Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

വഴി തെളിക്കുന്ന, ചിലപ്പോൾ 'തെറ്റിക്കുന്ന' ഗൂഗിൾ മാപ്പ് ഇനി വേണ്ട; ആത്മനിർഭർ മാപ്പ് ഒരുങ്ങുന്നു; തദ്ദേശീയ മാപ്പിനായി ഐഎസ്ആർഒയും നാവിഗേഷൻ ദാതാവായ മാപ്മൈഇന്ത്യയും കൈകോർക്കും; ധാരണാപത്രത്തിൽ ഒപ്പിട്ടു

വഴി തെളിക്കുന്ന, ചിലപ്പോൾ 'തെറ്റിക്കുന്ന' ഗൂഗിൾ മാപ്പ് ഇനി വേണ്ട; ആത്മനിർഭർ മാപ്പ് ഒരുങ്ങുന്നു; തദ്ദേശീയ മാപ്പിനായി ഐഎസ്ആർഒയും നാവിഗേഷൻ ദാതാവായ മാപ്മൈഇന്ത്യയും കൈകോർക്കും; ധാരണാപത്രത്തിൽ ഒപ്പിട്ടു

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: യാത്രയ്ക്കിടെ വഴി തെളിക്കുന്ന, ചിലപ്പോഴൊക്കെ വഴി തെറ്റിക്കുന്ന ഗൂഗിൾ മാപ്പിനോട് ഇനി വിടപറയാം. ഗൂഗിൾ മാപ്സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇതിനായി ഐഎസ്ആർഒയും നാവിഗേഷൻ ദാതാവായ മാപ്മൈഇന്ത്യയും കൈകോർക്കുകയാണ്.

ഇക്കാലമത്രയും പകരം വയ്ക്കാനാവാത്ത സേവനമാണ് ഗൂഗിൾമാപ്പ് നൽകിപ്പോന്നത്. എന്നാൽ കൂടുതൽ കൃത്യതയോടെ ദിശാസൂചന നൽകുന്ന ഇന്ത്യൻ നിർമ്മിത മാപ്പിങ് പോർട്ടൽ തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്.

മാപ്മൈഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ജിയോസ്‌പേഷ്യൽ ടെക്നോളജി കമ്പനി സിഇ ഇൻഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഐഎസ്ആർഒ ഉൾപ്പെടുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പേസ് ധാരണാപത്രം ഒപ്പിട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ഐഎസ്ആർഒ ഇതിനകംതന്നെ നാവിക് (ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ഐആർഎൻഎസ്എസ്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംയോജിത പങ്കാളിത്തത്തിലൂടെ മാപ്മൈഇന്ത്യയും ഐഎസ്ആർഒയും പരസ്പരം സേവനങ്ങളും സാങ്കേതികവിദ്യകളും കൈമാറും.

ഇന്ത്യൻ നിർമ്മിത മാപ്പിങ് പോർട്ടൽ, ജിയോസ്‌പേഷ്യൽ സേവനങ്ങൾ എന്നിവയ്ക്കായി ഐഎസ്ആർഒയുമായി ഒരുമിക്കുകയാണെന്നു മാപ്മൈഇന്ത്യ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ പറഞ്ഞു. 'ഈ സഹകരണം ആത്മനിർഭർ ഭാരതിനെ ഉത്തേജിപ്പിക്കും.

ഭാവിയിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇവിടെ നിർമ്മിച്ച ആപ്പിനെ ആശ്രയിക്കാം, വിദേശത്തു രൂപകൽപന ചെയ്തതിന്റെ സേവനം തേടേണ്ടതില്ല. ഇനി ഗൂഗിൾ മാപ്‌സ് / എർത്ത് എന്നിവയുടെ ആവശ്യമില്ല'- ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വർമ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP