Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

എല്ലാവരും ജനിക്കുമ്പോൾ പ്രാസംഗികൻ ഒന്നുമല്ല... സ്ഥിര പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്.... ഏതു സദസ്സിന് അകത്തും പോയി പ്രസംഗിക്കാൻ കഴിവുള്ള ആളാണ് മോദി; ഷംസീറിന്റെ പഴയ മോദി സ്തുതി കുത്തിപ്പൊക്കി സൈബർ കോൺഗ്രസ്; രാഹുലിനെ വിമർശിക്കുന്നത് കോടിയേരിക്ക് മുമ്പിലുള്ള മോദി പ്രോംപ്റ്റർ!

എല്ലാവരും ജനിക്കുമ്പോൾ പ്രാസംഗികൻ ഒന്നുമല്ല... സ്ഥിര പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്.... ഏതു സദസ്സിന് അകത്തും പോയി പ്രസംഗിക്കാൻ കഴിവുള്ള ആളാണ് മോദി; ഷംസീറിന്റെ പഴയ മോദി സ്തുതി കുത്തിപ്പൊക്കി സൈബർ കോൺഗ്രസ്; രാഹുലിനെ വിമർശിക്കുന്നത് കോടിയേരിക്ക് മുമ്പിലുള്ള മോദി പ്രോംപ്റ്റർ!

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചെയ്യുന്നത്. കോൺഗ്രസിനെ ഇകഴ്‌ത്തിക്കെട്ടാനുള്ള ബോധപൂർവ്വമായ ശ്രമം. രാഹുൽ ഗാന്ധിയെ കോൺഗ്രസ് തള്ളി പറയണമെന്നാണ് ആവശ്യം. ഇതിന് പിന്നിൽ ബിജെപി അജണ്ടയാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

ലോക സാമ്പത്തിക ഫോറത്തിൽ പ്രസംഗം തുടരാൻ കഴിയാതെ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഇപ്പോൾ വൈറലാണ്. ഇതിനു പിന്നാലെ, മോദിയുടെ ഹിന്ദി പ്രസംഗത്തിലുള്ള കഴിവിനെ പ്രശംസിച്ച് മുൻപ് എ.എൻ.ഷംസീർ എംഎൽഎ നടത്തിയ പ്രസംഗം കുത്തിപ്പൊക്കിയിരിക്കുകയാണു കോൺഗ്രസ്. ഇതിന് പിന്നിൽ മോദിയെ പുകഴ്‌ത്തുന്ന സിപിഎമ്മിനെ അവതരിപ്പി്ക്കുകയാണ് കോൺഗ്രസ്. മോദിക്ക് വേണ്ടിയാണ് രാഹുലിനെ സിപിഎം കന്നാക്രമിക്കുന്നുവെന്ന വിമർശനം ചർച്ചയാക്കാനാണ് ശ്രമം.

'മോദി ആദ്യം പ്രസംഗിക്കുക ഗരീബീ മാലോം. മോദി ഇംഗ്ലിഷ് അങ്ങനെ അനായാസം കൈകാര്യം ചെയ്യുന്ന ആളല്ല. പക്ഷേ മനോഹരമായി ഹിന്ദി സംസാരിക്കും. ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ. മറ്റേത് മൂപ്പർക്ക് ആവൂല്ല. മോദിയുടെ മുൻഗാമി എന്ന് പറയുന്നയാൾ, മൂപ്പർക്ക് മിണ്ടാൻ കഴിയില്ല. കടലാസ് നോക്കി വായിക്കും.

അത് പറന്നുപോയാ തീർന്നു. ധന്യവാദ്. തീർന്നു. ഇദ്ദേഹത്തിന് സദസ്സിനെ നോക്കി പ്രസംഗിക്കാനുള്ള കഴിവുണ്ട്. ചിലർക്ക് പ്രസംഗം എന്നത് ഒരു കഴിവാണ്. ചിലർക്ക് അത് ജന്മനാ കിട്ടും. എല്ലാവരും ജനിക്കുമ്പോൾ പ്രാസംഗികൻ ഒന്നുമല്ല. സ്ഥിര പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്. ഏതു സദസ്സിന് അകത്തും പോയി പ്രസംഗിക്കാൻ കഴിവുള്ള ആളാണ് മോദി..' ഷംസീർ അന്ന് പ്രസംഗിച്ചത് ഇങ്ങനെയാണ്.

ഈ വിഡിയോയാണ് ഇപ്പോൾ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ കുത്തിപ്പൊക്കുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിയിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണു മോദിയുടെ പ്രസംഗം നിലച്ചത്. ടെലിപ്രോപ്റ്റർ തകരാറാണ് ഇതിന് കാരണമെന്ന് ആദ്യം വാദമെത്തി. എന്നാൽ പിന്നീട് അതല്ല സംഭവിച്ചതെന്നും വ്യക്തമായി. ഇതിനിടെയിലും സിപിഎമ്മുകാർക്കുള്ള മോദി സ്‌നേഹത്തിന് തെളിവായി ഈ വീഡിയോ ചർച്ചയാക്കുകയാണ് കോൺഗ്രസ്.

സംഘ്പരിവാറിന്റെയും വർഗീയ ശക്തികളുടെയും ടെലിപ്രോംപ്റ്ററാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ വിമർശിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോംപ്റ്റർ വർഗീയത പറയാൻ കോടിയേരി കടം മേടിച്ചതുകൊണ്ടാണ് ഇക്കണോമിക്ക് ഫോറത്തിലെ പ്രസംഗം തടസ്സപ്പെട്ടത്. ഭരണത്തിന്റെ ദയനീയ പരാജയത്തെ വർഗീയത കൊണ്ട് മറയ്ക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ഷാഫി വ്യക്തമാക്കി. വർഗീയ പ്രചാരണം നിർത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താൻ കോടിയേരി തയ്യാറാകണം. ഗുണ്ടകൾക്ക് പൊലീസിനെ പുല്ലുവിലയാണെന്നും ആഭ്യന്തര വകുപ്പ് ദുരന്തമായി മാറിയെന്നും ഷാഫി കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല എന്ന ആരോപണത്തിൽ നിന്നും പിന്മാറാതെ കോടിയേരി ബാലകൃഷ്ണൻ ഇന്നലെ രംഗത്ത് വന്നിരുന്നു. രാഹുലിനെ കടന്നാക്രമിക്കുകയും ചെയ്തു. ബിജെപിക്ക് വളമിടാനല്ല ഒറ്റപ്പെടുത്താനാണ് തന്റെ നിലപാട്. ദേശീയതലത്തിൽ പോലും കോൺഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുന്നു. എല്ലാക്കാലത്തും കോൺഗ്രസിൽ ന്യൂനപക്ഷ നേതാക്കളുണ്ടായിരുന്നു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ ഇന്ന് ഹിന്ദുക്കളെ ഭരണം ഏൽപ്പിക്കാനാണ് കോൺഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞു. കോൺഗ്രസിനെ ന്യൂനപക്ഷ വിഭാഗത്തെ നേതാക്കളെ എല്ലാം ഒതുക്കി വെച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP