Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കാറിൽ ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞപ്പോൾ സീറ്റ്‌ബെൽറ്റ് മറഞ്ഞു; പിഴ ചുമത്തി എഐ ക്യാമറ

കാറിൽ ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞപ്പോൾ സീറ്റ്‌ബെൽറ്റ് മറഞ്ഞു; പിഴ ചുമത്തി എഐ ക്യാമറ

സ്വന്തം ലേഖകൻ

കോട്ടയം: താടി ചൊറിഞ്ഞപ്പോൾ സീറ്റ്‌ബെൽറ്റ് മറഞ്ഞതോടെ പിഴ ചുമത്തി എഐ ക്യാമറ. കാറിൽ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞപ്പോൾ സീറ്റ്‌ബെൽറ്റ് മറഞ്ഞതാണ് പ്രശ്‌നമായത്. ഇതോടെ കാർ ഉടമയ്ക്ക് എ.ഐ. ക്യാമറ പിഴ ചുമത്തുകയായിരുന്നു. മൂലവട്ടം സ്വദേശി ഷൈനോയ്ക്കാണ് പിഴ അടയ്ക്കാൻ മോട്ടോർവാഹനവകുപ്പ് മൊബൈലിൽ അറിയിപ്പ് നൽകിയത്.

കാർ കായംകുളത്ത് സർവീസ് ചെയ്യുന്നതിനായി ഷൈനോയുടെ സഹോദരൻ കൊണ്ടുപോയപ്പോഴാണ് എഐ ക്യാമറയുടെ പിടിവീണത്. ഒപ്പമുണ്ടായിരുന്നയാൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നാണ് എ.ഐ. ക്യാമറ കണ്ടെത്തിയത്. അറിയിപ്പിനൊപ്പം ലഭിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതാണ് പ്രശ്നമായതെന്ന് കണ്ടെത്തിയത്.

താടി ചൊറിഞ്ഞപ്പോൾ ഇദ്ദേഹത്തിന്റെ സീറ്റ് ബെൽറ്റ് ഭാഗികമായി മറഞ്ഞതോടെ ക്യാമറ പിഴ ചുമത്തുകയായിരുന്നു. ഇക്കാര്യം ഫോട്ടോ സഹിതം ഷൈനോ ആലപ്പുഴയിലെ മോട്ടോർവാഹനവകുപ്പിനെ അറിയിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചെങ്കിലും പിഴ അടയ്ക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഷൈനോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP