Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

കൂൾബാർ ജീവനക്കാരന് വിദ്യാർത്ഥികളുടെ ക്രൂരമർദനം

കൂൾബാർ ജീവനക്കാരന് വിദ്യാർത്ഥികളുടെ ക്രൂരമർദനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂൾബാർ ജീവനക്കാരന് വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. യുവാവിനെ കടയിൽ നിന്ന് വിളിച്ചിറക്കി മർദിക്കുകയായിരുന്നു. പെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശി പുളിക്കൂൽ മുഹമ്മദ് റാഫി (18)ക്കാണ് മർദനമേറ്റത്. മൂക്കിനും നെഞ്ചിനും പരുക്കേറ്റ റാഫിയെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണു സംഭവം. കടയിലെത്തിയ രണ്ട് വിദ്യാർത്ഥികൾ പുറത്തേക്ക് കൊണ്ടുപോയി, മുജാഹിദ് പള്ളി റോഡിൽവച്ച് കൂടുതൽ വിദ്യാർത്ഥികളെത്തി മർദിക്കുകയായിരുന്നെന്നു റാഫി പറഞ്ഞു. ഒരാഴ്ചമുമ്പ് പെരിങ്ങത്തൂരിൽവച്ച് പേരോടുള്ള വിദ്യാർത്ഥികൾക്കു മർദനമേറ്റിരുന്നു.

ഇവരെ മർദിച്ചവരുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. ഫോൺ കടയിലാണെന്നു പറഞ്ഞതോടെയാണു മർദിച്ചതെന്നു റാഫി പറഞ്ഞു. പൊലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം കടകളടച്ച് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP