Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഒൻപത് മാസം മുമ്പ് ഭർത്താവിനെ കാണാൻ ഇല്ലെന്ന് പരാതിപ്പെട്ട രണ്ട് കുട്ടികളുടെ അമ്മ ഭർത്താവിനെ പൊലീസ് കണ്ടെത്തിയപ്പോൾ ഞെട്ടി; ഫേസ്‌ബുക്കിൽ പരിചയപ്പെട്ട് ഒളിച്ചോടി പൂർണ്ണ ഗർഭിണിയായ യുവതിക്കൊപ്പം താമസിക്കുന്നത് കണ്ടെത്തി പൊലീസ്: മൂവാറ്റുപുഴയിലെ ഫേസ്‌ബുക്ക് പ്രണയത്തിലെ വില്ലൻ ഇനി അഴിയെണ്ണും

ഒൻപത് മാസം മുമ്പ് ഭർത്താവിനെ കാണാൻ ഇല്ലെന്ന് പരാതിപ്പെട്ട രണ്ട് കുട്ടികളുടെ അമ്മ ഭർത്താവിനെ പൊലീസ് കണ്ടെത്തിയപ്പോൾ ഞെട്ടി; ഫേസ്‌ബുക്കിൽ പരിചയപ്പെട്ട് ഒളിച്ചോടി പൂർണ്ണ ഗർഭിണിയായ യുവതിക്കൊപ്പം താമസിക്കുന്നത് കണ്ടെത്തി പൊലീസ്: മൂവാറ്റുപുഴയിലെ ഫേസ്‌ബുക്ക് പ്രണയത്തിലെ വില്ലൻ ഇനി അഴിയെണ്ണും

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: ഒൻപത് മാസം മുമ്പ് കാണാതായ ഭർത്താവിനെ പൊലീസ് കണ്ടെത്തിയപ്പോൾ രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ ഞെട്ടി. തന്റെ ഭർത്താവ് ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട മറ്റൊരു യുവതിക്കൊപ്പം ആരോരുമറിയാതെ തിരുവനന്തപുരത്ത് താമസമാക്കിയതാണ് വീട്ടമ്മയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. യുവതി ഇപ്പോൾ പൂർണ ഗർഭിണിയാണ്. ഫേസ്‌ബുക്കിലൂടെ പരിടയപ്പെട്ട വീട്ടമ്മയുമായാണ് രണ്ട് കുട്ടികളുടെ പിതാവായ യുവാവ് നാടുവിട്ടത്.

സംഭവത്തിൽ കോതമംഗലം കറുകടം വട്ടേപ്പറമ്പിൽ ജിനീഷിനെ ( 39) യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ ജിനേഷിനെ കാണാതായതായി ഭാര്യ ജനുവരി 14ന് പൊലീസിൽ നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയ യുവതിക്ക് തന്റെ ഭർത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് ആദ്യം വിശ്വസിക്കാനായില്ല.

ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.

ഇരുവരെയും തിരുവനന്തപുരം നേമത്തു നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. യുവതി ഇപ്പോൾ പൂർണ ഗർഭിണിയാണ്. യുവാവിനെ കോടതിയിൽ ഹാജരാക്കി. ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ.എം. ജിജിമോൻ സൈബർ സെൽ ഇൻ ചാർജ് എഎസ്‌ഐ എസ്.ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP