Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

മീൻ മുതൽ അരി വരെ സർവത്ര മായം മെര്ക്യുറിയും കാഡ്മിയവും അടക്കം പരിശോധനയിൽ കണ്ടെത്തി; 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധനവുമായി യൂറോപ്യൻ യൂണിയൻ

മീൻ മുതൽ അരി വരെ സർവത്ര മായം മെര്ക്യുറിയും കാഡ്മിയവും അടക്കം പരിശോധനയിൽ കണ്ടെത്തി; 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധനവുമായി യൂറോപ്യൻ യൂണിയൻ

സ്വന്തം ലേഖകൻ

ലണ്ടൻ: 2019 നും 2024 നും ഇടയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 400 ലധികം ഭക്ഷ്യ ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. മായം കലർന്നതിനെ തുടർന്നാണ് ഈ ഭക്ഷ്യവസ്തുക്കൾ നിരോധിച്ചതെന്ന് റിപ്പോർട്ട്. ഏകദേശം 527 ഉൽപന്നങ്ങളിൽ കാൻസറിന് കാരണമാകുന്ന എഥിലീൻ ഓക്‌സൈഡ് രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചിലതിൽ മെർക്കുറി, കാഡ്മിയം തുടങ്ങിയ ലോഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കയറ്റി അയച്ച നീരാളിയിലും കണവയിലുമാണ് കാഡ്മിയം കണ്ടെത്തിയത്. വൃക്കകളുടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും പ്രധാന കാരണം കാഡ്മിയം ആണ്. 59 ഉൽപന്നങ്ങളിൽ അർബുദമുണ്ടാക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയതായി പറയുന്നു. അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയിൽ ട്രൈസൈക്ലസോൾ കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തു യൂറോപ്യൻ യൂണിയൻ നിരോധിച്ചതാണ്. 52 ഉൽപ്പന്നങ്ങളിൽ ഒന്നിലധികം കീടനാശിനികൾ കണ്ടെത്തിയപ്പോൾ ചിലതിൽ അഞ്ചിലധികം കീടനാശിനികൾ കണ്ടെത്തി.

ഇരുപതോളം ഉൽപ്പന്നങ്ങളിൽ ക്ലോറോഎഥനോൾ അടങ്ങിയിട്ടുണ്ടെന്നും പറയുന്നു. ഇതിൽ ഒക്രാടോക്‌സിൻ എ അടങ്ങിയിട്ടുണ്ട്,മുളക്, കാപ്പി, അരി എന്നിവയുൾപ്പെടെ 10 ഉൽപ്പന്നങ്ങളിൽ ഇവ കണ്ടെത്തി. ഇത് മാത്രമല്ല, നിലക്കടല, പരിപ്പ് എന്നിവലും അഫ്‌ളാറ്റോക്‌സിൻ എന്ന വിഷ കാർസിനോജനും കരൾ തകരാറിനും ക്യാൻസറിനും കാരണമാകുന്ന മ്യൂട്ടജനും അടങ്ങിയിട്ടുണ്ട്. മല്ലി പൊടിയിൽ ക്ലോർപൈറിഫോസ് അടങ്ങിയിട്ടുണ്ട് . ഇത് പ്രധാനമായും ഇലകളിലൂടെയും മണ്ണിലൂടെയും പരത്തുന്ന പ്രാണികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കീടനാശിനിയാണ്.

കർശനമായ പരിശോധന നടത്തുന്നുണ്ടെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി വ്യക്തമാക്കി.എഫ് എസ്സ് എസ്സ് ആക്ട് പ്രകാരംഉള്ള പരിശോധനകൾ കൂടുതൽ കാർശനമാക്കുമെന്നും എഫ് എസ്സ് എസ്സ് എ ഐ അറിയിച്ചു. പരിശോധനക്കായി എടുക്കുന്ന സാമ്പിളുകളുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങളായി വർദ്ധിച്ചിട്ടുണ്ടെന്നും അഥോറിറ്റി അറിയിച്ചു. 2020-21 കാലഘട്ടത്തിൽ 1 ലക്ഷത്തിലേറെ സാമ്പിളുകളാണ് പരിശോധിച്ചതെങ്കിൽ, 2023 - 24 കാലഘട്ടത്തിൽ 4 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചെന്നും അവർ പറഞ്ഞു. നിയമ ലംഘകർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും ഭക്ഷ്യ സുരക്ഷാ അഥോറിറ്റി അറിയിച്ചിട്ടുണ്ട്. എന്നാൽ, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി ചുമതലയുള്ള, വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രൊസസ്സ്ഡ് ഫുഡ് എക്സ്പോർട്ട് ഡെവലപ്‌മെന്റ് അഥോറിറ്റി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

അതേസമയം, കീടനാശിനികൾ മൂലമുണ്ടാകുന്ന ഭക്ഷ്യ മലിനീകരണത്തെ കുറിച്ചുള്ള ആശങ്കകൾ ഇതിനു മുൻപും പല തവണ വിദഗ്ധന്മാരും സാധാരണക്കാരും ഉയർത്തിയിട്ടുള്ളതാണെന്ന് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് ഇന്ത്യയിലെ ഗവേഷകനായ നാരസിംഹ റെഢി ദോന്തി പറഞ്ഞു. ഇപ്പോൾ വന്നിരിക്കുന്ന വാർത്ത ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അനൗപചാരിക മേഖലയിൽ നിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇന്ത്യയിലുണ്ടെന്നും, അവരുടെ ആരോഗ്യത്തെ കുറിച്ചു കൂടി ആശങ്ക ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘന ലോഹങ്ങളുടെ അംശം കണ്ടെത്തിയത്, നമ്മുടെ ജല സ്രോതസ്സുകൾ മലിനീകരിക്കപ്പെട്ടു എന്നതിന്റെ സൂചനയാണെന്ന് രാമയ്യ അഡ്വാൻസ്ഡ് ടെസ്റ്റിങ് ലാബ്‌സിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജുബിൻ ജോർജ്ജ് ജോസഫും ചൂണ്ടിക്കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP