Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202402Sunday

പ്രാണൻ വെടിയും മുമ്പ് തോമസ് തന്നെ കുത്തിയവന്റെ പേരു പറഞ്ഞു; മരുമകനാണ് കുത്തിയതെന്ന്; കോളഭാഗത്ത് അമ്മാവനെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായത് സഹോദരി പുത്രൻ റിറ്റോ ജോൺ; പ്രതി മുമ്പും തോമസിനെ അപായപ്പെടുത്താൻ ശ്രമിച്ചു; അക്രമം നടത്തിയത് കാൽ തല്ലിയൊടിച്ച കേസിൽ നാല് വർഷം ശിക്ഷ ലഭിച്ചതോടെ ജാമ്യത്തിൽ കഴിയവേ

പ്രാണൻ വെടിയും മുമ്പ് തോമസ് തന്നെ കുത്തിയവന്റെ പേരു പറഞ്ഞു; മരുമകനാണ് കുത്തിയതെന്ന്; കോളഭാഗത്ത് അമ്മാവനെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായത് സഹോദരി പുത്രൻ റിറ്റോ ജോൺ; പ്രതി മുമ്പും തോമസിനെ അപായപ്പെടുത്താൻ  ശ്രമിച്ചു; അക്രമം നടത്തിയത് കാൽ തല്ലിയൊടിച്ച കേസിൽ നാല് വർഷം ശിക്ഷ ലഭിച്ചതോടെ ജാമ്യത്തിൽ കഴിയവേ

മറുനാടൻ മലയാളി ബ്യൂറോ

തടിയൂർ: പ്രാണൻ വെടിയും മുമ്പ്് തോമസ് എബ്രഹാം തന്നെ കുത്തിയ ആളുടെ പേരു പറഞ്ഞതോടെ കോളഭാഗം കൊലപാതക കേസിലെ പ്രതിയെ പൊലീസ് പൊക്കി. 

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് കോളഭാഗം ചള്ളക്കുഴി പറമ്പിൽ പന്നിമാവുങ്കൽ തോമസ് ഏബ്രഹാമിനെ (ജോജി54) നടുറോഡിൽ വച്ച് കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുക്കൂട്ട് താഴ്്ചയിൽ റിറ്റോ ജോൺ ജോർജ് ( റിനു 27) ആണ് അറസ്റ്റിലായത്.

വഴിയരികിൽ കുത്തേറ്റ് ചോര വാർന്ന നിലയിലാണ് തോമസിനെ കണ്ടെത്തിയത്. മരിക്കുന്നതിന്റെ മുൻപ് തന്റെ ബന്ധുമായ യുവാവിന്റെ പേര് തോമസ് വെളിപ്പെടുത്തിയിരുന്നു. തോമസ് ഏബ്രഹാമിന്റെ സഹോദരി പുത്രനാണ് റിറ്റോ ജോൺ. മുൻവൈരാഗ്യം വെച്ച് മരുമകനാണ് തന്നെ കുത്തിയതെന്നാണ് തോമസ് മരണമൊഴി നൽകിയത്. 2012 ൽ തോമസിന്റെ കാൽ തല്ലിയൊടിച്ച കേസിൽ റിറ്റോ ജോണിനെയും സഹോദരൻ റിജോയെയും പത്തനംതിട്ട സിജെഎം കോടതി 4 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. അപ്പീൽ കൊടുത്ത് ജാമ്യത്തിൽ കഴിഞ്ഞു വരുകയായിരുന്നു.

ഡിസംബർ 24ന് ഉച്ചയോടു കൂടി തോമസ് ഏബ്രഹാം കഠാരകൊണ്ടുള്ള കുത്തേറ്റു മരിച്ചത്. പതിനഞ്ചോളം കുത്തുകളേറ്റ തോമസ് ഏബ്രഹാം സ്വകാര്യ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകവേയാണ് മരിച്ചത്. കോയിപ്രം സിഐ എൻ. ഗീരിഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തോമസ് ഏബ്രഹാമിന്റെ ശരീരത്തിൽ 10 ന് മുകളിൽ കൂത്തേറ്റിരുന്നു. കുത്താൻ ഉപയോഗിച്ച കഠാര എംസിആർഡി ജംക്ഷനു സമീപത്തുള്ള കലുങ്കിന് അടിയിൽ നിന്നും പൊലീസ് കണ്ടെത്തി. ഇരുചക്ര വാഹനം ചിറയിറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടു പോയി. എസ്‌ഐമരായ ബി. രമേശൻ,, രാകേഷ് കുമാർ, എഎസ്‌ഐമാരായ വിനോദ് കുമാർ, മനോജ്, അജി കുമാർ, സൂധീഷ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP