Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രധാന നഗരങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കി; മലപ്പുറം, പാലക്കാട് ജില്ലാ ആസ്ഥാനങ്ങളിൽ തൊടില്ല; പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത ഉടൻ

പ്രധാന നഗരങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കി; മലപ്പുറം, പാലക്കാട് ജില്ലാ ആസ്ഥാനങ്ങളിൽ തൊടില്ല; പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത ഉടൻ

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് കൂടി പുതിയ ദേശീയപാത വരുന്നു. പ്രധാന നഗരങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കി മലപ്പുറത്ത് കൂടിയാണ് പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത വരുന്നത്. മലപ്പുറം, പെരിന്തൽമണ്ണ, കൊണ്ടോട്ടി നഗരങ്ങളെ ഒഴിവാക്കിയുള്ള നാലു വരി ഗ്രീൻഫീൽഡ് പാത നിർമ്മിക്കുന്ന പദ്ധതിക്കുള്ള അലൈന്മെന്റ് തയാറായി. മലപ്പുറം, പാലക്കാട് ജില്ലാ ആസ്ഥാനങ്ങളിൽ തൊടാത്ത പാതയുടെ ദൈർഘ്യം 123 കിലോമീറ്ററാണ്.

പാലക്കാട് ബൈപാസിൽനിന്നു മുണ്ടൂർ, കല്ലടിക്കോട്, തെൻകര വഴി മലപ്പുറം ജില്ലയിലെത്തുന്ന പാത തുവ്വൂർ, കാരക്കുന്ന്, ചെമ്രക്കാട്ടൂർ, വാഴക്കാട് വഴി പന്തീരാങ്കാവിലെത്തി ദേശീയപാത 66ൽ ചേരുന്ന രീതിയിലാണ് അലൈന്മെന്റ് തയാറാക്കിയത്. കേന്ദ്രസർക്കാരിന്റെ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കോഴിക്കോട് പാലക്കാട് ദേശീയപാത വികസിപ്പിക്കുന്നത്. അലൈന്മെന്റ് റിപ്പോർട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് കലക്ടർമാർക്കു സമർപ്പിച്ചു. ഇനി ജില്ലയിലെ ജനപ്രതിനിധികൾക്കു മുൻപിലും അവതരിപ്പിക്കും. തുടർന്നു സർക്കാരിന്റെ നിർദേശങ്ങൾകൂടി പരിഗണിച്ച് ദേശീയപാതാ അഥോറിറ്റിയാണ് അലൈന്മെന്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത്.

ഇതിനുള്ള സാധ്യതാപഠനം നടത്തി വിശദമായ പദ്ധതിരേഖ തയാറാക്കാൻ ചുമതലപ്പെടുത്തിയ കൺസൽറ്റൻസിയാണ് അലൈന്മെന്റ് തയാറാക്കിയത്. നേരത്തേ മലപ്പുറം, പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി വഴിയുള്ള പാത പരിഗണിച്ചിരുന്നെങ്കിലും ഉയർന്ന ജനസാന്ദ്രതയും സ്ഥലമേറ്റെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പുതിയ അലൈന്മെന്റ് തയാറാക്കുകയായിരുന്നു. പുതിയ പാതയെത്തുന്നതോടെ പാലക്കാട് മലപ്പുറം രാമനാട്ടുകര പാതയ്ക്കു ദേശീയപാത പദവി നഷ്ടമാകും.

നിർദിഷ്ട പാലക്കാട് കോഴിക്കോട് ദേശീയപാത എടപ്പറ്റ പഞ്ചായത്തിലെ വെള്ളിയഞ്ചേരിയിൽ വച്ചാണു മലപ്പുറം ജില്ലയിലേക്കു കടക്കുന്നത്. ഇരിങ്ങാട്ടിരി, തുവ്വൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി വഴി മഞ്ചേരി കാരക്കുന്നിൽ എത്തും. തുടർന്നു ചെമ്രക്കാട്ടൂർ, വാഴക്കാട്, വാഴയൂർ പ്രദേശങ്ങളിലൂടെ പന്തീരാങ്കാവിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP