Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 15,000 ത്തോട് അടുക്കുന്നു; മരണസംഖ്യ 488 ആയി ഉയർന്നു; ഗുജറാത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു; തമിഴ്‌നാട്ടിൽ 82 പേർ രോഗമുക്തരായത് ശുഭലക്ഷണം; മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം 3600 കവിഞ്ഞു; ധാരാവിയിൽ 24 മണിക്കൂറിനിടെ 16 പുതിയ കേസുകൾ; കർണാടകയിൽ ഒരാൾ കൂടി മരിച്ചു; ഡൽഹിയിൽ ഒരുകുടുംബത്തിലെ 26 പേർക്ക് കോവിഡ്

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 15,000 ത്തോട് അടുക്കുന്നു; മരണസംഖ്യ 488 ആയി ഉയർന്നു; ഗുജറാത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു; തമിഴ്‌നാട്ടിൽ 82 പേർ രോഗമുക്തരായത് ശുഭലക്ഷണം; മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം 3600 കവിഞ്ഞു; ധാരാവിയിൽ 24 മണിക്കൂറിനിടെ 16 പുതിയ കേസുകൾ; കർണാടകയിൽ ഒരാൾ കൂടി മരിച്ചു; ഡൽഹിയിൽ ഒരുകുടുംബത്തിലെ 26 പേർക്ക് കോവിഡ്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 14,792 ആയി ഉയർന്നു. മരണസംഖ്യ 488 എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഗുജറാത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് തുടരുകയാണ്. 173 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം തമിഴ്‌നാട്ടിൽ 82 പേർ കൂടി രോഗമുക്തരായത് ശുഭലക്ഷണമായി. മഹാരാഷ്ട്രയാണ് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള സംസ്ഥാനം.കേസുകളുടെ സംഖ്യ 3600 കവിഞ്ഞു.

മഹാരാഷ്ട്രയിൽ ശനിയാഴ്ച 328 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,648 ആയി. ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ 184 എണ്ണം ഗ്രേറ്റർ മുംബൈ മേഖലയിൽനിന്നാണ്. പൂനയിൽനിന്ന് 78 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ധാരാവിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 117 ആയി. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ്-19 ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 201 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. മുംബൈയിൽ ഇതുവരെ കോവിഡ് -19 സ്ഥിരീകരിച്ചത് 37 പൊലീസുകാർക്ക്. ഇവർക്ക് ഡ്യൂട്ടിക്കിടയിൽ കൊറോണ രോഗികളുമായി സമ്പർക്കം പുലർത്തേണ്ടി വന്നിട്ടുണ്ടാകാനാണ് സാധ്യത. ഇവരിൽ അധികവും മുംബൈയിൽ നിന്നുള്ളവരാണെന്നുമാണ് റിപ്പോർട്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പുതിയ കേസുകളാണ് ധാരാവിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ധാരാവിയിലെ കോവിഡ് ബാധിതരുടെ എണ്ണം 117 ആയി.

തമിഴ്‌നാട്ടിൽ ശുഭലക്ഷണം

തമിഴ്‌നാട്ടിൽ 49 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്-19 രോഗികളുടെ എണ്ണം 1,372 ആയതായി തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കർ പറഞ്ഞു. എന്നാൽ, 82പേർ ഇന്ന് രോഗമുക്തരായതായും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ കോവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 14 ആയി. 24 മണിക്കൂറിനിടെ 25 പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 384 ആകുകയും ചെയ്തു.

വിജയപുര സ്വദേശിയായ 42 വയസുള്ളയാളാണ് ശനിയാഴ്ച മരിച്ചത്. അതേസമയം, ചൊവ്വാഴ്ച മുതൽ ഇരുചക്ര വാഹനങ്ങൾക്കും ചരക്കുവാഹനങ്ങൾക്കും നിരത്തിലിറങ്ങാമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ അറിയിച്ചു. മദ്യഷാപ്പുകൾ മെയ്‌ മൂന്നുവരെ അടച്ചിടുമെന്നും അദ്ദേഹം അറിയിച്ചു. മുഖാവരണം നിർബന്ധമാക്കിയതായും പൊതുസ്ഥലത്ത് തുപ്പുന്നത് വിലക്കിയതായും ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ ഒരുകുടുംബത്തിലെ 26 പേർക്ക് കോവിഡ്

ഡൽഹി ജഹാംഗീർപുരിയിലുള്ള ഒരു കുടുംബത്തിലെ 26 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ഹോട്ട് സ്പോട്ടായി ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ജഹാംഗീർപുരിയിൽ പല വീടുകളിലായി താമസിക്കുന്ന ഒരു കുടുംബത്തിൽപ്പെട്ടവർക്കാണ് വൈറസ് ബാധ.

26 പേർക്കും വൈറസ് ബാധ കണ്ടെത്തിയയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥിരീകരിച്ചു. എവിടെനിന്നാണ് ഇവർക്ക് വൈറസ് ബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. ആരോഗ്യ വകുപ്പ് ജീവനക്കാർ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ വീടുകൾക്ക്സമീപം താമസിക്കുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കും.

30 % പേർക്ക് രോഗം വന്നത് തബ് ലീഗ് സമ്മേളനത്തിലൂടെ

രാജ്യത്തെ കോവിഡ് രോ?ഗികളിൽ 30 ശതമാനത്തോളം ഡൽഹിയിലെ നിസാമുദ്ദീൻ മർകസ് തബ് ലീ?ഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരെന്ന് കേന്ദ്രം. 14,378 കോവിഡ് കേസുകളിൽ 4291 പേർക്ക് രോഗ ബാധയുണ്ടായത് നിസാമുദ്ദീൻ മർക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.8 ശതമാനമാണ് വൈറസ് ബാധയുടെ തോത്.

തബ് ലീ?ഗ് സമ്മേളനത്തിലൂടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം പടർന്നത്. തമിഴ്‌നാട്ടിൽ 84 ശതമാനം, ഡൽഹിയിൽഡ 63 ശതമാനം, തെലങ്കാനയിൽ 79 ശതമാനം, ഉത്തർപ്രദേശിൽ 59 ശതമാനം, ആന്ധ്രപ്രദേശിൽ 61 ശതമാനം എന്ന തരത്തിലാണ് സമ്മേളനവുമായി ബന്ധപ്പെട്ടവരിലൂടെ രോഗം പടർന്നിരിക്കുന്നത്.

രാജ്യത്ത് കോവിഡ് മരണ നിരക്ക് 3.3 ശതമാനമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരിൽ 45 വയസിൽ താഴെ ഉള്ളവരുടെ മരണ നിരക്ക് 14.4 ശതമാനമാണ്. 45നും 60നും ഇടയിൽ പ്രായമുള്ളവരിൽ ഇത് 10.3 ശതമാനവും 60നും 75നും ഇടയിൽ പ്രായമുള്ളവരിൽ 33.1 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

75 വയസിന് മുകളിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും. 42.2 ശതമാനമാണ് മരണ നിരക്കെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരിൽ 83 ശതമാനം പേർക്കും മറ്റു രോഗങ്ങൾ അലട്ടിയിരുന്നു. ഇതാണ് മരണം ഉയരാൻ ഇടയാക്കിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എയർ ഇന്ത്യ ബുക്കിങ് പുനഃരാരംഭിച്ചു

കൊവിഡ് പശ്ചാത്തലത്തിൽ എയർ ഇന്ത്യ നിർത്തിവച്ച ആഭ്യന്തര, രാജ്യാന്തര വിമാന സർവ്വീസുകളുടെ ബുക്കിങ് പുനരാരംഭിച്ചു. തെരഞ്ഞെടുത്ത സർവ്വീസുകൾക്കുള്ള ബുക്കിങ് ആണ് ചെയ്യാനാകുക.ആഭ്യന്തര വിമാന സർവ്വീസുകൾ മെയ് നാലിന് ആരംഭിക്കുമെന്നും അതിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. ജൂൺ ഒന്ന് മുതലുള്ള രാജ്യാന്തര സർവ്വീസുകൾക്കും ബുക്ക് ചെയ്യാനാകും. ലോകമാകെ തുടരുന്ന ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ മൂലം മെയ് മൂന്ന് വരെയുള്ള ആഭ്യന്തര സർവ്വീസുകളുടെയും മെയ് 31 വരെയുള്ള രാജ്യാന്തര സർവ്വീസുകളെയും ബുക്കിങ് സ്വീകരിക്കുന്നതല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. സാഹചര്യങ്ങൾ കൃത്യമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും ഉപഭോക്താക്കളെ എന്തെങ്കിലും മാറ്റമുണ്ടായാൽ വിവരങ്ങൾ അറിയിക്കുമെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP