Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ആറുരൂപയിൽ നിന്ന് ഏഴാക്കി ഉയർത്തി കെഎസ്ആർടിസി മിനിമം ചാർജ് കൂട്ടി; മിനിമം ചാർജ് ഒമ്പതു രൂപയാക്കണമെന്ന കടുംപിടിത്തത്തിൽ സ്വകാര്യ ബസ്സുടമകൾ; ഈ മാസം സൂചനാ പണിമുടക്കും ജനുവരിയിൽ അനിശ്ചിതകാല സമരവും തുടങ്ങുമെന്ന് മുന്നറിയിപ്പ്

ആറുരൂപയിൽ നിന്ന് ഏഴാക്കി ഉയർത്തി കെഎസ്ആർടിസി മിനിമം ചാർജ് കൂട്ടി; മിനിമം ചാർജ് ഒമ്പതു രൂപയാക്കണമെന്ന കടുംപിടിത്തത്തിൽ സ്വകാര്യ ബസ്സുടമകൾ; ഈ മാസം സൂചനാ പണിമുടക്കും ജനുവരിയിൽ അനിശ്ചിതകാല സമരവും തുടങ്ങുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ചാർജ് വർദ്ധിപ്പിക്കണമെന്ന ആവശ്യമുയർത്തി സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക് നീങ്ങുന്നതിനിടെ കെഎസ്ആർടിസിയുടെ മിനിമം ചാർജ് ആറു രൂപയിൽ നിന്ന് ഏഴുരൂപയാക്കി.

അതേസമയം മിനിമം ചാർജ് ഏഴു രൂപയിൽ നിന്ന് ഒമ്പതു രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകൾ കടുംപിടിത്തും തുടരുകയാണ്. ഈ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം സൂചനാ പണിമുടക്കു നടത്താനും ജനുവരി രണ്ടാം വാരത്തോടെ അനിശ്ചിതകാല സമരത്തിലേക്ക് പോകാനുമാണ് ഒരുവിഭാഗം ബസ്സുടമകൾ തീരുമാനിച്ചിരിക്കുന്നത്.

ഇന്ധനവിലയിൽ കുറവുവന്നതോടെ നേരത്തേ ഏഴുരൂപയായിരുന്ന മിനിമം ചാർജ് ആറുരൂപയാക്കി സർക്കാർ കുറച്ചിരുന്നു. എന്നാൽ ഇതിനോട് വിയോജിച്ചുനിന്ന സ്വകാര്യ ബസ്സുടമകൾ ചാർജ് കുറയ്ക്കാൻ തയ്യാറായില്ല. അതേസമയം കെഎസ്ആർടിസി ചാർജ് കുറയ്ക്കുകയും ചെയ്തു.

ഈ നില തുടരുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും ചാർജ് വർധന ആവശ്യം ഉയർന്നത്. ചാർജ് ഏഴുരൂപയാക്കി ഉയർത്താൻ തത്വത്തിൽ ധാരണയായതോടെയാണ് കെഎസ്ആർടിസി ചാർജ് ഏഴുരൂപയാക്കിയത്.

കെഎസ്ആർടിസിക്ക് ഈ ചാർജ് വർധനവോടെ പ്രതിദിനം ശരാശരി 23 ലക്ഷത്തിന്റെ അധികനേട്ടമുണ്ടാകും. ഓർഡിനറി ബസ്സുകളുടെ ചാർജാണ് കൂട്ടിയത്.
അതേസമയം, സ്വകാര്യ ബസ്സുകളിൽ ഒരുവിഭാഗം മിനിമം ചാർജ് ഒമ്പതുരൂപയാക്കണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നത് സർക്കാരിന് തലവേദനയായിട്ടുണ്ട്.

ക്രിസ്മസ് ആഘോഷ നാളുകളിൽ സമരം നടക്കുന്നത് തടയുന്നതിന് ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ ബസ്സുടമകളിൽ ഒരുവിഭാഗം ചാർജ് ഉയർത്തുന്ന കാര്യത്തിൽ കടുംപിടിത്തം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP