Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

വയോധികരായ അതിധനികർക്കൊപ്പം കിടക്ക പങ്കിടലും ഉലകം ചുറ്റലും; ഈ പെൺകുട്ടികൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ; പെൺവാണിഭത്തിന്റെ പേരിൽ ശിക്ഷയുമില്ല

വയോധികരായ അതിധനികർക്കൊപ്പം കിടക്ക പങ്കിടലും ഉലകം ചുറ്റലും; ഈ പെൺകുട്ടികൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ; പെൺവാണിഭത്തിന്റെ പേരിൽ ശിക്ഷയുമില്ല

രാഹുൽ പശുപാലനെയും രശ്മിയേയും അറസ്റ്റ് ചെയ്തതോടെയാണ് കേരളത്തിൽ പെൺവാണിഭം എന്ന് വിളിച്ചിരുന്ന ശരീരവിൽപ്പനയുടെ മറ്റൊരു മുഖം വ്യക്തമായത്. ഓൺലൈൻ പെൺവാണിഭം അല്ലെങ്കിൽ സൈബർ പെൺവാണിഭം വൻ വ്യവസായം ആണെന്നും വലിയ വീട്ടിലെ ആളുകൾവരെ അതിന്റെ ഭാഗമാണെന്നും ഇതോടെ ബോധ്യമായി. ആർഭാടം നിറഞ്ഞ ജീവിതത്തിനായി പണം കണ്ടെത്താൻ സ്വന്തം ശരീരവും മറ്റ് സ്ത്രീകളുടെ ശരീരവും വിൽക്കാൻ മടിയില്ലാത്തവരും ഉണ്ടെന്ന് മലയാളികൾ തിരിച്ചറിഞ്ഞു.

ഇതൊക്കെ കേരളത്തിലെ കാര്യമാണ്. എന്നാൽ ബ്രിട്ടണിലൊക്കെ കാര്യം വേറെയാണ്. കന്യാകാത്വം വെബ്‌സൈറ്റിൽ ലേലത്തിന് വെയ്ക്കുന്ന നാടാണ്. അപ്പോൾപ്പിന്നെ കാര്യങ്ങൾ പിടിച്ചാൽ കിട്ടാത്ത രീതിയിലാകുമല്ലോ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ചില റിപ്പോർട്ടുകളിലാണ് രസകരങ്ങളായ ചില കാര്യങ്ങളുള്ളത്. നാടൻ ഭാഷയിൽ പെൺവാണിഭം എന്നുതന്നെ തന്നെ വിൽക്കാവുന്ന സംഗതിയാണ്. എന്നാൽ ന്യൂജൻ കാലത്ത് ഓരോന്നിനും അതിന്റേതായ പേരുണ്ടല്ലോ. ആ പേരിലാണ് ഇതും അറിയപ്പെടുന്നത്. ബ്രിട്ടണിലെ വലിയ കോളേജിൽ പഠിക്കുന്ന പെൺകുട്ടികളാണ് കഥയിലെ താരങ്ങൾ. യൂണിവേഴ്‌സിറ്റി ഫീസ് എന്നയാളാണ് കഥയിലെ വില്ലൻ. ഫീസടയ്ക്കാൻ എന്ന പേരിൽ വിദ്യാർത്ഥിനികൾ സ്വന്തം ശരീരവും സൗന്ദര്യവും വിൽക്കുകയാണ്. അതിസമ്പന്നരായ വയോധികർക്കൊപ്പം ഉലകം ചുറ്റുക, അവരുടെ പരിമിതങ്ങളായ ആഗ്രഹങ്ങൾക്കായി വഴങ്ങിക്കൊടുക്കുക. ഇതാണ് ഇവരുടെ പരിപാടി. ഈ പെൺകുട്ടികൾ ഇങ്ങനെ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. എന്നാൽ നാട്ടിലെ സ്ത്രീകൾക്ക് കിട്ടുന്ന പോലുള്ള പെൺവാണിഭം എന്ന കളങ്കപ്പേര് ഇവർക്ക് ലഭിക്കുന്നുമില്ല.

താമസ സ്ഥലത്തിന്റെ വാടക, ട്യൂഷൻ ഫീസ്, പുസ്തകങ്ങൾ മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് ഇവർ പണി ചെയ്യുന്നത്. ചില അതിസുന്ദരികളുടെ വീട്ടുവാടകയും ട്യൂഷൻ ഫീസും സ്ഥിരമായി കൊടുക്കുന്നവർ പോലുമുണ്ടത്രേ! അവർക്ക് ഈ സുന്ദരികളുടെ സാന്നിധ്യവും ചില്ലറ വിട്ടുവീഴ്ചകളും മാത്രം.

മേൽ പറഞ്ഞതൊക്കെ പ്രാഥമിക ആവശ്യങ്ങളാണ്. പ്രതിഫലമായി വജ്രങ്ങളും മുതലത്തോലിൽ തീർത്ത ലക്ഷ്വറി ബാഗുകളും വിലകൂടിയ മോഡൽ വസ്ത്രങ്ങളും ചോദിച്ച് വാങ്ങുന്നവരുമുണ്ട്. ആയിരക്കണക്കിന് ചിലപ്പോൾ പതിനായിരക്കണക്കിനാണ് ഇവരുടെ ഒരു രാത്രിക്ക് വേണ്ടി ഓരോരുത്തരും ചെലവാക്കുന്നത്. ട്യൂഷൻ ഫീസും മറ്റും കൊടുക്കാൻ വേണ്ടി ഡേറ്റിങ്ങ് സൈറ്റിൽ പേരും രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ഇവർ പിന്നീട് ഒഴുകിവരുന്ന പണത്തിന്റെ പിന്നിൽ നെട്ടോട്ടത്തിലാണ്.

രണ്ടുപേർ്ക്കും ഗുണകരമാകുന്ന ബന്ധമെന്നാണ് ഇവർ ഇതിനിട്ടിരിക്കുന്ന ഓമനപ്പേര്. പുരുഷന്മാർക്ക് ശരീരസുഖവും എന്തിനും ഏതിനും വഴങ്ങിക്കൊടുക്കുന്ന പെൺകുട്ടികൾക്ക് ധാരാളം പണവും.

മാസം ഇത്ര പൗണ്ട് എന്ന തോതിൽ വാടകയ്ക്ക് എടുത്തിരിക്കുന്ന പെൺകുട്ടികളുമുണ്ട്. ഇവർ സിനിമയ്ക്ക് പോകാനും ജിം ട്രിപ്പിന് പോകാനും ഹോളിഡേ ആഘോഷിക്കാൻ പോകാനും വരും. മാസത്തിലെ തങ്ങളുടെ ചെലവ് നോക്കിയാൽ മാത്രം മതി. മാസവാടക എന്നൊക്കെ പറയാവുന്ന ഒരു തുകയും പിന്നെ ഇഷ്ടപ്പെടുന്ന സാധനങ്ങളും വാങ്ങി നൽകണം. ഇതാണ് സാധാരണ രീതി. സീക്കിങ്ങ് അറേഞ്ച്‌മെന്റ് എന്ന വെബ്‌സൈറ്റിലാണ് അലി മുഹമ്മദ് എന്ന 22കാരി രജിസ്റ്റർ ചെയ്തത് ട്യൂഷൻ ഫീസ് അടയ്ക്കാനും മറ്റുമായിട്ടാണ്. വളരെ പെട്ടെന്നാണ് അവസരങ്ങൾ തന്നെ തേടി വന്നതെന്ന് ഇവരുടെ സാക്ഷ്യം.

ട്യൂഷൻ ഫീസ് ഉൾപ്പെടെ എല്ലാം അടയ്ക്കാനുള്ള പണം പലരിൽ നിന്നായി കിട്ടാൻ തുടങ്ങി. കൂട്ടുകാരികളിൽ നിന്നാണ് ഓക്‌സ്‌ഫോർഡിൽ പഠിക്കുന്ന അലി സൈറ്റിനെക്കുറിച്ച് കേട്ടത്. ഇങ്ങനെ കേട്ടറിഞ്ഞാണ് പലരും ഇതിന്റെ ഭാഗമാകുന്നത്.

ഈ സൈറ്റിൽ രജിസ്റ്റർ മറ്റൊരു വിദ്യാർത്ഥി പറയുന്നതും സമാനമായ കഥയാണ്. രണ്ടു പേർക്കായിട്ടാണ് ഇവൾ മാറ്റി വെയ്ക്കുന്നത്. ഒരാൾക്ക് 47 വയസ്, ഒരാൾക്ക് 32 വയസ്. രണ്ടുപേരും അതിസമ്പന്നർ. ഒരാൾ എനിക്ക് ആവശ്യമുള്ളപ്പോൾ സാധനങ്ങൾ വാങ്ങിത്തരുന്നു. അത് വസ്ത്രമോ മറ്റെന്തെങ്കിലുമോ ആയാലും പ്രശ്‌നമില്ല. പണവും അവർ നോക്കാറില്ല. 800 പൗണ്ട് മുതൽ ആയിരം പൗണ്ടുവരെയാണ് പെൺകുട്ടികൾക്ക് മാസവരുമാനം ലഭിക്കുന്നത്. കൂടാതെയാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനങ്ങളും.

അതേസമയം പല ബന്ധങ്ങളിലും സെക്‌സ് നടക്കാറില്ലെന്നാണ് വിദ്യാർത്ഥിനികളുടെ അഭിപ്രായം. പല പുരുഷന്മാർക്കും ഒരു കൂട്ടുകാരിയെ കിട്ടിയാൽ മതി. പുറത്തുപോകാനും യാത്ര ചെയ്യാനും സിനിമ കാണാനും മറ്റും ഒരു കൂട്ട് ഇതാണ് നോക്കുന്നത്. അതിനായാണ് അവർ വലിയതോതിൽ പണം മുടക്കുന്നത്. എന്നാൽ ശാരീരികമായി വഴങ്ങികൊടുക്കേണ്ടിവരുന്ന ക്ലൈന്റുകളും ഉണ്ടെന്നും ചിലർ സാക്ഷ്യപ്പെടുത്തുന്നു.

അലി തന്നെ പറയുന്ന കാര്യമാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം. തനിക്ക് പണം തരുന്ന പുരുഷനും അയാളുടെ ഭാര്യക്കും ഇടയിൽ വലിയ അന്തരമുണ്ട്. അവർക്കിടയിൽ പൊതുവായ കാര്യങ്ങളില്ല. എന്നാൽ അലിക്കും അയാൾക്കുമിടയിൽ അതുണ്ടുതാനും. അലിക്ക് അയാൾ ബൈക്ക് വാങ്ങിക്കൊടുത്തു. അയാളുടെ മുൻഭാര്യക്ക് ബൈക്കില്ല, അലിക്കുണ്ട്. വിവാഹജീവിതത്തിലെ പൊരുത്തമില്ലായ്മയും പൊതുവായ ഇഷ്ടങ്ങളില്ലാത്തവർ വിവാഹം കഴിക്കുന്നതുമാണ് പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഓരോ യൂണിവേഴ്‌സിറ്റിയിലുമുള്ള ഷുഗർ ബേബിസിന്റെ ലിസ്റ്റും പത്രം പുറത്തുവിട്ടിട്ടുണ്ട്. കൊറിൽ 724ഉം കേംബ്രിഡ്ജിൽ 704ഉം നോട്ടിങ്ങ്ഹാമിൽ 671ഉം മാഞ്ചസ്റ്ററിൽ 562ഉം സെന്റ് ആൻഡ്രൂസിൽ 522ഉം ബ്രിസ്‌റ്റോളിൽ 518ഉം ഷുഗർ ബേബിസുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP