Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാൽ 1000 ഡോളർ പിഴ: ടെക്സസ് ഗവർണർ

മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാൽ 1000 ഡോളർ പിഴ: ടെക്സസ് ഗവർണർ

പി പി ചെറിയാൻ

ഓസ്റ്റിൻ : ബിസിനസ് സ്ഥാപനങ്ങൾ സന്ദർശിക്കുന്നവർ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാൽ 1000 ഡോളർ വരെ പിഴ ചുമത്തുമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ട് ജൂലായ് 29 വ്യാഴാഴ്ച ഒപ്പിട്ട ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മുന്നറിയിപ്പ് നൽകി .

സർക്കാർ ഏജൻസികൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നതും , മാസ്‌ക് ധരിക്കാതെ വരുന്നവർക്ക് പ്രവേശനം നിഷേധിക്കുന്നതും പുതിയ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട് . പൊതു , സ്വകാര്യ സ്ഥാപനങ്ങൾ ഗവണ്മെന്റ് ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കിൽ അവർക്കും ഈ നിയമം ബാധകമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

കോവിഡ്-19 വ്യാപനം തടയുന്നതിന് ടെക്സസ് ജനങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയാമെന്നും ഗവർണർ പറഞ്ഞു , അവർ അത് സ്വയം പ്രാവർത്തികമാക്കുന്നുണ്ട് .

ലോക്കൽ ഗവൺമെന്റുകൾക്ക് ഇത് സംബന്ധിച്ച് നേരത്തെ നൽകിയിരുന്ന ഉത്തരവിൽ മാറ്റമൊന്നും ഇല്ലെന്നും പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് അതിനെ കൂടുതൽ പ്രബലപ്പെടുത്തുന്നതാണെന്നും ഗവർണർ ആവർത്തിച്ചു .

മാസ്‌ക് ധരിക്കുന്നതിനെതിരെയുള്ള തന്റെ എതിർപ്പ് ഗവർണർ തുറന്നു പറഞ്ഞു.

ടെക്സസിൽ കഴിഞ്ഞ മാസം കുറഞ്ഞ രോഗവ്യാപനം ഈയാഴ്ചകളിൽ അല്പാല്പം വർദ്ധിച്ചു വരുന്നുവെന്നതാണ് വിവിധ കേന്ദ്രങ്ങൾ നൽകുന്ന സൂചന .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP