ (45), കാസർകോഡ് മൊഗ്രാൽ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുള്ള (55), മലപ്പുറം ആനമങ്ങാട് സ്വദേശി കല്ലൻകുഴിയിൽ അബൂബക്കർ (50) എന്നിവർ സൗദിയിലും കോഴിക്കോട് കൊയിലാണ്ടി നന്തി കാഞ്ഞിരകുറ്റി ഹമീദ് (60), കൊല്ലം ഉമ്മന്നൂർ പഴിഞ്ഞം വാലുകരിക്കത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ പെണ്ണമ്മ ഏലിയാമ്മ(65) എന്നിവർ കുവൈത്തിലുമാണു മരിച്ചത്.

എറണാകുളം നോർത്ത് പറവൂർ നമ്പിയാത്ത് എൻ.എം. ജേക്കബ് (70) പുണെയിലും പാലക്കാട് സ്വദേശി പി.വി. നാരായണൻ (80), തൃശൂർ സ്വദേശി ചാമ്പോൽ രാജൻ രാമു മാറാട്ട് (67) എന്നിവർ മുംബൈയിലുമാണു മരിച്ചത്. ഇതോടെ, മഹാരാഷ്ട്രയിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 34 ആയി.

36 വർഷമായി റിയാദിലുള്ള ഇക്‌ബാൽ റാവുത്തർ സൗദി കൺസൽറ്റന്റ് കമ്പനിയിൽ ഐഎസ്ഒ സ്‌പെഷലിസ്റ്റായിരുന്നു. ഭാര്യമാർ: ഫാത്തിമാ ബീവി,സഫീജ. മക്കൾ: ഫെബിന (ടെക്‌നോ പാർക്ക്), റയാൻ (മോഡേൺ സ്‌കൂൾ, റിയാദ്). അബ്ദുൽ അസീസിന്റെ ഭാര്യ: സുഹറ. മക്കൾ: മുർഷിദ, മുഫീദ, റയാൻ.

25 വർഷം റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു സനോഫർ. ഭാര്യ: ഷാഹിദാ ബീവി.മക്കൾ: ഫാത്തിമ,സഫ്ന.

ഹമീദിന്റെ ഭാര്യ സെക്കീന. മക്കൾ: തൻസി, സൽഖ, സെൽമി. മരുമക്കൾ: സിയാദ്, മുന്നാസ്.

അബ്ദുള്ള ഹാജിയുടെയും ആയിഷയുടെയും മകനാണ് അബ്ബാസ്. ഭാര്യ: ദൈനാബി. മക്കൾ: ഷബീബ, ഷഹല, ഷാബു.

അബൂബക്കറിന്റെ ഭാര്യ: ജാസ്മിൻ. മക്കൾ: ഫാത്തിമത് റിസാന, മുഹ്‌സിന, മുഹമ്മദ് അൻഷാദ്. മരുമക്കൾ: സാദിഖ് അമ്മിനിക്കാട്, ആഷിഖ്.

പെണ്ണമ്മ ഫെബ്രുവരിയിലാണു കുവൈത്തിലെത്തിയത്. മരുമകനാണ് ആദ്യം രോഗം പിടിപെട്ടത്. തുടർന്നു മകൾക്കും ചെറുമകനും കൂടി ബാധിച്ചു. മറ്റുള്ളവർ രോഗമുക്തരായി. മകൾ: മോനി. മരുമകൻ: ജോസ്‌മോൻ.

എൻ.എം. ജേക്കബ് പുണെ എറണ്ട്വണയിലാണു താമസം. ഹഡപ്‌സർ ഇൻകാബ് കമ്പനിയിൽ എൻജിനീയറായി വിരമിച്ചു. കേരള പീപ്പിൾസ് എജ്യുക്കേഷൻ സൊസൈറ്റി ട്രഷററായിരുന്നു. ഭാര്യ: എലിസബത്ത്. മകൻ: മാത്യു. മരുമകൾ: ഡോ. അനില.

ഘാട്‌കോപ്പർ പന്ത് നഗർ നിവാസിയായ പി.വി.നാരായണൻ നെരൂൾ എസ്‌ഐഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ചെയർമാനായിരുന്നു. ഭാര്യ ഉമ. മകൾ രാധിക. രാജൻ രാമു മലാഡ് വെസ്റ്റ് മാൽവണി മാർവെ കിങ് സൊസൈറ്റിയിലാണു താമസം. ഭാര്യ: ശാന്ത. മക്കൾ: ജയേഷ്, സജിത.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP