Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അബുദാബിയിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചു; ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു: അഞ്ചുനിലക്കെട്ടിടം ഭാഗികമായി തകർന്ന് മലയാളികൾ ഉൾപ്പെടെ 120 പേർക്ക് പരിക്ക്

അബുദാബിയിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചു; ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു: അഞ്ചുനിലക്കെട്ടിടം ഭാഗികമായി തകർന്ന് മലയാളികൾ ഉൾപ്പെടെ 120 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ സ്‌ഫോടനം. പാചകവാതക സംഭരണി തുടരെ രണ്ടു വട്ടം പൊട്ടിത്തെറിച്ച് ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു.

അഞ്ചുനിലക്കെട്ടിടം ഭാഗികമായി തകർന്ന് മലയാളികളടക്കം കെട്ടിടത്തിലുണ്ടായിരുന്ന 120 പേർക്കു പരുക്കേറ്റു. ഇതിൽ സാരമായി പരുക്കേറ്റ് ആശുപത്രിയിലുള്ള 56 പേരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അബുദാബി ഖാലിദിയ മാളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കെട്ടിടത്തിൽ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂർ സ്വദേശി അബ്ദുൽഖാദറും ചേർന്നു നടത്തിയിരുന്ന ഫുഡ് കെയർ റസ്റ്ററന്റ് പൂർണമായും തകർന്നു. സംഭവസമയത്ത് 8 ജീവനക്കാർ റസ്റ്ററന്റിലുണ്ടായിരുന്നതായി ബഷീർ മനോരമയോടു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP