Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

മണൽ കടത്ത് റെയ്ഡിനെത്തിയ പൊലിസുകാരെ ടിപ്പർ ലോറിയിടിച്ചു കൊല്ലാൻ ശ്രമം; ഗൾഫിലേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതി കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

മണൽ കടത്ത് റെയ്ഡിനെത്തിയ പൊലിസുകാരെ ടിപ്പർ ലോറിയിടിച്ചു കൊല്ലാൻ ശ്രമം; ഗൾഫിലേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതി കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മണൽ കടത്തിനിടെ റെയ്ഡിനെത്തിയ പൊലീസുകാരെ ടിപ്പർ ലോറിയിടിച്ചു കൊല്ലാൻ ശ്രമിച്ചു ഗൾഫിലേക്ക് രക്ഷപ്പെട്ട യുവാവിനെ ഒരു വർഷത്തിന് ശേഷംഅറസ്റ്റു ചെയ്തു. മാടായി വാടിക്കൽ ചക്കാലക്കൽ ഹൗസിൽ ഷംഷാ ദാ (32) ണ് അറസ്റ്റിലായത്. 2023 ഏപിൽ 10ന് പുലർച്ചെ മൂന്ന് മണിക്ക് പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് മണൽ കടത്ത് നടത്തുകയായിരുന്ന ടിപ്പർ ലോറിയെ പിൻതുടർന്നപ്പോൾ പൊലിസ് ജീപ്പിൽ ഇയാൾ ബോധപൂർവ്വം അപായപ്പെടുത്തുന്നതിനായി ഇടിക്കുകയായിരുന്നു.

ഒരു എന്നാൽ ഇതൊന്നും കൂസാതെ പൊലിസ് വീണ്ടും മണൽ കടത്ത് വാഹനത്തെ പിൻതുടർന്നപ്പോൾ മാടായി പള്ളി പരിസരത്തു വെച്ച് പൊലിസ് ജീപ്പിൽ വീണ്ടും ലോറി ഇടിപ്പിച്ചു അപായപ്പെടുത്താൻ ശ്രമിച്ചു. ഇതുകാരണംഎഎസ്ഐ വി.വി ഗോപിനാഥ്, കെ. ശരത്, ഹോം ഗാർഡ് ടി.ബാലകൃഷ്ണൻ എന്നിവർക്ക് പരുക്കേൽക്കുകയും പൊലിസ് ജീപ്പിന്റെ മുൻവശത്തെ ഡോർ ഇളകി തെറിക്കുകയും ചെയ്തു.

മണൽ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറിയും എസ് കോർട്ട് പോവാൻ ഉപയോഗിച്ച ബൊലേറോ ജീപ്പും അന്നു തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മണൽ കടത്തുന്നതിനായി ഷം ഷാദിന് എസ് കോർട്ട് പോയ ബെലേ റോ ജീപ്പിൽ സഞ്ചരിച്ച നാല് കൂട്ടാളികളെയും അറസ്റ്റു ചെയ്തിരുന്നു.

സംഭവത്തിന് ശേഷം ആരുമറിയാതെ ഗൾഫിലേക്ക് മുങ്ങിയ ഷംഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ നാട്ടിലെത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കണ്ണൂർ വിമാനതാവളത്തിൽ നിന്നാണ് ചെക്ക് ഔട്ട് കഴിഞ്ഞിറങ്ങിയപ്പോൾ പഴയങ്ങാടി പൊലിസ് അറസ്റ്റു ചെയ്തത് വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP