Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളെ ദൂരെ നിന്നു തന്നെ നശിപ്പിക്കാം; ശത്രുരാജ്യത്തിന് തിരിച്ചറിയാൻ കഴിയാത്തവിധം അദൃശ്യമായി നിന്ന് ആക്രമിക്കാം; രാത്രിയും പകലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയും; ആളില്ലാ വിമാനങ്ങൾക്കൊപ്പം റഫാൽ കൂടിയാകുമ്പോൾ വ്യോമ സേന സൂപ്പർ; ചൈനീസ് ഭീഷണി തിരിച്ചറിഞ്ഞ് നവീകരണം

പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളെ ദൂരെ നിന്നു തന്നെ നശിപ്പിക്കാം; ശത്രുരാജ്യത്തിന് തിരിച്ചറിയാൻ കഴിയാത്തവിധം അദൃശ്യമായി നിന്ന് ആക്രമിക്കാം; രാത്രിയും പകലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയും; ആളില്ലാ വിമാനങ്ങൾക്കൊപ്പം റഫാൽ കൂടിയാകുമ്പോൾ വ്യോമ സേന സൂപ്പർ; ചൈനീസ് ഭീഷണി തിരിച്ചറിഞ്ഞ് നവീകരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: ചൈനയുടേയും പാക്കിസ്ഥാന്റേയും വെല്ലുവിളികൾ കണക്കിലെടുത്ത് കൂടുതൽ കരുത്ത് നേടാൻ വ്യോമ സേന. ആവശ്യമായ പുതിയ ഇന്ത്യൻ സംവിധാനങ്ങൾ കൂടി ചേർത്ത് റഫാൽ ജെറ്റുകളുടെ നവീകരണം 2022 ജനവരി മുതൽ ആരംഭിക്കുമെന്ന് വ്യോമസേന അറിയിച്ചു. നേരത്തെ ആളില്ലാ വിമാനങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാനും തീരുമാനിച്ചിരുന്നു. ശത്രു കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കാൻ കഴിയുന്ന ആളില്ലാ വിമാനമാണ് വാങ്ങുന്നത്. ഇതിനൊപ്പമാണ് റഫാലിലെ നവീകരണവും. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് റഫാലിനെ മാറ്റുകയാണ് വ്യോമ സേന. ഈ നവീകരണ പ്രവർത്തനങ്ങൾ വ്യോമസേനയുടെ ഹരിയാനയിലെ അംബാല സ്റ്റേഷനിലാണ് നടക്കുക.

പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളെ ദൂരെ നിന്നു തന്നെ നശിപ്പിക്കാൻ റഫാൽ ജെറ്റുകൾക്ക് ശേഷിയുണ്ട്. ശത്രുരാജ്യത്തിന് തിരിച്ചറിയാൻ കഴിയാത്തവിധം അദൃശ്യമായി നിന്ന് ആക്രമിക്കാനുള്ള കഴിവാണ് റഫാൽ യുദ്ധ വിമാനങ്ങളുടെ പ്രത്യേകത. അതുപോലെ ആകാശത്ത് നിന്നും ഭൂമിയിലേക്ക് അയയ്ക്കാവുന്ന റഫാലിൽ ഘടിപ്പിച്ചിട്ടുള്ള സ്‌കാൽപ് മിസൈലുകൾക്ക് പാക്കിസ്ഥാനിലെ ഏത് ലക്ഷ്യസ്ഥാനത്തും അനായാസം ചെന്ന് പതിച്ച് നാശം വിതയ്ക്കാൻ കഴിയും.

ഇതിനൊപ്പം ഇന്ത്യയ്ക്കാവശ്യമായ പ്രത്യേക സൗകര്യങ്ങൾ കൂടി റഫാൽ ജെറ്റുകളിൽ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇത് ഇപ്പോൾ ഇന്ത്യയിലെത്തിക്കഴിഞ്ഞ 30 റഫാൽ ജെറ്റുകളിൽ ആദ്യം ഘടിപ്പിച്ച് ശക്തമാക്കും. ഈ നവീകരണം കൂടി നടന്നാൽ ഇന്ത്യയിലെ റഫാൽ ജെറ്റുകൾ കൂടുതൽ കരുത്താർജ്ജിക്കും. അങ്ങേയറ്റം ശേഷിയുള്ള മിസ്സൈലുകൾ, ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങൾ ഉൾപ്പെടുത്തിയ ലോ ബാന്റ് ജാമേഴ്സ്, ഉപഗ്രഹ വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവ കൂടിയാണ് റഫാൽ ജെറ്റുകളിൽ പിടിപ്പിക്കാനുള്ളത്. ചൈനയുടെ വെല്ലുവിളികൾ കൂടി മനസ്സിലാക്കിയാണ് ഈ നവീകരണം.

അവശേഷിക്കുന്ന ആറ് റഫാൽ ജെറ്റുകൾ കൂടി 2022 ഏപ്രിലിന് മുൻപായി എത്തും. ഇതോടെ ഇന്ത്യ ഓർഡർ ചെയ്ത 36 റഫാൽ ജെറ്റുകളും നൽകിക്കഴിയുമെന്ന് ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ പറഞ്ഞു. 30 റഫാൽ യുദ്ധവിമാനങ്ങൾ ഇതിനോടകം ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. അഞ്ച് വർഷം മുൻപ് ഒപ്പുവെച്ച കരാർ അന്തർ-സർക്കാർ കരാറുകൾ പ്രകാരം ഇതുവരെ 30 റഫാൽ യുദ്ധവിമാനങ്ങൾ ഇവിടെ എത്തി.

ഇന്ത്യൻ വ്യോമസേനയുടെ ഉന്നതോദ്യോഗസ്ഥ സംഘം ഇപ്പോൾ ഫ്രാൻസിലെ ഇസ്റ്റർ എയർബേസിൽ എത്തി ഇപ്പോൾ വരാനിരിക്കുന്ന റഫാൽ ജെറ്റുകളുടെ പ്രകടനം വിലയിരുത്തുകയാണ്. 36 റഫാൽ യുദ്ധവിമാനങ്ങൾക്കായി ഓർഡർ നൽകിയത് 2016ലാണ്. ഇതിൽ ആദ്യ അഞ്ച് റഫാൽ ജെറ്റുകൾ ഇന്ത്യയിൽ എത്തിയത് 2020 ജൂലായ് 29നാണ്. പാക്കിസ്ഥാന് മേൽ ഇന്ത്യയ്ക്ക് പ്രതിരോധരംഗത്ത് വലിയ കരുത്ത് പകരുന്നതാണ് റഫാൽ ജെറ്റുകളുടെ വരവ്. ഈ ജെറ്റുകൾ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യാനുള്ള പരിശീലനം ഇന്ത്യയിലെ പൈലറ്റുകൾക്ക് നേടിക്കഴിഞ്ഞു.

58,000 കോടി രൂപ ചെലവിട്ടാണ് 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്നത് എന്നാണ് സൂചന. ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയാണ് മീഡിയം മൾട്ടിറോൾ പോർവിമാനം വിഭാഗത്തിൽ വരുന്ന റഫാൽ വിമാനങ്ങൾ വികസിപ്പിക്കുന്നത്. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗതയിൽ പറക്കാൻ ശേഷിയുള്ള റഫാൽ ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ സഞ്ചരിക്കും.

രാത്രിയും പകലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയാണ് മറ്റൊരു പ്രത്യേകത. പാക്കിസ്ഥാൻ, ചൈന രാജ്യങ്ങളുമായി സംഘർഷ സാധ്യത നിലനിൽക്കെ ഇന്ത്യയുടെ പ്രതിരോധത്തിന് കരുത്ത് പകരുന്നതാണ് റഫാൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP