Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുകസ പ്രസിഡന്റായി ഷാജി എൻ കരുണും ജനറൽ സെക്രട്ടറിയായി അശോകൻ ചരുവിലും; മട്ടന്നൂരും എം മുകുന്ദനും ചുള്ളിക്കാടും കെപിഎസി ലളിതയുമെല്ലാം ഉപദേശക സമിതിയിൽ; തിരഞ്ഞെടുപ്പ് തലസ്ഥാനത്ത് ചേർന്ന സംസ്ഥാന കൺവെൻഷനിൽ

പുകസ പ്രസിഡന്റായി ഷാജി എൻ കരുണും ജനറൽ സെക്രട്ടറിയായി അശോകൻ ചരുവിലും; മട്ടന്നൂരും എം മുകുന്ദനും ചുള്ളിക്കാടും കെപിഎസി ലളിതയുമെല്ലാം ഉപദേശക സമിതിയിൽ; തിരഞ്ഞെടുപ്പ് തലസ്ഥാനത്ത് ചേർന്ന സംസ്ഥാന കൺവെൻഷനിൽ

തിരുവനന്തപുരം: സിപിഎം അനുകൂല കലാ സാംസ്‌കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി ഷാജി എൻ കരുണിനെയും ജനറൽ സെക്രട്ടറിയായി അശോകൻ ചരുവിലിനെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കൺവെൻനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മറ്റു ഭാരവാഹികൾ ഇപ്രകാരം:

വൈസ് പ്രസിഡന്റുമാർ: പ്രൊഫ. വിഎൻ മുരളി, എസ് രമേശൻ, ഏഴാച്ചേരി രാമചന്ദ്രൻ, എ ഗോകുലേന്ദ്രൻ, പുരുഷൻ കടലുണ്ടി, ജാനമ്മ കുഞ്ഞുണ്ണി, ഡോ.എസ് രാജശേഖരൻ, പിവികെ പനയാൽ, ടിഡി രാമകൃഷ്ണൻ, ഇപി രാജഗോപാലൻ.

സെക്രട്ടറിമാർ: കെഇഎൻ കുഞ്ഞഹമ്മദ്, സുജ സൂസൻ ജോർജ്, സീതമ്മാൾ, വികെ ജോസഫ്, സിആർ ദാസ്, എംഎം നാരായണൻ, വിനോദ് വൈശാഖി, പിഎസ് ശ്രീകല, ജിപി രാമചന്ദ്രൻ. ട്രഷറർ-ടിആർ അജയൻ.

ഉപദേശക സമിതി: എംകെ സാനു, കെഎൻ പണിക്കർ, ജി ബാലമോഹൻ തമ്പി, കെ സച്ചിദാനന്ദൻ, ലെനിൻ രാജേന്ദ്രൻ, ടിവി ചന്ദ്രൻ, നിലമ്ബൂർ അയിഷ, കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻകുട്ടി, നാരായൺ, എം മുകുന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വൈശാഖൻ, ഡോ.ഖദീജാ മുംതാസ്, യുഎ ഖാദർ, കെപിഎസി ലളിത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP