Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

സഞ്ചരിക്കുന്ന ബാറുമായി ഓട്ടോറിക്ഷ; കവലകളിൽ നിർത്തി ഒഴിച്ചു കൊടുപ്പ്; വിദേശമദ്യം സഹിതം ഡ്രൈവർ അറസ്റ്റിൽ

സഞ്ചരിക്കുന്ന ബാറുമായി ഓട്ടോറിക്ഷ; കവലകളിൽ നിർത്തി ഒഴിച്ചു കൊടുപ്പ്; വിദേശമദ്യം സഹിതം ഡ്രൈവർ അറസ്റ്റിൽ

ശ്രീലാൽ വാസുദേവൻ

കോയിപ്രം: സ്വന്തം ഓട്ടോറിക്ഷയിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ ഡ്രൈവർ പൊലീസിന്റെ പിടിയിലായി. ഇയാളിൽ നിന്നും വിദേശമദ്യവും വിൽപ്പന നടത്തിക്കിട്ടിയ പണവും പിടികൂടി. ഓട്ടോയും കസ്റ്റഡിയിലെടുത്തു.

പുല്ലാട് കുറവൻകുഴി വള്ളിപ്പറമ്പിൽ വി ആർ സുതനാ(49) ആണ് അറസ്റ്റിലായത്. ഇന്നലെ സന്ധ്യയോടെ ആത്മാവുകവലക്ക് സമീപത്ത് ഓട്ടോ പാർക്ക് ചെയ്ത്, ആളുകൾക്ക് മദ്യം ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കവേയാണ് ഇയാൾ പിടിയിലായത്. മൂന്ന് കുപ്പികളിലായി ഒന്നര ലിറ്റർ മദ്യം പിടിച്ചെടുത്തു.

എസ് ഐ മുഹ്സിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് പട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി. പൊലീസ് സംഘത്തിൽ എസ് സി പി ഓ അഭിലാഷ്, സി പി ഓമാരായ സുരേഷ്, പരശുറാം എന്നിവരാണ് ഉണ്ടായിരുന്നത്.

ഓട്ടോയുടെ പിന്നിലെ പ്ലാറ്റ്ഫോമിൽ നിന്നും വെള്ളക്കുപ്പിയും ഗ്ലാസും കണ്ടെടുത്തു. മൂന്ന് കുപ്പികളിൽ രണ്ടെണ്ണം സീറ്റിന് പിന്നിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. വില്പനക്കായി സൂക്ഷിച്ചതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. പണം കൊടുത്തു മദ്യം വാങ്ങിക്കുടിക്കാൻ എത്തിയതാണെന്ന് പിൻസീറ്റിലിരുന്നവരും വെളിപ്പെടുത്തി. തുടർന്ന് സുതനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പോക്കറ്റിൽ നിന്നും മദ്യക്കച്ചവടം നടത്തിക്കിട്ടിയ 3570 രൂപയും കണ്ടെടുത്തു. സാമ്പിളുകൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP