Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബന്ധു പീഡിപ്പിച്ചതായി പരാതി; പിതാവിന്റെ സഹോദര പുത്രൻ അശ്ലീല വീഡിയോകൾ കാണിച്ചും വിദ്യാർത്ഥിയെ പീഡിപ്പിച്ചു; രഹസ്യഭാഗങ്ങളിൽ ക്രയോൺസ് പെൻസിൽ കയറ്റിയും ക്രൂരത; ശരീരത്തിനകത്ത് കുടുങ്ങിയ പെൻസിൽ പുറത്തെടുത്തത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച്; കേസ് ഒതുക്കി തീർക്കാനും ശ്രമം

രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബന്ധു പീഡിപ്പിച്ചതായി പരാതി; പിതാവിന്റെ സഹോദര പുത്രൻ അശ്ലീല വീഡിയോകൾ കാണിച്ചും വിദ്യാർത്ഥിയെ പീഡിപ്പിച്ചു; രഹസ്യഭാഗങ്ങളിൽ ക്രയോൺസ് പെൻസിൽ കയറ്റിയും ക്രൂരത; ശരീരത്തിനകത്ത് കുടുങ്ങിയ പെൻസിൽ പുറത്തെടുത്തത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച്; കേസ് ഒതുക്കി തീർക്കാനും ശ്രമം

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബന്ധുവായ 19കാരൻ പീഡിപ്പിച്ചതായി പരാതി. രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവിന്റെ ജ്യേഷ്ഠ സഹോദരന്റെ മകനായ 19 വയസ്സുകാരൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിക്ക് അശ്ലീല വീഡിയോകൾ കാണിക്കുകയും രഹസ്യഭാഗങ്ങളിൽ ക്രയോൺസ് പെൻസിൽ കയറ്റിയുമാണ് പീഡിപ്പിച്ചത്.

ഒരു മാസം മുമ്പ് നടന്ന പീഡനം വീട്ടുകാരറിയുന്നത് ഏറെ ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ്. വിവിധ ആശുപത്രികളിൽ കാണിച്ചെങ്കിലും വേദന കുറയാതെ വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശരീരത്തിനകത്ത് ക്രയോൺസ് പെൻസിൽ പൊട്ടികുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കുട്ടി താൻ പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാരോട് പറയുന്നത്. ശരീരത്തിനകത്ത് കുടുങ്ങിയ ക്രയോൺസ് പെൻസിൽ മെഡിക്കൽ കോളേജിൽ നിന്ന് പുറത്തെടുത്തു. സംഭവം പുറത്തറിഞ്ഞ് ഏറെ ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ഇതുവരെയും പ്രതിയെ പിടികൂടിയിട്ടില്ല. പ്രതി ഒളിവിലാണ്.

ഇതിനിടെ പ്രതി ബന്ധുവായതിനാൽ തന്നെ പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാൽ കുട്ടിയുടെ മാതാവ് പരാതിയിൽ ഉറച്ച് നിന്നതോടെയാണ് സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായത് എന്നാണ് വിവരം. ഈ മാസം 8ാം തിയ്യതിയാണ് കുട്ടിയുടെ രഹസ്യഭാഗത്ത് നിന്ന് ശരീരത്തിന് അകത്ത് കുടുങ്ങിയ നിലയിലുണ്ടായിരുന്ന ക്രയോൺസ് പെൻസിൽ പുറത്തെടുത്തത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് കുന്ദമംഗം പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്.

ഇതിനിടയിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും ചില ബന്ധുക്കളും ചേർന്ന് പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമങ്ങളും നടത്തിയതായാണ് വിവരം. പരാതിയിൽ കുട്ടിയുടെ മാതാവ് ഉറച്ച് നിന്നതോടെ കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനിടയിൽ കുട്ടിയുടെ മൊഴിയെടുക്കാനെന്ന പേരിൽ പൊലീസ് വാഹനത്തിൽ കുട്ടിയുടെ വീട്ടിലെത്തിയ പൊലീസിനെതിരെ ചൈൽഡ് വെൽഫയർ കമ്മറ്റി അംഗങ്ങൾ രംഗത്തെത്തുകയും ചെയ്തു.

പോക്സോ കേസിൽ ഉൾപ്പെട്ട ഇരകളെ യൂണിഫോമിൽ മൊഴിയെടുക്കാൻ പാടില്ല എന്നുള്ളപ്പോഴാണ് കുന്ദമംഗലം പൊലീസ് ഔദ്യോഗിക വാഹനത്തിൽ കുട്ടിയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ശിശുക്ഷേമ സമിതി പ്രവർത്തകർ പൊലീസിനെ തിരിച്ചയക്കുകയായിരുന്നു. പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP