1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

എന്റെ വിരൽ തുമ്പിൽ പിടിച്ച് എന്നെ നടക്കാൻ സഹായിച്ച പ്രിയ ചങ്ങാതി എന്ന് മോദി പരസ്യമായി വാഴ്‌ത്തിയ ശരദ് പവാറിന് തുറന്നുസമ്മതിക്കാതെ വയ്യ! എൻസിപിയും ബിജെപിയും സഖ്യത്തിലാകണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടതായി തുറന്നടിച്ച് പവാർ; വ്യക്തിബന്ധം മാനിക്കുന്നുവെങ്കിലും ഒരുമിച്ച് പ്രവർത്തിക്കുക അസാധ്യമെന്ന് മറുപടി പറഞ്ഞതായും മറാത്ത നേതാവ്; തനിക്ക് മോദി സർക്കാർ രാഷ്ട്രപതി പദം വാഗ്ദാനം ചെയ്തിട്ടില്ല; സുപ്രിയ സുലയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നൽകിയിരുന്നുവെന്നും പവാർ

December 02, 2019 | 11:20 pm

മുംബൈ: ബിജെപിയും എൻസിപിയുമായുള്ള ബന്ധത്തിൽ ഒളിച്ചുകളികളുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. മഹരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ശരദ് പവാർ മോദിയെ കണ്ടതും പല വിധ ചർച്ചകൾക്കും വഴിവച്ചു. എൻസിപി,...

'പഴിചാരലുകളും ആരോപണങ്ങളും കേട്ടുമനസുമടുത്തു; ഞാൻ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നു; ഇനി ഒരു വീഡിയോയുമായി ഞാൻ നിങ്ങളുടെ മുന്നിൽ വരില്ല...'; ആരോപണങ്ങൾ ഉയരുന്നത് തനിക്കൊരു കുടുംബം ഉണ്ടെന്ന കാര്യം പോലും ഓർക്കാതെന്നും ഫിറോസ് കുന്നംപറമ്പിൽ; ആലത്തൂരിൽ മൊബൈൽ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി സാധാരണ ജീവിതം നയിച്ച ഫിറോസ് സോഷ്യൽ മീഡിയയിലൂടെ സഹജീവികളുടെ കണ്ണീരൊപ്പാൻ ഇറങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ

December 02, 2019 | 11:15 pm

സമൂഹ മാധ്യമത്തെ സഹജീവികളെ സഹായിക്കാൻ ഉപയോഗിച്ച ഫിറോസ് കുന്നംപറമ്പിൽ തന്റെ സാമൂഹിക സേവനം അവസാനിപ്പിക്കുന്നു. അനേകം ആളുകൾക്ക് സഹായം അഭ്യർത്ഥിച്ച് ഫേസ്‌ബുക്ക് ലൈവിൽ എത്തിയിരുന്ന അതേ അക്കൗണ്ടിലൂടെയാണ് താൻ...

സിപിഐയിൽ വിഭാഗീയതയും അഴിമതിയും; നേതൃത്വം ശ്രമിച്ചത് വിമർശനമുന്നയിക്കുന്നവരെ ഒതുക്കാൻ; പാർട്ടിയേക്കാൾ കൂടുതൽപേർ പാർട്ടി വിട്ടവർ; പൊന്നാനിയിൽ മാത്രം മൂവായിരംപേർ പാർട്ടിവിട്ടു; സിപിഐ മലപ്പുറം ജില്ലാ എക്സിക്കുട്ടീവ് അംഗം എൻ കെ സൈനുദ്ദീനും രാജിവെച്ചു

December 02, 2019 | 10:42 pm

മലപ്പുറം: മലപ്പുറത്തെ സിപിഐയിൽ വിഭാഗീയതയും അഴിമതിയുമെന്ന്. നേതൃത്വം ശ്രമിച്ചത് വിമർശമുന്നയിക്കുന്നവരെ ഒതുക്കാൻ. പാർട്ടിയേക്കാൾ കൂടുതൽപേർ നിലവിൽ പാർട്ടി വിട്ടവരാണെന്നും ആരോപിച്ച് സിപിഐ മലപ്പുറം ജില്ലാ ...

ബ്രൗൺ ഷുഗർ വിൽപനയ്‌ക്കെത്തിക്കുന്നത് ചെറിയ പാക്കറ്റുകളാക്കി മൊബൈലിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച്; വിൽപന ഇതരസംസ്ഥാന തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഉപയോഗിച്ച്; ബ്രൗൺ ഷുഗറിന്റെയും മെത്ത് ടാബ്ലറ്റുകളുടേയും വൻശേഖരവുമായി ബംഗാളി അടക്കം രണ്ടുപേർ പിടിയിൽ

December 02, 2019 | 10:39 pm

മലപ്പുറം: വിദ്യാർത്ഥികളെ ഉപയോഗിച്ച് ബ്രൗൺഷുഗൾ വിൽപനക്കെത്തിക്കുന്നത് ചെറിയ പാക്കറ്റുകളാക്കി മൊബൈൽ ഫോണിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച്. പിടികൂടിയത് ബ്രൗൺഷുഗറിന്റേയും മെത്ത് ടാബ്ലറ്റുകളുടേയും വൻശേഖരം. വിപണ...

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പണം ദൈവത്തിന്റേത്; അത് കൈകാര്യം ചെയ്യേണ്ടത് കാര്യപ്രാപ്തിയുള്ളവരെന്നും സുപ്രീംകോടതി ജഡ്ജി ആർ ഭാനുമതി; ദൈവം മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടെന്ന് ജസ്റ്റിസ് എ. എസ് ബൊപ്പണ്ണയും

December 02, 2019 | 10:30 pm

ഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പണം ദൈവത്തിന്റേതാണെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മീഷണറെ നിയമിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ന...

അയ്യനെ കൺകളിർക്കെ കാണാൻ എത്തുന്ന ഭക്തർക്ക് നിത്യവും പ്രകാശം ചൊരിഞ്ഞ് കെടാവിളക്ക്; സന്നിധാനത്തെ തിരുമുറ്റത്ത് അഗ്നികോണിൽ സ്ഥാപിച്ച കെടാവിളക്ക് ദേവചൈതന്യത്തെ പ്രീതിപ്പെടുത്താനും വണങ്ങാനും ആരാധിക്കാനും

December 02, 2019 | 10:24 pm

ശബരിമല: അയ്യപ്പ ദർശനത്തിനെത്തുന്ന തീർത്ഥാടകർ ഇരുമുടിയിലെ നാളികേരത്തിൽ നിറച്ച നെയ്യ് ഭഗവാന് അഭിഷേകത്തിനായി സമർപ്പിച്ച ശേഷം പ്രസാദമായി ലഭിക്കുന്ന നെയ്യിൽ നിന്നും ഒരു തുടം നെയ്യ് സന്നിധാനത്തെ തിരുമുറ്റത്...

ശബരിമല കർമ സമിതിയുടെ ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ കമ്മീഷണർ; നഷ്ടം കണക്കാക്കി ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി

December 02, 2019 | 10:05 pm

കൊച്ചി: ശബരിമല കർമസമിതി 2019 ജനുവരി രണ്ട്, മൂന്ന് ദിവസങ്ങളിൽ നടത്തിയ ഹർത്താലിൽ നശിപ്പിക്കപ്പെട്ട പൊതു , സ്വകാര്യ സ്വത്തുക്കളുടെ നഷ്ടം കണക്കാക്കാൻ കമ്മീഷണറെ നിയമിക്കുമെന്ന് ഹൈക്കോടതി. അക്രമങ്ങളിലെ നഷ്ട...

വീട്ടിൽ മാളമാക്കി ഇഴഞ്ഞു നീങ്ങിയത് മൂർഖനും വെള്ളിക്കെട്ടനും അടക്കമുള്ള പാമ്പുകൾ; മുറിയിലും പുറത്തും ഇഴഞ്ഞു നടക്കുന്ന വിഷപാമ്പുകളെ തുരത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നു നടന്നില്ല; വീടിന്റെ ഭിത്തി തന്നെ പൊളിച്ചുമാറ്റിയിട്ടും രക്ഷയില്ല; ഗതികെട്ട് വയനാട് സുൽത്താൻ ബത്തേരിയിലെ സുനിതയും മക്കളും വീട് ഉപേക്ഷിച്ചു കഴിയുന്നത് സഹോദരിയുടെ വീട്ടിൽ

December 02, 2019 | 09:52 pm

സുൽത്താൻ ബത്തേരി: വിഷപ്പാമ്പുകളുടെ ശല്യം കാരണം പൊറുതിമുട്ടി ഒരു കുടുംബം. ശല്യം പെരുകിയതോടെ വീടിന്റെ ഭിത്തി തന്നെ പൊളിച്ചുമാറ്റേണ്ടി വന്നു വയനാട്ടിലെ ഈ കുടുംബത്തിന്. കൊടുംവിഷമുള്ള മൂർഖൻ, വെള്ളിക്കെട്ടൻ...

വീട് നഷ്ടമാകാതിരിക്കാൻ പ്രാർത്ഥിക്കാൻ കൊണ്ടു പോയത് ജോസഫ് അച്ചൻ; പ്രാർത്ഥന നടത്തിയ വീട്ടിലെ ബിജോയിക്ക് കൈ പിടിച്ചു കൊടുത്തതും ജോസഫ് അച്ചൻ; ഭർത്താവിൽ കുട്ടികൾ ഇല്ലാതെ വന്നപ്പോൾ അതിനായി ജോസഫ് അച്ചന്റെ പീഡനം; പ്രാർത്ഥനയ്ക്ക് ചെന്നപ്പോൾ പൂഴിക്കാട്ടെ അപ്പച്ചനും പീഡിപ്പിച്ചു; പീഡന പരമ്പരയ്ക്ക് ഇരയായി അടൂർ കരുവാറ്റ സ്വദേശിനി: പൊലീസ് കേസെടുത്തു

December 02, 2019 | 09:51 pm

അടൂർ: പീഡന പരമ്പരയ്ക്ക് ഇരയായ ഇരുപതുകാരിയുടെ പരാതിയിൽ മൂന്നു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പെൺകുട്ടിയെ മതം മാറ്റി വിവാഹം കഴിച്ച ശേഷം മറ്റുള്ളവർക്ക് ഭർത്താവ് കൂട്ടിക്കൊടുക്കുകയായിരുന്...

മലപ്പുറത്ത് സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ചു; ഡിഗ്രി വിദ്യാർത്ഥിനിയായ ഫാത്തിമ റഷീദയെ ഇടിച്ച് തെറിപ്പിച്ചത് അമിത വേഗതയിലെത്തിയ ഇന്നോവ കാർ

December 02, 2019 | 09:45 pm

മലപ്പുറം: സ്‌കൂട്ടറും ഇന്നോവ കാറും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർത്ഥിനി മരിച്ചു. അകമ്പാടം പാലോട്ടിൽ അബ്ദു റഹ്മാന്റെ മകൾ ഫാത്തിമ റാഷിദയാണ് മരിച്ചത്. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വ...

പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയിട്ടും നിയമലംഘകർക്ക് കുറവൊന്നുമില്ല; ഹെൽമറ്റില്ലാതെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്ത 91 പേർക്ക് പിഴ ചുമത്തി കേരള പൊലീസ്; ഹെൽമറ്റ് ഇല്ലാത്തതിന് പിടിയിലായത് ആകെ 455 പേർ

December 02, 2019 | 09:32 pm

തിരുവനന്തപുരം: നിയമം കർശനമാക്കിയിട്ടും നിയമലംഘകർക്ക് കുറവൊന്നുമില്ല. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി. ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിലിരുന...

പെരിന്തൽമണ്ണയിൽ ഫർണീച്ചർ കടയിൽ വൻതീപിടിത്തം

December 02, 2019 | 09:19 pm

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ഗൃഹോപകരണ- ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. അഗ്‌നിശമനസേനയും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമം നടത്തുകയാണ്. സംഭവത്തെ തുടർന്ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഗതാഗത...

'ഇത്തിരി സീരിയസാണ്, വേഗം വായോ...'; 'വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ...'; ജീവനു വേണ്ടി യാചിച്ച യുവതിയേയും യുവാവിനെയും അന്വേഷിച്ച് അരുകിൽ വരെ എത്തിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങി സുഹൃത്തുക്കൾ; മലയാളികളായ ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും ഒരുമാസം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയിട്ടും മരണത്തിന് പിന്നിലെ ദുരൂഹത മാറുന്നില്ല

December 02, 2019 | 09:12 pm

ബെംഗളൂരു: മലയാളികളായ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ ബെംഗലുരുവിലെ കുറ്റിക്കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ. കഴിഞ്ഞ മാസം 29നാണ് ബെംഗളൂരുവിലെ ചിന്തല മഡിവാള...

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

December 02, 2019 | 09:12 pm

 തിരുവനന്തപുരം: തലസ്ഥാനത്ത്, മദ്യപിച്ച് വാഹനമോടിച്ചതിന് ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോയ കല്ലട ബസിന്റെ ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. യാത്രയ്ക്കിടെ ...

പട്ടിണി മൂലം മക്കളെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി തിരുവനന്തപുരം നഗരസഭ; നഗരസഭയിൽ ചൊവ്വാഴ്ച മുതൽ താത്കാലിക ജോലി; നിർമ്മാണം പൂർത്തീകരിച്ച ഫ്‌ളാറ്റുകളിലൊന്ന് കുടുംബത്തിന് നൽകുമെന്നും മേയറുടെ ഉറപ്പ്; കുട്ടികളുടെ മുഴുവൻ പഠന ചിലവും നഗരസഭ വഹിക്കും; സ്ഥിതിഗതികൾ കണ്ട് ബോധ്യപ്പെട്ട് മേയർ കെ ശ്രീകുമാറിന്റെ അടിയന്തര ഇടപെടൽ; കുട്ടികളുടെ മുഴുവൻ ചിലവും ശിശുക്ഷേമ സമിതി നോക്കുമെന്ന് മന്ത്രി കെ.കെ ശൈലജയും

December 02, 2019 | 08:57 pm

തിരുവനന്തപുരം: പട്ടിണി മൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മയ്ക്ക് സഹായ വസ്തവുമായി തിരുവനന്തപുരം നഗരസഭ. വീട്ടമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ നാളെ മുതൽ താത്കാലിക ജോലി നൽകാൻ നഗരസഭയുടെ ദ്രുതവേഗത...

MNM Recommends

Loading...
Loading...