Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ 28 തസ്തികകളിൽ ഒഴിവുകൾ; പിഎസ് സി അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ 28 തസ്തികകളിൽ ഒഴിവുകൾ; പിഎസ് സി അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 28 തസ്തികകളിൽ പിഎസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങൾക്ക്: www.keralapsc.gov.in

സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയിൽ 20-36 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. സംവരണവിഭാ?ഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ബിഎസ് സി നഴ്‌സിങ് വിജയിച്ചിരിക്കണം.

സ്റ്റാഫ് നഴ്സ് ഗ്രേഡ് II:

ശമ്പളം: 39,300-83,000 രൂപ. ഒഴിവുകളുടെ എണ്ണം: സംസ്ഥാനതലം (പ്രതീക്ഷിത ഒഴിവുകൾ). പ്രായപരിധി: 20-36. ഉദ്യോഗാർഥികൾ 2.01.1985-നും 1.01.2001-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

1. സയൻസ് വിഷയങ്ങളിൽ പ്ലസ്ടു/ പ്രീഡിഗ്രി/ വി.എച്ച്.എസ്.ഇ. കോഴ്സ് വിജയിച്ചിരിക്കണം/ ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

2. ബി.എസ്സി. നഴ്സിങ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ ഒരു ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്സിങ്ങിലും മിഡ്വൈഫറിയിലും മൂന്നുവർഷത്തിൽ കുറയാതെയുള്ള കോഴ്സ് ജയിച്ചിരിക്കണം.

3. കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിലിൽ സ്ത്രീകൾ നഴ്സ് ആൻഡ് മിഡ്വൈഫ് ആയും പുരുഷന്മാർ നഴ്സായും രജിസ്റ്റർചെയ്തിരിക്കണം.

വർക്ക് അസിസ്റ്റന്റ്:

ശമ്പളം: 8,100-12,130 രൂപ. ഒഴിവുകളുടെ എണ്ണം: 83. നിയമനരീതി: നേരിട്ടുള്ള നിയമനം. പ്രായം: 18-36. ഉദ്യോഗാർഥികൾ 02.01.1985-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). 1. ഉദ്യോഗാർഥികൾ ഏഴാംക്ലാസ് ജയിച്ചവരും ബിരുദം നേടിയിട്ടില്ലാത്തവരുമായിരിക്കണം. 2. ഉദ്യോഗാർഥികൾക്ക് നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP