Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

തലമുണ്ടൊക്കെ പതിയെ വേണ്ടെന്ന് വച്ചു തുടങ്ങി; രാത്രി പാർട്ടിയും റോക്ക് മ്യൂസിക്കും ഒക്കെയായി അടിപൊളി ജീവിതം; എപ്പോഴും നിരീക്ഷിക്കാൻ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ; പ്രായപൂർത്തിയാകും മുമ്പ് നൊബേൽ പ്രൈസ് ലഭിച്ച മലാലയുടെ കാമ്പസ് ജീവിതം ഇങ്ങനെ

തലമുണ്ടൊക്കെ പതിയെ വേണ്ടെന്ന് വച്ചു തുടങ്ങി; രാത്രി പാർട്ടിയും റോക്ക് മ്യൂസിക്കും ഒക്കെയായി അടിപൊളി ജീവിതം; എപ്പോഴും നിരീക്ഷിക്കാൻ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ; പ്രായപൂർത്തിയാകും മുമ്പ് നൊബേൽ പ്രൈസ് ലഭിച്ച മലാലയുടെ കാമ്പസ് ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ:കഴിഞ്ഞ ഒക്ടോബറിൽ ഓക്സ്ഫോർഡിലെ വിദ്യാർത്ഥിയായി ചേർന്ന മലായ യൂസഫ് സായുടെ കാമ്പസ് ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി പുറത്ത് വന്നു. മതവിശ്വാസത്തിന്റെ ഭാഗമായി ധരിച്ചിരുന്ന ശിരോവസ്ത്രമൊക്കെ മലാല ഇപ്പോൾ പതിയെ ഉപേക്ഷിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് കാമ്പസ് ജീവിതത്തിലെ ചില ഫോട്ടോകൾ സൂചിപ്പിക്കുന്നത്.യുകെയിലെ ഏതൊരു ശരാശരി വിദ്യാർത്ഥിയെയും പോലെ നൈറ്റ് പാർട്ടിയും റോക്ക് മ്യൂസിക്കുമൊക്കെയായി അടിപൊളി ജീവിതമാണ് മലാല ഇവിടെ നയിച്ച് വരുന്നതെന്നാണ് റിപ്പോർട്ട്. മലാലയെ എപ്പോഴും നിരീക്ഷിക്കാനായി രണ്ട് സായുധ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയുണ്ടെങ്കിലും പ്രായപൂർത്തിയാകുന്നതിന് മുമ്പ് നൊബേൽ പ്രൈസ് ലഭിച്ച മലാലയുടെ കാമ്പസ് ജീവിതം ആരെയും കൊതിപ്പിക്കുന്നതാണ്.

നിലവിൽ 20 വയസ് മാത്രമുള്ള മലാല സ്വദേശമായ പാക്കിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയതിനെ തുടർന്ന് 2012ൽ താലിബാൻ ഭീകരർ വെടിവച്ചതിനെ തുടർന്ന് മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. കടുത്ത പരീക്ഷണങ്ങൾക്ക് ശേഷം തന്റെ ഇച്ഛാശക്തിയാൽ ജീവിതം തിരിച്ച് പിടിച്ച മലാല കഴിഞ്ഞ ഒക്ടോബറിൽ ഓക്സ്ഫോർഡിലെ ലേഡി മാർഗററ്റ് ഹാളിൽ വിദ്യാർത്ഥിയായി എത്തിയത് മുതൽ സ്മാർട്ട് ജീവിതമാണ് നയിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ക്യാമ്പസിലെത്തിയത് മുതൽ മലാല പോളോ കളിക്കുന്നുണ്ട്. ഇതിന് പുറമെ രാത്രി വൈകി ടേക്ക് വേകളിൽ പോകാറുമുണ്ട്. കോളജ് പാർട്ടികൾ നടത്തേണ്ട ഇൻചാർജായി മലാലയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബേവൺസ് കളിക്കേണ്ടതെങ്ങനെയാണെന്ന് അവർ പഠിച്ചിട്ടുമുണ്ട്.ഇതിന് പുറമെ വിദ്യാർത്ഥികളുടെ യൂട്യൂബ് വീഡിയോകളിൽ മലാല താരമാകുകയാണ്. എന്നാൽ 24 മണിക്കൂറും മെട്രൊപൊളിറ്റൻ പൊലീസിലെ രണ്ട് ഓഫീസർമാരുള്ളതിനാൽ സാധാരണ വിദ്യാർത്ഥികളുടെ ജീവിതം നയിക്കാൻ മലാലയ്ക്ക് സാധിക്കുന്നില്ല.

തങ്ങൾ മലാലയ്ക്കൊപ്പം ചില രാത്രികളിൽ പൂർണമായും ഉറക്കമൊഴിച്ച് ബേവൺസ്, റിഹാന എന്നിവ കേട്ടിരിക്കാറുണ്ടെന്നും ഇന്ത്യൻ ടേക്ക്-ഏവേയിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടെന്നുമാണ് മലാലയുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തുന്നത്. ഒരു പുതുമുഖ വിദ്യാർത്ഥിയെ പോലെയാണ് മലാലയെ ഇവിടെ പരിഗണിച്ചിരുന്നതെന്നും മറ്റൊരു വിദ്യാർത്ഥി വെളിപ്പെടുത്തുന്നു. കാമ്പസിലെ ആദ്യ ആഴ്ച മലാല ക്രിസ്റ്റ്യൻ യൂണിയൻ പാർട്ടിയിൽ പങ്കെടുക്കുകയും പഴയ വിദ്യാർത്ഥികളോട് മത്സരിക്കുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റി സൊസൈറ്റിയിൽ വച്ച് പോളോ മത്സരത്തിലും മലാല പങ്കെടുത്തിരുന്നു.

ഇതിന് പുറമെ അവർക്രിക്കറ്റ് ക്ലബിലും ഒരു കൈ പയറ്റിയിട്ടുണ്ട്. യൂണിവേഴ്സിിറ്റി പാക്കിസ്ഥാൻ സൊസൈറ്റിയിൽ ചേർന്ന മലാല ഇന്റിപെന്റന്റ് സിനിമ നൈറ്റുകളിലും ഡ്രാമ സൊസൈറ്റി പ്രൊഡക്ഷനുകളിലും ഭാഗഭാക്കിയിരുന്നു. യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ പാക്കിസ്ഥാനിലെ താലിബാൻ നേതാവ് മുല്ലാ ഫസ്ലുല്ലാഹ് വധിക്കപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നയുടനാണ് മലാലയുടെ ക്യാമ്പസ് ജീവിതത്തിന്റെ വാർത്തകളും പുറത്ത് വന്നിരിക്കുന്നതെന്നത് യാദൃശ്ചികമാവാം. മുല്ല ആയിരുന്നു 2012ൽ മലാലയെ വെടി വയ്ക്കാൻ ഉത്തരവിട്ടിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP