Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ഇന്നത്തെ വിലയ്ക്ക് യുപിഎ കാലത്ത് രണ്ട് സിലിണ്ടർ കിട്ടുമായിരുന്നു; 2022 ആയപ്പോൾ സബ്‌സിഡിയില്ലാതെ 1000 രൂപയിൽ അധികം കൊടുക്കേണ്ട ഗതികേടിലായെന്നും രാഹുൽ ഗാന്ധി

ഇന്നത്തെ വിലയ്ക്ക് യുപിഎ കാലത്ത് രണ്ട് സിലിണ്ടർ കിട്ടുമായിരുന്നു; 2022 ആയപ്പോൾ സബ്‌സിഡിയില്ലാതെ 1000 രൂപയിൽ അധികം കൊടുക്കേണ്ട ഗതികേടിലായെന്നും രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ


ന്യൂഡൽഹി: പാചകവാതക വില വർധനയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്നത്തെ വിലയ്ക്ക് യുപിഎ കാലത്ത് രണ്ട് സിലിണ്ടർ കിട്ടുമായിരുന്നുവെന്നും കണക്കുകൾ നിരത്തി രാഹുൽ ട്വീറ്റ് ചെയ്തു.

പാചക വാതക സിലിണ്ടറിന് 2014-ൽ 410 രൂപയായിരുന്നു വില, 827 രൂപ സബ്സിഡിയും കൊടുത്തു. 2022 ആവുമ്പോഴേക്കും സബ്സിഡിയില്ലാതെ 1,000 രൂപയിലധികം കൊടുക്കേണ്ട ഗതികേടിലായെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് സർക്കാർ മാത്രമാണ് രാജ്യത്തെ പാവപ്പെട്ടവർക്കും മധ്യവർഗങ്ങൾക്കും വേണ്ടി പ്രവർത്തിച്ചത് എന്നതിന്റെ തെളിവാണ് പാചക വാതകത്തിന്റെ വില വ്യത്യാസം. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളുടെ ലക്ഷ്യവും ഇവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP