Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ഭാര്യയേയും മകളെയും കൊല്ലാൻ അവസരമൊരുക്കിയത് ഞാൻ തന്നെ; ജോളിയോട് പ്രണയമായിരുന്നു; അരുങ്കൊലയ്ക്ക് എല്ലാ ഒത്താശയും ചെയ്തു നൽകിയെന്ന് പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തി ഷാജു; സിലിയെ കൊല്ലാൻ ദിവസം തീരുമാനിച്ചത് പനമരത്ത് വിവാഹത്തിന് പോയപ്പോൾ; മകളെ കൊന്നത് ബാധ്യതയാകുമെന്ന തോന്നലിൽ; മകനെ കൊല്ലാതെ വിട്ടത് മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാൽ; ജോളിയുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് അച്ഛൻ സക്കറിയ; കൂടത്തായി കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഭാര്യയേയും മകളെയും കൊല്ലാൻ അവസരമൊരുക്കിയത് ഞാൻ തന്നെ; ജോളിയോട് പ്രണയമായിരുന്നു; അരുങ്കൊലയ്ക്ക് എല്ലാ ഒത്താശയും ചെയ്തു നൽകിയെന്ന് പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തി ഷാജു; സിലിയെ കൊല്ലാൻ ദിവസം തീരുമാനിച്ചത് പനമരത്ത് വിവാഹത്തിന് പോയപ്പോൾ; മകളെ കൊന്നത് ബാധ്യതയാകുമെന്ന തോന്നലിൽ; മകനെ കൊല്ലാതെ വിട്ടത് മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാൽ; ജോളിയുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് അച്ഛൻ സക്കറിയ; കൂടത്തായി കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണസംഘത്തെ അടക്കം ഞെട്ടിച്ച് ഷാജുവിന്റെ കുറ്റസമ്മതം. ഭാര്യയേയും മകളെയും കൊല്ലാൻ താൻ അവസരമൊരുക്കിയെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് . ഈ കൊലപാതകങ്ങൾക്കും ജോളിക്ക് ഒത്താശ ചെയ്തത് താനെന്ന് ഷാജു പറഞ്ഞു. അന്വേഷണസംഘത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞാണ് ഷാജു നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. ജോളിയോടുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മകളെ കൊന്നത് ബാധ്യയത ആകുമെന്നതിനാൽ. മകനെ കൊല്ലാതെ വിട്ടത് മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാലെന്നും ഷാജുവിന്റെ നിർണായക വെളിപ്പെടുത്തൽ. പനമരത്ത് വിവാഹത്തിന് പോയപ്പോഴാണ് ഭാര്യയെ കൊല്ലാൻ തിരിമാനിക്കുന്നത്. എല്ലാ വിവരം പിതാവ് സക്കറിയയ്ക്കും അറിയാമായിരുന്നു എന്നും നിർണായക വെളിപ്പെടുത്തൽ. പിതാവാണ് ജോളിയുമായുള്ള വിവാഹത്തിന് മുൻ കൈ എടുത്തതെന്നു ഇന്നലെ വരെയും പാവമായി നടിച്ച ഷാജു. മൊഴി രേഖപ്പെടുത്തിയ ശേഷം ഷാജുവിനെ വിട്ടയച്ചു. എവിടെ പോയാലും പൊലീസിനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ടെന്നും എസ്‌പി മാധ്യമങ്ങളെ അറിയിച്ചു. എല്ലാ മൊഴികളും രേഖപ്പെടുത്തിയെന്നും എസ് പി കെ ജി സൈമൺ വിശദമാക്കി. 

സിലിയിലുള്ള മകനെയും കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടതാണ്. എന്നാൽ താനതിനെ എതിർത്തെന്നും, തന്റെ അച്ഛനുമമ്മയും മകനെ നോക്കിക്കോളുമെന്ന് പറഞ്ഞ് അത് ഒഴിവാക്കിയെന്നും ഷാജു വെളിപ്പെടുത്തി. മകൾ ബാധ്യതയാകുമെന്ന് ഞങ്ങൾ രണ്ട് പേരും ഭയന്നു. അതുകൊണ്ടാണ് കൊല്ലാൻ തീരുമാനിച്ചതെന്നും ഷാജു പൊലീസിനോട് സമ്മതിച്ചു.ഷാജുവിന്റെ അച്ഛൻ സക്കറിയയും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകവിവരം തന്റെ മകൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സക്കറിയ പറഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തിയ സക്കറിയയെയും ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജു കുറ്റങ്ങൾ ഓരോന്നായി സമ്മതിച്ചത്. ജോളിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്ത സമയത്ത് ഷാജുവിനെയും പൊലീസ് വിളിച്ച് വരുത്തിയിരുന്നു. എന്നാൽ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കേസിന്റെ തുടക്കം മുതൽ ഷാജു പൊലീസിനെ കബളിപ്പിക്കുകയായിരുന്നു. കൃത്യമായ തെളിവുകളില്ലാതെ ഷാജുവിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് പൊലീസിനും അറിയാമായിരുന്നു. കൃത്യമായ വല നെയ്ത് ഷാജുവിനെ വെറുതെ വിട്ട് നിരീക്ഷിക്കുകയായിരുന്നു പൊലീസ്. ഒടുവിൽ ജോളിയുടെ കുറ്റ സമ്മതമൊഴിയും മറ്റ് തെളിവുകളും കൃത്യമായി ശേഖരിച്ച് ഷാജുവിനെ തിരികെ വിളിപ്പിച്ചു, ചോദ്യം ചെയ്തു, കർശനമായി ചോദ്യം ചെയ്തപ്പോൾ ഷാജു കുറ്റം സമ്മതിക്കുകയും ചെയ്തു.

ആദ്യം ജോളിയാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് അറിയാമായിരുന്നു എന്ന് മാത്രമാണ് ഷാജു പറഞ്ഞിരുന്നത്. ഉന്നതരുമായി ജോളിക്ക് ബന്ധമുണ്ടായിരുന്നു. അതിനാൽ തന്നെയും കൊല്ലുമെന്ന് ഭയന്നു. അതിനാലാണ് ഒന്നും പുറത്തു പറയാതിരുന്നതെന്നും പേടിയായിരുന്നെന്നും ആണ് ഷാജു പറഞ്ഞത്. കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെന്നും എന്നാൽ പൊലീസിനെ അറിയിച്ചില്ലെന്നും മാത്രമായിരുന്നു ആദ്യം ഷാജു സമ്മതിക്കാൻ തയ്യാറായത്. എന്നാൽ പൊലീസിന്റെ പക്കൽ കൃത്യമായ തെളിവുകളുണ്ടായിരുന്നു. ഓരോന്നോരോന്നായി നിരത്തി ഷാജുവിനെ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു എല്ലാം ഷാജു സമ്മതിച്ചത്.

ഷാജുവിന്റെ മകന്റെ ആദ്യ കുർബാനദിവസമാണ് മകൾ ഛർദിച്ച് മരിച്ചത്. 2016ൽ ജോളിക്കൊപ്പം ദന്താശുപത്രിയിൽ ഇരിക്കുമ്പോഴാണ് സിലി കുഴഞ്ഞുവീണ് മരിച്ചത്. രണ്ട് മരണങ്ങളിലും ഷാജുവിന്റെ പങ്ക് വ്യക്തമായതോടെ മറ്റ് നാലുപേരുടെ മരണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി. ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് ഷാജു പൊലീസിനോട് പറഞ്ഞു. ഭയം കാരണമാണ് പുറത്തു പറയാതിരുന്നതെന്നും തന്നെയും കൊല്ലുമെന്ന് പേടിയുണ്ടായിരുന്നെന്നും ഷാജു അന്വേഷണസംഘത്തോട് പറഞ്ഞു. കൂടത്തായി കൊലപാതകപരമ്പരയിൽ ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസ്. പിടിക്കപ്പെടാതിരിക്കാൻ ഷാജു ഒരു മുഴം മുന്നേ എറിയാൻ ശ്രമിച്ചു. ഷാജുവിനെതിരെ കൂടുതൽ തെളിവുകൾ വരാനുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നും രഞ്ജി പറഞ്ഞു. അതേസമയം, വിദേശത്ത് രാസപരിശേധന നടത്താൻ ഡിജിപി അനുമതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP