Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറിൽ നിന്നു ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചപ്പോൾ അത് മൊബൈലിൽ സംസാരമായി; കറുത്ത ഷർട്ടിട്ടു കാറോടിച്ച ആൾ സീറ്റ് ബൽറ്റ് ഇട്ടിട്ടില്ലെന്ന് കണ്ടെത്തൽ! ബൈക്കിൽ സഞ്ചരിച്ച ദമ്പതികളിൽ ഭാര്യ ഒരുവശത്തേക്ക് തിരിഞ്ഞിരുന്നപ്പോൾ മൂന്നുകാലുകൾ കണ്ടതും നിയമലംഘനം; ജനങ്ങളെ വട്ടം ചുറ്റിക്കുമോ എ ഐ ക്യാമറകൾ?

കാറിൽ നിന്നു ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചപ്പോൾ അത് മൊബൈലിൽ സംസാരമായി;  കറുത്ത ഷർട്ടിട്ടു കാറോടിച്ച ആൾ സീറ്റ് ബൽറ്റ് ഇട്ടിട്ടില്ലെന്ന് കണ്ടെത്തൽ! ബൈക്കിൽ സഞ്ചരിച്ച ദമ്പതികളിൽ ഭാര്യ ഒരുവശത്തേക്ക് തിരിഞ്ഞിരുന്നപ്പോൾ മൂന്നുകാലുകൾ കണ്ടതും നിയമലംഘനം; ജനങ്ങളെ വട്ടം ചുറ്റിക്കുമോ എ ഐ ക്യാമറകൾ?

അമൽ രുദ്ര

കൊച്ചി: കാർ ഡ്രൈവർ ഒപ്പമിരുന്നയാളോടു സംസാരിക്കവേ ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചതു ക്യാമറ മനസ്സിലാക്കിയതു മൊബൈലിൽ സംസാരിക്കുന്നതായി. കറുത്ത ഷർട്ടിട്ടു കാറോടിച്ചപ്പോൾ ഡ്രൈവർ സീറ്റു ബെൽറ്റിട്ടില്ലെന്നും കണ്ടെത്തൽ. എന്തായാലും അതിനും പിഴ നിർദ്ദേശം വൈകാതെ കൺട്രോൾ റൂമിലെത്തി. കറുത്ത ഷർട്ടിട്ടു കാറോടിച്ചയാൾ സീറ്റ് ബെൽറ്റിട്ടിട്ടുണ്ട് എന്നു കണ്ടെത്താൻ എ ഐ ക്യാമറകൾക്കു സാധിച്ചിട്ടില്ല. 'സീറ്റ് ബെൽറ്റിടാത്ത നിയമലംഘകന്റെ' ദൃശ്യങ്ങൾ അധികം വൈകാതെ കൺട്രോൾ റൂമിലെത്തുകയും ചെയ്തു.

ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളിൽ പിന്നിലിരുന്ന ഭാര്യ ഒരു വശത്തേക്കു തിരിഞ്ഞിരുന്നത് ക്യാമറയ്ക്കു നിയമലംഘനമായി. ഒരു വശത്തേക്കു തിരിഞ്ഞിരുന്ന സ്ത്രീയുടെ രണ്ടു കാലുകളുൾപ്പെടെ ബൈക്കിന്റെ ഒരു വശത്തു 3 കാലുകൾ കണ്ടതോടെയാണു നിയമം ലംഘിച്ചു മൂന്നു പേർ ബൈക്കിൽ യാത്ര ചെയ്യുന്നതാണെന്നു ക്യാമറ ഉറപ്പിച്ചത്.

സംസ്ഥാനത്ത് എഐ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്കു പിഴയീടാക്കാൻ ആരംഭിച്ചത് ഇന്നലെയാണ്. നിലവിൽ ഗതാഗത നിയമങ്ങൾ എല്ലാം പാലിച്ചു യാത്ര ചെയ്തവരെയും ക്യാമറ 'പിടികൂടിയിരിക്കുകയാണ്.' എന്നാൽ, ക്യാമറയെ മാത്രം വിശ്വസിച്ചു നോട്ടീസ് അയയ്ക്കാതെ ഓരോ ദൃശ്യങ്ങളും വിശദമായി വിശകലനം ചെയ്ത് മനുഷ്യ ഇടപെടൽ ഉറപ്പാക്കി നടപടി സ്വീകരിക്കുകയാണു മോട്ടോർ വാഹന വകുപ്പ്. ഇതുകൊണ്ടു തന്നെ മേൽപ്പറഞ്ഞ 'നിയമലംഘകർക്കു' പിഴയടയ്ക്കേണ്ടി വരില്ല എന്നാണ് വിവരം.

അതേസമയം എ ഐ ക്യാമറ പ്രവർത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്തുവന്നു. ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, അപകടം ഉണ്ടാക്കി നിർത്താതെ പോകൽ എന്നിവ പിടിക്കാൻ 675 ക്യാമറകളും സിഗ്‌നൽ ലംഘിച്ച് പോയി കഴിഞ്ഞാൽ പിടികൂടാൻ 18 ക്യാമറകളുമാണ് ഉള്ളത്. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളിൽ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസിൽ രജിസ്ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കിൽ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും.

ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാൽ അത്രയധികം തവണ പിഴയടക്കേണ്ടി വരും. അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകൾ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകൾ കണ്ടെത്തും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ടു വീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, അനധികൃത പാർക്കിങ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളിൽ ചുവപ്പു സിഗ്‌നൽ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും. അനധികൃത പാർക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP