Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലക്ഷദ്വീപിൽ നിന്ന് മഞ്ചേരിയിൽ എൻട്രൻസ് കോച്ചിങ്ങിന് വന്ന് ഹോസ്റ്റലിൽ താമസിക്കുന്നതിനിടെ പൊടുന്നനെ ലോക് ഡൗൺ; എന്തുചെയ്യണമെന്ന് അറിയാതെ ലുക്ക്മാനുൽ സബ പകച്ചുനിൽക്കുമ്പോൾ മകൾ മാളവികയ്ക്ക് ഒപ്പം കൂട്ടി പ്രദീപും ബിന്ദുവും; വിശുദ്ധമാസം വിരുന്നുവന്നതോടെ സബയുടെ നമസ്‌കാരങ്ങൾക്ക് കൂട്ടിരുപ്പുകാർ മാത്രമല്ല റമദാൻ വ്രതമെടുക്കുന്നവരുമായി ഹിന്ദുകുടുംബം; ലോക് ഡൗൺ കാലത്തെ ഒരുസ്‌നേഹഗാഥ

ലക്ഷദ്വീപിൽ നിന്ന് മഞ്ചേരിയിൽ എൻട്രൻസ് കോച്ചിങ്ങിന് വന്ന് ഹോസ്റ്റലിൽ താമസിക്കുന്നതിനിടെ പൊടുന്നനെ ലോക് ഡൗൺ; എന്തുചെയ്യണമെന്ന് അറിയാതെ ലുക്ക്മാനുൽ സബ പകച്ചുനിൽക്കുമ്പോൾ മകൾ മാളവികയ്ക്ക് ഒപ്പം കൂട്ടി പ്രദീപും ബിന്ദുവും; വിശുദ്ധമാസം വിരുന്നുവന്നതോടെ സബയുടെ നമസ്‌കാരങ്ങൾക്ക് കൂട്ടിരുപ്പുകാർ മാത്രമല്ല റമദാൻ വ്രതമെടുക്കുന്നവരുമായി ഹിന്ദുകുടുംബം; ലോക് ഡൗൺ കാലത്തെ ഒരുസ്‌നേഹഗാഥ

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: ലോക് ഡൗണിൽ പെട്ടുപോയവരെത്രയോ. പുറപ്പെടാൻ കഴിയാത്തവർ, പാതി വഴിയിൽ കുടുങ്ങിയവർ, അന്യവീടുകളിൽ അഭയാർഥികളായവർ, അങ്ങനെ സംഭവങ്ങളുടെ ഒരുനീണ്ട നിര വാർത്തകളായി ഇതിനകം നിറഞ്ഞുകഴിഞ്ഞു. ലുക്ക് മാനുൽ സബ എന്ന 18കാരിയായ ലക്ഷദ്വീപ് സ്വദേശിയുടെ കഥ ഒന്നുവേറെയാണ്. കോവിഡിനെ തുരത്താനുള്ള നെട്ടോട്ടത്തിനിടയിലും മതവും ജാതിയും പറഞ്ഞ് ആളുകളെ തമ്മിലടിപ്പിക്കുന്ന ചിലരുടെ ഇടയിൽ പ്രത്യാശ പകരുന്ന സംഭവകഥ.

ലുക്ക്മാനുൽ സബ എന്ന 18 കാരി പെൺകുട്ടി ലക്ഷദ്വീപിൽ നിന്നും മഞ്ചേരിയിൽ എൻട്രസ് കോച്ചിങ്ങിന് വന്ന് ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോഴാണ് മാർച്ച് 22 ന് പൊടുന്നനെ ദേശവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ഹോസ്റ്റലിൽ നിന്നും കുട്ടികൾ മുഴുവൻ അവരവരുടെ വിട്ടിലേക്ക് പോയി. ഇതോടെ, ഒറ്റപ്പെട്ട നിസ്സഹയായ സബ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയി. കൂടെ പഠിക്കുന്ന മഞ്ചേരിയിലെ മല്ലികയുടെ അച്ചൻ ഏറനാട് താലുക്ക് ഓഫിസ് ജീവനക്കാരൻ പ്രദീപ് മകളെ കൂട്ടാനെത്തുന്നത് അപ്പോഴാണ്. പ്രദീപിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. മകൾ മാളവികയ്ക്ക് ഒപ്പം സബയേയും കുട്ടി.

ദിവസങ്ങൾ ആഴ്ചകൾക്കും അവ മാസങ്ങളും മാറി, വിശുദ്ധ മാസം വിരുന്നെത്തി. മതവിശ്വാസിയായ സബക്ക് നോമ്പെടുക്കണം. നോമ്പ് ഒരുജീവിത രീതിയാണ്. പുണ്യമാണ്. സ്വയം നവീകരണമാണ്. ആരോഗ്യപരമായും ആത്മീയപരമായും ഉയരാനുള്ള സമയമാണ്. ഒപ്പം ഭക്ഷണത്തിന്റെ വില അറിയുന്ന, അന്യന്റെ വിശപ്പിന്റെ സ്വന്തം വിശപ്പായി അറിയുന്ന ഒരുമാനുഷിക മുഖവും.

നിലവിലുള്ള ഭക്ഷണം അഡ്ജസ്റ്റ് ചെയ്ത് നോമ്പെടുക്കാൻ സബ തയ്യാറായി. പക്ഷെ, സബയുടെ നോമ്പിന് പറ്റിയ സാഹചര്യവും അന്തരീക്ഷവുമൊരുക്കാൻ ഹിന്ദു വിശ്വാസികളായ പ്രദീപും ടീച്ചറായ ഭാര്യയും കുടുംബവുമൊന്നാകെ ജീവിതത്തിലാദ്യമായി റംസാൻ വ്രതമെടുക്കുന്നവരായി. രാത്രിയുടെ അന്ത്യയാമത്തിൽ അവരുണർന്ന് അത്താഴമുണ്ടാക്കി സബയുടെ നമസ്‌കാരങ്ങൾക്ക് കുട്ടിരുപ്പുകാരായി. വൈകിട്ട് പത്തിരിയും തരിയും ഉണ്ടാക്കി ഇഫ്ത്താറൊരുക്കി.

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ പ്രദീപും ബോയ്‌സ് സ്‌കൂൾ അദ്ധ്യാപികയായ ബിന്ദുവും സ്വന്തം മകളെ പോലെ സഫയേയും തങ്ങളോടൊപ്പം ചേർത്ത് പിടിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയിൽ പലഹാരങ്ങൾ മുസ്ലിംകൾ ഉണ്ടാക്കിയവയല്ലെന്ന് പരസ്യം നൽകിയ ബേക്കറി ഉടമ അറസ്റ്റിലായതും ഇന്നാണ്. ബേക്കറിയിലെ ഭക്ഷണസാധനങ്ങൾ ജൈനമതക്കാർ ആണ് ഉണ്ടാക്കിയതെന്നും മുസ്ലിം ജീവനക്കാർ അല്ലെന്നുമായിരുന്നു പരസ്യം.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം വൈറലായതോടെയാണ് ചെന്നൈയിലെ ടി നഗറിലെ ബേക്കറി ഉടമ അറസ്റ്റിലായത്. സമുദായ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം പടർത്താൻ ശ്രമിക്കുന്നവർ കണ്ടില്ലെങ്കിലും സുമനസുകൾ കാണാതെ പോകില്ല പ്രദീപിന്റെയും ബിന്ദുവിന്റെയും ഈ ചേർത്തുപിടിക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP