Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

സന്നിധാനത്തെ പൂജാരി ശ്രീകോവിലിനുള്ളിലേക്ക് കയറും മുമ്പ് പടിക്കെട്ടിൽ മൊബൈൽ വച്ചപ്പോൾ പരിസരം നിരീക്ഷിച്ച് നിന്നു; തക്കം നോക്കി മുഖം പാതി മറച്ചുള്ള തൊപ്പി ധരിച്ചെത്തി 25,000 രൂപയുള്ള ഫോൺ അടിച്ചുമാറ്റി; സിസിടിവിയിൽ ദൃശ്യം കുടുങ്ങിയപ്പോൾ താൽക്കാലിക ജീവനക്കാരൻ പിടിയിൽ

സന്നിധാനത്തെ പൂജാരി ശ്രീകോവിലിനുള്ളിലേക്ക് കയറും മുമ്പ് പടിക്കെട്ടിൽ മൊബൈൽ വച്ചപ്പോൾ പരിസരം നിരീക്ഷിച്ച് നിന്നു; തക്കം നോക്കി മുഖം പാതി മറച്ചുള്ള തൊപ്പി ധരിച്ചെത്തി 25,000 രൂപയുള്ള ഫോൺ അടിച്ചുമാറ്റി; സിസിടിവിയിൽ ദൃശ്യം കുടുങ്ങിയപ്പോൾ താൽക്കാലിക ജീവനക്കാരൻ പിടിയിൽ

എസ്.രാജീവ്‌

ശബരിമല : സന്നിധാനത്തെ പൂജാരിയുടെ പതിനായിരങ്ങൾ വിലമതിക്കുന്ന മൊബൈൽ ഫോൺ അടിച്ചു മാറ്റിയ ദേവസ്വം താൽക്കാലിക ജീവനക്കാരൻ സി സി ടി വി യിൽ കുടുങ്ങി. പതിനെട്ടാം പടിക്ക് താഴെ വലിയകടുത്ത സ്വാമിനടയിലെ പൂജാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് താൽക്കാലിക ജീവനക്കാരൻ പിടിയിലായത്. തിരുവനന്തപുരം വട്ടപ്പാറ കഷ്ണ ഭവൻ ചിറ്റാഴി വീട്ടിൽ പ്രവീൺ കുമാർ ( 37 ) നെയാണ് സന്നിധാനം പൊലീസ് അറസ്റ്റ് ചെയ്തത്.

കണിച്ചുകുളങ്ങര സ്വദേശി സനിലിന്റെ 25000 രൂപ വിലമതിക്കുന്ന ഫോണാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ ആയിരുന്നു മോഷണം. പൂജ നടത്തുന്നതിനായി ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് കയറുന്നതിന് മുമ്പായി മൊബൈൽ ഫോൺ നടയോട് ചേർന്നുള്ള പടിക്കെട്ടിൽ വെയ്ക്കുകയാണ് പതിവ് രീതി. ഈ തക്കം നോക്കി മുഖം പാതി മറയ്ക്കുന്ന തരത്തിലുള്ള തൊപ്പി ധരിച്ചെത്തിയ പ്രവീൺ ഫോൺ കൈക്കലാക്കി കടക്കുകയായിരുന്നു. പതിനെട്ടാം പടിക്ക് താഴത്തെ ശുചീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടക്കാരനായി ജോലി ചെയ്തുവരികയായിരുന്നു പ്രതിയായ പ്രവീൺ.

ഫോൺ നഷ്ടപ്പെട്ടതായി കാട്ടി സനിൽ നൽകിയ പരാതിയെ തുടർന്ന് പതിനെട്ടാം പടിക്ക് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് സന്നിധാനം എസ് ഐ ലിബിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം പോയ ഫോൺ ബാഗിൽ ഒളിപ്പിച്ച നിലയിൽ പ്രതി താമസിക്കുന്ന മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ മണ്ഡല കാലത്തടക്കം സന്നിധാനത്തുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമടക്കമുള്ള വിവിധ ഭാഗങ്ങളിൽ ശക്തമായ ക്യാമറ നീരിക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തേതടക്കമുള്ള ക്യാമറ ദൃശ്യങ്ങൾ ജില്ലാ പൊലീസ് ആസ്ഥാനത്തടക്കം ലഭ്യമാകുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ഇക്കുറി പൊലീസ് ഒരുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP