Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിന്നെ പോലുള്ള പൊലീസുകാരാണ് സർക്കാരിനെ മാനം കെടുത്തുന്നത്; തൊപ്പിയും അഴിച്ചാൽ നീയും ഞാനും ഒരുപോലെ; യൂണിഫോം അഴിച്ചവെച്ച് നിരത്തിലേക്കിറങ്ങിയാൽ നിന്റെ കാല് തല്ലിയൊടിക്കും; ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതിന് ആയിരം രൂപ പിഴയിട്ട പൊലീസുകാരന് ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി; നീയൊരു ചുക്കും ചെയ്യില്ല, ഇതൊക്കെ കഴിഞ്ഞാണ് ഈ തൊപ്പിയിട്ടതെന്ന മറുപടി നൽകി പൊലീസുകാരനും; നേതാവും ഉദ്യോഗസ്ഥനും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വൈറൽ

നിന്നെ പോലുള്ള പൊലീസുകാരാണ് സർക്കാരിനെ മാനം കെടുത്തുന്നത്; തൊപ്പിയും അഴിച്ചാൽ നീയും ഞാനും ഒരുപോലെ; യൂണിഫോം അഴിച്ചവെച്ച് നിരത്തിലേക്കിറങ്ങിയാൽ നിന്റെ കാല് തല്ലിയൊടിക്കും; ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതിന് ആയിരം രൂപ പിഴയിട്ട പൊലീസുകാരന് ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി; നീയൊരു ചുക്കും ചെയ്യില്ല, ഇതൊക്കെ കഴിഞ്ഞാണ് ഈ തൊപ്പിയിട്ടതെന്ന മറുപടി നൽകി പൊലീസുകാരനും; നേതാവും ഉദ്യോഗസ്ഥനും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: മോട്ടോർവാഹന നിയമം പരിഷ്‌ക്കരിച്ചത് സംസ്ഥാനത്തെ റോഡുകളിൽ പതിവു തർക്കത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവത്തിൽ കേന്ദ്ര നിയമം തൽക്കാലം നടപ്പിലാക്കേണ്ടെന്ന തീരുമാനമാണ് കേരള സർ്ക്കാർ ഒടുവിൽ കൈക്കൊണ്ടത്. എന്നാൽ, ഇക്കാര്യത്തിലെ വ്യക്തത കുറവ് റോഡിൽ വാക്കേറ്റങ്ങൾക്ക് ഇടയാക്കുന്നു എന്നാണ് ഇപ്പോഴും പുറത്തുവരുന്ന വിവരം. ഹെൽമറ്റ് ധരിക്കാത്തതിന് പിഴയിട്ട സംഭവത്തിൽ പൊലീസുകാരെ ഡിവൈഎഫ്‌ഐ നേതാവ് വിരട്ടിയ സംഭവത്തിലും പിഴത്തുകയായിരുന്നു വില്ലനായത്.

കൽപ്പറ്റ ടൗണിൽ വച്ചാണ് ഹെൽമറ്റ് ധരിക്കാത്തത് പിഴയിട്ടതിനെ തുടർന്ന് പൊലീസുകാരനും ഡിവൈഎഫ്ഐ നേതാവും തമ്മിൽ നടുറോട്ടിൽ വാക്കേറ്റം അരങ്ങേറിയത്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീന്റെ വാഹനം തടഞ്ഞതിനെ തുടർന്നാണ് വാക്കേറ്റം. ഹെൽമറ്റ് ധരിക്കാത്തതിനെ തുടർന്ന് ഷംസുദ്ദീന് 1000 രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാൽ പിഴയടക്കാൻ ഷംസുദീൻ തയ്യാറാകാതെ വന്നതോടെയാണ് തർക്കം രൂക്ഷമായത്.

ഇതിന്റെ വീഡിയോ ആരോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. 1000 രൂപ പിഴയിട്ട പൊലീസുകാരനോട് ഇത്രയും രൂപ അടയ്ക്കാൻ നിയമമില്ലെന്നാണ് ഷംസുദീൻ പറയുന്നത്. മാത്രമല്ല, അത്രയും തുക അടക്കേണ്ട കാര്യമില്ലെന്നും നേതാവ് പറയുന്നു. ഹെൽമറ്റ് ധരിക്കാത്തത് ക്രിമിനൽ കുറ്റമല്ലെന്നും ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും നേതാവ് പറയുന്നു. ഷംസുദീൻ പിഴയടക്കാൻ തയ്യാറാകാതെ വന്നതോടെ കോടതിയിൽ പോയി പിഴ അടക്കാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും അതിനും തയ്യാറായില്ല.തുടർന്ന് പൊലീസുകാരനോട് രൂക്ഷമായ രീതിയാണ് ഷംസുദീൻ സംസാരിച്ചത്.

ഹെൽമെറ്റ് ധരിക്കാത്തത് ക്രിമിനൽ കുറ്റമല്ല. ആളുകളോട് മാന്യമായി പെരുമാറൻ പഠിക്കണമെന്നും നിന്നെ പോലുള്ള പൊലീസുകാരാണ് സർക്കാരിനെ മാനം കെടുത്തതെന്നും നേതാവ് പറയുന്നു. തൊപ്പിയും യൂണിഫോം അഴിച്ചുവച്ചാൽ ഞാനും നീയും ഒരുപോലെയാണ്. യൂണിഫോം അഴിച്ചവെച്ച് നിരത്തിലേക്കിറങ്ങിയാൽ നിന്റെ കാല് തല്ലിയൊടിക്കുമെന്നും നേതാവ് ഭീഷണിപ്പെടുത്തുന്നു. എന്നാൽ താനൊരു ചുക്കും ചെയ്യില്ലെന്നാണ് പൊലീസുകാരന്റെ മറുപടി. പൊലീസുകാരന്റെ പരാതിയിൽ ഷംസുദ്ദീനെതിരെ കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം എസ്‌ഐ. പിഴ അടയ്ക്കാനുള്ള നോട്ടീസ് എഴുതുന്നതിനിടയിൽ പൊലീസ് വാഹനത്തിനടുത്തെത്തിയ മറ്റൊരു പൊലീസുകാരൻ പണം അവിടെ വെച്ചുതന്നെ അടയ്ക്കണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നുവെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഹെൽമെറ്റ് ധരിക്കാതെ എത്തിയതിന് ആയിരംരൂപ പിഴ അടയ്ക്കാൻ ട്രാഫിക് എസ്‌ഐ. ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൈയിൽ അത്രയും തുക ഇല്ലാത്തതിനാൽ കോടതിയിൽ അടയ്ക്കാമെന്ന് പറഞ്ഞു. ഇതിനിടയിലാണ് പൊലീസുകാരൻ എത്തിയതെന്നും ഷംസുദ്ദീൻ പറഞ്ഞു.

കേന്ദ്ര മോട്ടർ വാഹന നിയമപ്രകാരം ഉയർത്തിയ പിഴത്തുകയിൽ, സംസ്ഥാനത്തിനു നിയമപരമായി കുറയ്ക്കാൻ കഴിയുന്ന പിഴ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതുവരെ ഉയർന്ന നിരക്ക് ഈടാക്കില്ലെന്നായിരുന്നു നേരത്തെ ഗതാഗത മന്ത്രി നൽകിയ ഉറപ്പ്. എന്നാൽ, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ പിഴകളിൽ കേന്ദ്രം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാൻ സംസ്ഥാനത്തിനു കഴിയില്ലെന്നാണ് ലഭിച്ച നിയമോപദേശം. പിഴ കുറയ്ക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP