Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ രണ്ട് പേരും കൂട്ടാളികളും അറസ്റ്റിൽ; മോഷണ വിവരം പുറത്തുവന്നത് വാഹന പരിശോധന നടത്തവേ അമിത വേഗതയിൽ എത്തിയ ബൈക്ക് പൊലീസ് ശ്രദ്ധയിൽ പെട്ടതോടെ

മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ രണ്ട് പേരും കൂട്ടാളികളും അറസ്റ്റിൽ; മോഷണ വിവരം പുറത്തുവന്നത് വാഹന പരിശോധന നടത്തവേ അമിത വേഗതയിൽ എത്തിയ ബൈക്ക് പൊലീസ് ശ്രദ്ധയിൽ പെട്ടതോടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ രണ്ടു പേരും, കൂട്ടാളിയും അറസ്റ്റിൽ. വല്ലം ചേലാമറ്റം പുളിക്കുടി വീട്ടിൽ ഫൈസൽ (30), നെല്ലിക്കുഴി പാറക്കൽ വീട്ടിൽ അച്ചു (20), അമ്പലപറമ്പിൽ മരോട്ടിത്തടത്തിൽ വീട്ടിൽ പ്രിൻസ് (34) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം നെല്ലിക്കുഴി ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് അമിത വേഗതയിൽ എത്തിയ ബൈക്ക് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. പൊലീസിനെകണ്ട് ബൈക്കുപേക്ഷിച്ച് രക്ഷപ്പെടാൻ ശമിച്ച ഫൈസലിനേയും അച്ചുവിനേയും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടാളിയായ പ്രിൻസിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

ആലുവയിൽ നിന്നാണ് ഇവർ ബൈക്ക് മോഷ്ടിച്ചത്. നിരവധി കേസുകളിലെ പ്രതിയാണ്.എസ്‌ഐ മാരായ ഇ പി ജോയി, ലിബു തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.ആർ. ശ്രീജിത്, എം. അനൂപ്, രഞ്ജിത് കെ നായർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP