Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

വാതിൽ തുറന്നപ്പോൾ കണ്ട പരിചയക്കാരനെ ഷീബ ചിരിച്ചുകൊണ്ട് വിളിച്ചിരുത്തി; സ്വീകരണ മുറിയിൽ എത്തിച്ചു വെള്ളവും നൽകി; സാലിയുമായി സംസാരിച്ചിരിക്കവെ പ്രകോപിതനായി ടീപോയ് കൊണ്ട് തലയ്ക്കടിച്ചു; ബഹളം കേട്ടെത്തിയ ഷീബയെയും തലയ്ക്കടിച്ചു; മരണം ഉറപ്പാക്കാൻ ഇരുമ്പുകമ്പി ശരീരത്തിൽ കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമം; അലമാരയിലെ പണവും ഷീബയുടെ ശരീരത്തിലെ സ്വർണവും കൈക്കലാക്കി; തെളിവു നശിപ്പിക്കാൻ ഗ്യാസ് തുറന്നുവിട്ടു; അരുംകൊല നടത്തിയത് എങ്ങനെയെന്ന് വിവരിച്ച് മുഹമ്മദ് ബിലാൽ

വാതിൽ തുറന്നപ്പോൾ കണ്ട പരിചയക്കാരനെ ഷീബ ചിരിച്ചുകൊണ്ട് വിളിച്ചിരുത്തി; സ്വീകരണ മുറിയിൽ എത്തിച്ചു വെള്ളവും നൽകി; സാലിയുമായി സംസാരിച്ചിരിക്കവെ പ്രകോപിതനായി ടീപോയ് കൊണ്ട് തലയ്ക്കടിച്ചു; ബഹളം കേട്ടെത്തിയ ഷീബയെയും തലയ്ക്കടിച്ചു; മരണം ഉറപ്പാക്കാൻ ഇരുമ്പുകമ്പി ശരീരത്തിൽ കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമം; അലമാരയിലെ പണവും ഷീബയുടെ ശരീരത്തിലെ സ്വർണവും കൈക്കലാക്കി; തെളിവു നശിപ്പിക്കാൻ ഗ്യാസ് തുറന്നുവിട്ടു; അരുംകൊല നടത്തിയത് എങ്ങനെയെന്ന് വിവരിച്ച് മുഹമ്മദ് ബിലാൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പരിചയമുള്ള കുട്ടിയല്ലേ എന്നു കണ്ടാണ് കോളിങ് ബെൽ കേട്ട് ഷീബ മുൻവാതിൽ തുറന്നത്. മുമ്പിൽ കണ്ട മുഹമ്മദ് ബിലാലിനെ കണ്ട് അവർക്ക് സംശയങ്ങളൊന്നും തോന്നിയില്ല. ചിരിച്ചുകൊണ്ട് അവർ ബിലാലിനെ സ്വീകരിച്ചിരുത്തു. മകനോടെന്ന വാത്സല്യത്തോടെ കുടിക്കാൻ വെള്ളവും നൽകി. എന്നാൽ, ഇങ്ങനെ വെള്ളം നൽകിയപ്പോഴും ഷീബ അറിഞ്ഞിരുന്നില്ല തന്റെ ഘാതകനാണ് മുന്നിലിരിക്കുന്നതെന്ന്. അതുപോലെ തന്നെയായിരുന്നു മുഹമ്മദ് സാലിയും. സാമ്പത്തികമായി അടക്കം സഹായിച്ചിരുന്ന യുവാവ് ഈ അതിക്രമത്തിന് ഒരിക്കലും മുതിരില്ലെന്നായിരുന്നു സാലിയും കരുതിയത്. എന്നാൽ, ഒരു നിമിഷത്തെ പ്രകോപനം കൊണ്ട് എല്ലാം താളം തെറ്റി. മുഹമ്മദ് സാലി മനസ്സിൽ ഒളിപ്പിച്ച പക തിരിച്ചറിയാൻ വൈകിയതോടെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു.

നാടിനെ നടുക്കിയ കോട്ടയം താഴത്തങ്ങാടി കൊലക്കേസിലെ പ്രതിയായ മുഹമ്മദ് ബിലാൽ കൊല്ലപ്പെട്ട ഷീബയുടെ അയൽക്കാരനുമായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് പ്രതി രാവിലെ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയത്. നേരത്തെ ഇയാൾക്ക് സാലി-ഷീബ ദമ്പതിമാർ സാമ്പത്തിക സഹായം നൽകിയിരുന്നു. അതിനാൽ ഇവരുടെ വീട്ടിൽ പണവും സ്വർണവും ഉണ്ടെന്ന് പ്രതിക്ക് അറിയാമായിരുന്നു. എന്നാൽ ഇയാൾക്ക് കുടുംബവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി സ്വന്തം വീട്ടിൽ നിന്നിറങ്ങിപ്പോയ പ്രതി തിങ്കളാഴ്ച പുലർച്ചെ സാലിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഈ സമയം സാലിയും ഷീബയും എഴുന്നേറ്റിരുന്നില്ല. അതിനാൽ മടങ്ങിപ്പോയി രാവിലെ വീണ്ടും വന്നു.

പരിചയമുള്ള വ്യക്തിയായതിനാൽ ദമ്പതിമാർ വാതിൽ തുറന്നുകൊടുത്തു. സ്വീകരണമുറിയിലേക്ക് കടന്ന പ്രതിക്ക് ഷീബ കുടിക്കാൻ വെള്ളവും നൽകി. ഇതിനുശേഷം പ്രഭാതഭക്ഷണം ഉണ്ടാക്കാനായി ഷീബ അടുക്കളയിലേക്ക് പോയി. തുടർന്ന് പ്രതി ഷീബയുടെ ഭർത്താവ് സാലിയുമായി സംസാരിച്ചിരുന്നു. അല്പം കഴിഞ്ഞതോടെ അയാളെ പ്രതി ടീപോയ് കൊണ്ട് തലയ്ക്കടിച്ചു. ഇതുകണ്ട് ഷീബ എത്തിയതോടെ പ്രതി അവരുടെ നേരെ തിരിഞ്ഞു. അടിയേറ്റ ഇരുവരും വീണതോടെ അലമാരയിൽ ഉണ്ടായിരുന്ന സ്വർണവും പണവും കൈക്കലാക്കി.

തുടർന്ന് ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണവും എടുത്തു. പിന്നീട് മരണം ഉറപ്പാക്കാനായി ഇരുമ്പ് കമ്പി ശരീരത്തിൽ കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. എന്നാൽ കറണ്ടില്ലാത്തതിനാൽ നടന്നില്ല. തുടർന്ന് തെളിവുനശിപ്പിക്കാനായി ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ചെയ്തു. പിന്നീടാണ് കാർ സ്വന്തമാക്കി ഇയാൽ നാടുവിട്ടത്. കൊച്ചിയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയുമായി കാക്കനാട്ട് തെളിവെടുപ്പ് ഇപ്പോൾ നടക്കുകയാണ്. മോഷ്ടിച്ചസ്വർണം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കാറിനെ കുറിച്ചും പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായ മുഹമ്മദ് ബിലാൽ നേരത്തേ ചില ക്രിമിനൽകേസിൽ പ്രതികകളായിട്ടുണ്ട്. പ്രതി ഒറ്റയ്ക്കാണ് കുറ്റം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. കാർ സഞ്ചരിച്ച വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിനിടെ പെട്രോളടിക്കാനായി ചെങ്ങളത്തെ പെട്രോൾ പമ്പിൽ കയറിയ സി.സി.ടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ദമ്പതിമാരുടെ ബന്ധുക്കൾ നൽകിയ ചില വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.

താഴത്തങ്ങാടി പാറപ്പാടം ഷാനിമൻസിലിൽ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ ബന്ധപ്പെടാനാവുന്നില്ലെന്ന് മകൾ അയൽവാസികളോട് പറഞ്ഞതോടെയാണ് കൊലപാതകവിവരം നാടറിയുന്നത്.താഴത്തങ്ങാടി കൊലപാതകത്തിൽ 48 മണിക്കൂറിനുള്ളി പ്രതിയെക്കുറിച്ചുള്ള നിർണായക സൂചന ലഭിക്കാനിടയാക്കിയത് പൊലീസിന്റെ ചിട്ടയായ അന്വേഷണംമായിരുന്നു പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം. മോഷണ ശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ജി ജയദേവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൂന്നു സിഐ. മാരുടെയും രണ്ടു ഡിവൈ.എസ്‌പി.മാരുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓരോ സംഘത്തിനും ഓരോ ജോലിയും വിഭജിച്ചുനൽകി കൊണ്ടാണ് പ്രതികളെ പൊലീസിന് പൊക്കാൻ ാസാധിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്‌പി. ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. എം.ജെ.അരുൺ, കുമരകം എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, പാമ്പാടി എസ്.എച്ച്.ഒ. യു.ശ്രീജിത്ത് എന്നിവർക്കായിരുന്നു നേതൃത്വം. കുമരകം, താഴത്തങ്ങാടി, ഇല്ലിക്കൽ, ചെങ്ങളം ഭാഗങ്ങളിലെ ക്രമിനൽ പശ്ചാത്തലമുള്ളവരെ മുഴുവൻ പൊലീസ് വിളിപ്പിച്ചിരുന്നു. പൊലീസ് നായ ഓടിച്ചെന്ന താഴത്തങ്ങാടി പാലത്തിന് സമീപം സംഭവദിവസം സംശയകരമായി കണ്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP