Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

സംഘർഷം മൂർച്ഛിച്ചാൽ മോദിയുടെയോ എന്റെയോ കൈയിൽ നിൽക്കില്ല; ഞങ്ങളുടെ അതിരുകടന്നാൽ തിരിച്ചടിക്കാൻ ശേഷിയുണ്ടെന്ന് തെളിയിക്കുക മാത്രമാണ് ചെയ്തത്; ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാൻ ഖാൻ; പുൽവാമ പ്രശ്‌നം ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാം; നാട്ടുകാരുടെ മുന്നിൽ സൈനികശേഷി തെളിയിച്ചെന്ന അവകാശവാദത്തോടെ വെള്ളക്കൊടി വീശി പാക് പ്രധാനമന്ത്രി; രണ്ടു പൈലറ്റുമാർ പാക് കസ്റ്റഡിയിലെന്നും അവകാശവാദം

സംഘർഷം മൂർച്ഛിച്ചാൽ മോദിയുടെയോ എന്റെയോ കൈയിൽ നിൽക്കില്ല; ഞങ്ങളുടെ അതിരുകടന്നാൽ തിരിച്ചടിക്കാൻ ശേഷിയുണ്ടെന്ന് തെളിയിക്കുക മാത്രമാണ് ചെയ്തത്; ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാൻ ഖാൻ; പുൽവാമ പ്രശ്‌നം ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാം; നാട്ടുകാരുടെ മുന്നിൽ സൈനികശേഷി തെളിയിച്ചെന്ന അവകാശവാദത്തോടെ വെള്ളക്കൊടി വീശി പാക് പ്രധാനമന്ത്രി; രണ്ടു പൈലറ്റുമാർ പാക് കസ്റ്റഡിയിലെന്നും അവകാശവാദം

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമബാദ്: ഭീകരക്യാമ്പുകൾക്ക് നേരേ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ ചർച്ചാ സന്നദ്ധത പ്രകടിപ്പിച്ച് പാക്കിസ്ഥാൻ. തങ്ങളുടെ സൈനികശേഷി തെളിയിക്കുക മാത്രമാണ് തിരിച്ചടിയിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞങ്ങളുടെ രാജ്യത്തേക്ക് കടന്നാൽ തിരിച്ച് അതുപോലെ ചെയ്യാൻ ശേഷിയുണ്ടെന്ന് തെളിയിക്കുകയായിരുന്നു പാക് വ്യോമസേന. രണ്ടു മിഗ് 21 വിമാനങ്ങൾ ഇതിനിടെ വെടിവച്ചിട്ടതായും ഇമ്രാൻ അവകാശപ്പെട്ടു.

എല്ലാ യുദ്ധങ്ങളും കണക്കുകൂട്ടലുകൾ തെറ്റിക്കും. യുദ്ധം എവിടേക്ക് നയിക്കുമെന്ന് ആർക്കും അറവില്ല. ഒന്നാം ലോകമഹായുദ്ധം ആഴ്ചകൾ കൊണ്ട് അവസാനിക്കുമെന്ന് കരുതിയെങ്കിലും, ആറുവർഷത്തോളം എടുത്തു. അതുപോലെ തീവ്രവാദത്തിനെതിരെയുള്ള യുദ്ധം 17 വർഷം നീളുമെന്ന് ആരും കരുതിയില്ലയ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആയുധശേഷി കണക്കിലെടുക്കുമ്പോൾ ഇത്തരം പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. സംഘർഷം മൂർച്ഛിച്ചാൽ, അത് മോദിയുടെയോ എന്റെയോ നിയന്ത്രണത്തിലായിരിക്കില്ല, ഇമ്രാൻ പറഞ്ഞു.

പുൽവാമ ദുരന്തം ഉണ്ടാക്കിയ ദുഃഖവും വേദനയും ഞങ്ങൽ മനസ്സിലാക്കുന്നു. ആ സംഭവത്തെ കുറിച്ച് അന്വേഷണത്തിനും ചർച്ചയ്ക്കും തയ്യാറാണ്. നമുക്ക് ഒരുമിച്ചിരുന്ന് ഈ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാം, പാക് പ്രധാനമന്ത്രി പറഞ്ഞു. പുൽവാമ സംഭവത്തിന് ശേഷവും ഞാൻ സമാധാനത്തിന് വേണ്ടി നിലകൊണ്ടിരുന്നു. അക്രമം മൂലം ദുരിതം അനുവഭിക്കുന്നവരുടെ വേദന എനിക്കറിയാം. ഈ പശ്ചാത്തലച്ചിൽ അന്വേഷണത്തിന് ഇന്ത്യയുമായി സഹകരിക്കാൻ പാക്കിസ്ഥാൻ തയ്യാറാണ്. ഇക്കാരണത്താൽ, അതിക്രമം അരുതെന്ന് ഇന്ത്യക്ക് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇന്ത്യ ഇന്നലെ ആക്രമിച്ചപ്പോൾ നാശനഷ്ടത്തിന്റെ കണക്കെടുക്കും വരെ കാത്തിരിക്കാൻ ഞാൻ സേനാ മേധാവികളോട് ആവശ്യപ്പെടുകയായിരുന്നു, ഇമ്രാൻ ഖാൻ പറഞ്ഞു.

പാക്കിസ്ഥാൻ വ്യോമസേന അതിർത്തി കടന്ന് ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഒരു പോർവിമാനം ഇന്ത്യ വെടിവച്ചിട്ടു. പാക്കിസ്ഥാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ പോർവിമാനം തകർന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മിഗ് 21 ബൈസൺ വിമാനമാണ് തകർന്നത്. വിമാനത്തിന്റെ പൈലറ്റിനെ കാണാനില്ല. പൈലറ്റിനെ തടവിലാക്കിയെന്ന പാക്കിസ്ഥാന്റെ വാദം പരിശോധിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു

പാക്കിസ്ഥാനുമായുള്ള പ്രശ്‌നം കൂടുതൽ വഷളാക്കാനില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ജയ്‌ഷെ മുഹമ്മദ് ക്യാംപിൽ നടത്തിയ വ്യോമാക്രമണം സൈനികനടപടിയായിരുന്നില്ല. ഭീകരർക്കെതിരെ പാക്കിസ്ഥാൻ നടപടിയെടുക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്. ഇത് പാക് സൈന്യത്തിനോ ജനങ്ങൾക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു. ജയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് തടസം നിൽക്കരുതെന്ന് വാങ് യിയുമായുള്ള ചർച്ചയിൽ സുഷമ സ്വരാജ് അഭ്യർത്ഥിച്ചു.

ഇന്ത്യയും പാക്കിസ്ഥാനും കൂടുതൽ സൈനികനടപടികളിലേക്ക് പോകരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയേയും ഫോണിൽ വിളിച്ചാണ് യുഎസ് വിദേശകാര്യസെക്രട്ടറി മൈക്ക് പോംപെയോ ഇക്കാര്യം പറഞ്ഞത്.

പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ ഫലപ്രദമായ നടപടി വേണമെന്ന് പോംപെയോ ഖുറേഷിയോട് ആവശ്യപ്പെട്ടു. മേഖലയിൽ ശാന്തിയും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും യുഎസ് വിദേശകാര്യസെക്രട്ടറി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP