Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിഗ്രഹ നിർമ്മാണ ശാലയിലെ കോവിഡ് പ്രോട്ടോകോൾ ലംഘനം അധികൃതരെ മുൻ ജീവനക്കാരൻ അറിയിച്ചത് പ്രകോപനമായി; ജീവനക്കാരനെ കേസിൽ കുടുക്കാൻ രണ്ടു ലക്ഷത്തിന്റെ വിഗ്രഹം രണ്ടു കോടിയുടേതാക്കി; അയ്യപ്പ വിഗ്രഹം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞതും നിർമ്മാതാക്കൾ; യുകെയിലേക്കുള്ള വിഗ്രഹം തന്നെ കവർച്ചാ നാടകത്തിന് തിരഞ്ഞെടുത്തത് കേസിന് ബലം കിട്ടാൻ; ചെങ്ങന്നൂരിലെ വിഗ്രഹ മോഷണത്തിലെ കള്ളക്കഥ പൊളിയുമ്പോൾ

വിഗ്രഹ നിർമ്മാണ ശാലയിലെ കോവിഡ് പ്രോട്ടോകോൾ ലംഘനം അധികൃതരെ മുൻ ജീവനക്കാരൻ അറിയിച്ചത് പ്രകോപനമായി; ജീവനക്കാരനെ കേസിൽ കുടുക്കാൻ രണ്ടു ലക്ഷത്തിന്റെ വിഗ്രഹം രണ്ടു കോടിയുടേതാക്കി; അയ്യപ്പ വിഗ്രഹം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞതും നിർമ്മാതാക്കൾ; യുകെയിലേക്കുള്ള വിഗ്രഹം തന്നെ കവർച്ചാ നാടകത്തിന് തിരഞ്ഞെടുത്തത് കേസിന് ബലം കിട്ടാൻ; ചെങ്ങന്നൂരിലെ വിഗ്രഹ മോഷണത്തിലെ കള്ളക്കഥ പൊളിയുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കെന്റിലെ അയ്യപ്പ വിഗ്രഹ പ്രതിഷ്ടക്കായി ചെങ്ങന്നൂരിലെ നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ കവർച്ചയിൽ പൊലീസ് അന്വേഷണത്തിൽ വൻ വഴിത്തിരിവുകൾ . ഏറ്റവും ഒടുവിൽ ലഭിക്കുന്ന പൊലീസ് റിപ്പോർട്ടുകൾ അനുസരിച്ചു കോവിഡ് ക്വറന്റീനും ആയി ബന്ധപ്പെട്ട തർക്കമാണ് കവർച്ചയിലേക്കും സ്ഥാപന അക്രമത്തിലേക്കും നയിച്ചതെന്നാണ് വെളിപ്പെടുന്നത് .

സംഭവം നടക്കുന്നതിനു തൊട്ടു മുൻ ദിവസങ്ങളിൽ കാര്യക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റുമായി ബന്ധപെട്ടു നടന്ന കാര്യങ്ങളുമായി കൂട്ടിയിണക്കുമ്പോൾ വിഗ്രഹ മോഷണം വെറും കെട്ടുകഥ മാത്രമാണ് എന്നാണ് തെളിയുന്നത് . ഇതോടെ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ.

വർഷങ്ങളായി വിഗ്രഹ നിർമ്മാണം നടത്തുന്ന സ്ഥാപനത്തിലെ ഇളമുറക്കാരായ പ്രകാശ്, മഹേഷ് എന്നിവരുടെ ബുദ്ധിയിൽ വിരിഞ്ഞ കവർച്ചാക്കേസ് പൊലീസിന്റെ ചടുല നീക്കത്തിലാണ് ദുരൂഹത പൊളിക്കാൻ കാരണമായതും. കേസിന്റെ തുടക്കത്തിൽ തന്നെ സ്ഥാപന ഉടമകൾ പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകൾ പൊലീസ് ശ്രദ്ധിച്ചിരുന്നു .

വിഗ്രഹ കവർച്ചയാണ് ലക്ഷ്യം എങ്കിൽ രാത്രിയിൽ ജീവനക്കാർ ജോലി ചെയ്യുന്ന സമയത്തു ഒരിക്കലും മോഷ്ട്ടാക്കൾ സ്ഥലത്തു എത്താൻ വഴിയില്ലെന്ന് പൊലീസ് മനസിലാക്കിയിരുന്നു . മാത്രമല്ല , കണ്ടാൽ തിരിച്ചറിയുന്ന അഞ്ചു പേരുടെ അടയാളങ്ങൾ പൊലീസിന് വേഗത്തിൽ ലഭിച്ചതും സംഭവം അക്രമത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം തേടി പൊലീസ് എത്താതിരിക്കാൻ ഉള്ള കുരുട്ടു ബുദ്ധി ആയിരിക്കുമെന്നും വക്തമായിരുന്നു .

എന്നാൽ വെറും രണ്ടായിരം പൗണ്ടിന്റെ(രണ്ടു ലക്ഷത്തോളം രൂപ) നിർമ്മാണ കരാർ ഉള്ള വിഗ്രഹം രണ്ടു കോടിയുടെ മൂല്യം ഉണ്ടെന്നു സ്ഥാപന ഉടമകൾ തന്നെ മൊഴി നൽകിയതോടെ ജില്ലാ പൊലീസ് മേധാവികൾ അടക്കമുള്ളവർ രംഗത്ത് എത്തിയാണ് അന്വേഷണം ഊര്ജിതമാക്കിയത് . ഇതോടെ രണ്ടു ദിവസന്ങ്ങൾക്കുള്ളിൽ തന്നെ സംഭവം സംബന്ധിച്ച ഏകദേശ ധാരണ പൊലീസിന് ലഭിക്കുകയും ചെയ്തു .

സംഭവത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് സ്ഥാപന ഉടമകളായ മഹേഷ് , പ്രകാശ് പണിക്കർ എനിവർക്കതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ് . സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ഉടമകളുടെ പങ്കു വക്തമായതെന്നു ഡിവൈസ്പി പി വി ബേബി മാധ്യമങ്ങളോട് വക്തമാക്കി . സ്ഥാപനത്തിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ ജീവനക്കാർ ക്വറന്റീൻ പാലിക്കാതെ ജോലി ചെയ്തത് സംബന്ധിച്ച് ജീവനക്കാരിൽ ഒരാൾ അധികൃതർക്ക് വിവരം നൽകിയിരുന്നു .

പിന്നീട് ഇയാളും തമിഴ്‌നാട്ടിൽ നിന്നെത്തിയ ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നിരുന്നു .തമിഴ്‌നാട്ടിൽ നിന്നെത്തിയ ജീവനക്കാരെ കുറിച്ച് വിവരം നൽകിയ ആളെ പിന്നീട് സ്ഥാപനത്തിൽ പൂട്ടിയിട്ടതായും വിവരമുണ്ട് . ഇയാളെ സുഹൃത്തുക്കളും മറ്റും ചേർന്നണ് രക്ഷിച്ചതെന്നും പറയപ്പെടുന്നു . ഈ സംഭവങ്ങൾ എല്ലാം കൂട്ടിയിണക്കിയാണ് സ്ഥാപനത്തിൽ നടന്നത് കവർച്ചയല്ല , മറിച്ചു ആക്രമണമാണ് എന്ന നിഗമനത്തിൽ പൊലീസ് എത്തിയത് .

ഞായറാഴ്ച രാത്രി ഒൻപതരയോടെ നടന്ന കവർച്ചയിൽ ചൊവാഴ്ച ഉച്ചയോടു കൂടി തന്നെ പണിക്കേഴ്സ് ഗ്രാനൈറ്റിന്റെ പുറകു വശത്തുള്ള പൊന്തക്കാട്ടിൽ നിന്നും വലിച്ചെറിഞ്ഞ നിലയിൽ വിഗ്രഹം കണ്ടെത്തുകയും ചെയ്തു . പൊലീസ് കണ്ടെടുത്ത വിഗ്രഹത്തിനു കാര്യമായ കേടുപാടുകൾ ഒന്നും ഇല്ലാതിരുന്നതും നിർമ്മാതാക്കൾ തന്നെ സുരക്ഷിതമായി വിഗ്രഹം താൽക്കാലികമായി ഉപേക്ഷിച്ചതാണ് എന്ന സൂചനക്ക് കാരണമാകുകയായിരുന്നു . പൊലീസിന്റെ വിദഗ്ധ പരിശോധനയിൽ വിഗ്രഹത്തിനു രണ്ടു കോടിയുടെ മൂല്യം ഇല്ലെന്നും ഏറ്റവും കൂടിയാൽ രണ്ടു ലക്ഷം രൂപയുടെ മൂല്യം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തുക ആയിരുന്നു . ഇതോടെ തുടർ നടപടികൾക്കായി വിരലടയാളം കണ്ടെത്തിയ ശേഷം വിഗ്രഹം ഒന്നാം ക്ളാസ് മജിസ്ട്രേട് കോടതിയിൽ ഹാജരാക്കുക ആയിരുന്നു .

എന്നാൽ മികച്ച ട്രാക് റെക്കോർഡ് ഉള്ള സ്ഥാപനം എന്ന നിലയിലാണ് പണിക്ക്‌കേഴ്‌സ് ഗ്രാനൈറ്റിന് നിർമ്മാണ ചുമതല നൽകിയതെന്ന് കെന്റ് ഹിന്ദു സമാജവുമായി ബന്ധപ്പെട്ടവർ പറയുന്നു . നിരവധി അയ്യപ്പ വിഗ്രഹങ്ങൾ മുൻപ് നിർമ്മിച്ചിട്ടുള്ള സ്ഥാപനം എന്ന നിലയ്ക്കാണ് കെന്റ് ഹിന്ദു മന്ദിറിനു വേണ്ടി ഹിന്ദു സമാജം ഭാരവാഹികൾ അയ്യപ്പ വിഗ്രഹത്തിനു നിർമ്മാണ കരാർ നൽകിയത് . ഇതിനായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി സമാജം ഭാരവാഹികൾ ധനശേഖരണം നടത്തുകയാണ് .

വിഗ്രഹ മോഷണം സംബന്ധിച്ച് കരാർ നൽകിയ സ്ഥാപനവുമായി ബന്ധപ്പെട്ട ശേഷം ഔദ്യോഗികമായി മാധ്യമങ്ങൾക്കു പ്രതികരണം നൽകും എന്നാണ് സമാജം ഭാരവാഹികളുടെ നിലപാട് . എന്നാൽ മോഷണം പോയെന്നു നിർമ്മാതാക്കൾ പറയുകയും അശുഭ ലക്ഷണങ്ങൾ സംഭവിക്കുകയും ചെയ്ത വിഗ്രഹം പ്രതിഷ്ഠ കർമത്തിന് അനുയോജ്യമാണോ എന്ന ആശങ്കയും ഈ രംഗത്ത് പാണ്ഡിത്യമുള്ളവർ ഉന്നയിക്കുന്നുണ്ട് . സാധാരാണ ഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ ആചാര വിധിപ്രകാരം പുതിയ വിഗ്രഹമായിരിക്കും പ്രതിഷ്ഠ കർമ്മത്തിനു എത്തിക്കുക . ഇക്കാര്യത്തിലും കെന്റ് ഹിന്ദു സമാജം ഭാരവാഹികൾ വക്തത വരുത്തേണ്ടതുണ്ട് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP